വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ഡിസംബർ മാസത്തിലെ പ്രാർത്ഥനാ നിയോഗം വളര്‍ന്ന് വരുന്ന ഭാവി തലമുറക്ക് വേണ്ടി. പാർശ്വവൽക്കരിക്കപ്പെട്ട, ദുരുപയോഗം ചെയ്യപ്പെടുന്ന, ഉപേക്ഷിക്കപ്പെട്ട, വിദ്യാഭ്യാസം ലഭിക്കാത്ത, വൈദ്യസഹായം നിഷേധിക്കപ്പെടുന്ന കുട്ടികളുടെ നിലവിളിയാണ് ദൈവം ആദ്യം ശ്രവിക്കുന്നതെന്ന് പാപ്പ പ്രാര്‍ത്ഥന നിയോഗം അറിയിച്ചു കൊണ്ട് നല്കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താൻ അനുഭവിച്ച പീഡനങ്ങളോട് പ്രതികരിക്കാതെ ലോകത്തിലേയ്ക്ക് വന്ന യേശു തന്നെയാണ് കുഞ്ഞുങ്ങള്‍ ഓരോരുത്തരുടെയും ഉള്ളിലുള്ളതെന്നും ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണിലൂടെയാണ് ക്രിസ്തു നമ്മെ നോക്കുന്നതെന്നും അതുകൊണ്ടുതന്നെ പ്രാർത്ഥനയുടെ വലിയ സംരക്ഷണം നാം അവർക്ക് ഒരുക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു. 884ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. നിലവില്‍ 'പോപ്സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ്'ആണ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കുന്നത്.
വാഷിംഗ്ടണ്‍ ഡിസി: ഔദാര്യ മനോഭാവത്തോടും കൃപയോടും നിറഞ്ഞ ഹൃദയവുമായി പരസ്പരം സ്നേഹിക്കാൻ യേശുക്രിസ്തു പ്രചോദനം നൽകുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിന് സമീപം സംഘടിപ്പിക്കപ്പെട്ട ക്രിസ്തുമസ് ട്രീ ദീപം തെളിയിക്കൽ ചടങ്ങിൽ പങ്കെടുത്തു സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. എല്ലാ മനുഷ്യരും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണെന്ന നിത്യമായ യാഥാർത്ഥ്യം ക്രിസ്തുമസ് നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. "രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ്, കിഴക്ക് മിഴിവുള്ള ഒരു നക്ഷത്രം ഉദിച്ചു. അതിനെ ബഹുദൂരം പിന്തുടര്‍ന്ന ജ്ഞാനികൾ നക്ഷത്രം നിലയുറപ്പിച്ച ബെത്ലഹേമിൽ തിരുകുടുംബം സ്ഥിതി ചെയ്യുന്ന സ്ഥലം കണ്ടെത്തി. ബൈബിൾ പറയുന്നതുപോലെ, ജ്ഞാനികൾ കുഞ്ഞിനെ അവന്റെ അമ്മയായ മറിയത്തോടൊപ്പം കണ്ടു, കുമ്പിട്ടു വീണു അവനെ ആരാധിച്ചു". ട്രംപ് ക്രിസ്തുമസിന്റെ ചരിത്രം ഒരിക്കല്‍ കൂടി സ്മരിച്ചു. എല്ലാ മനുഷ്യരും അദ്ദേഹത്തിൻറെ പ്രിയപ്പെട്ട മക്കളാണെന്ന നിത്യമായ യാഥാർത്ഥ്യം ക്രിസ്തുമസ് നമ്മെ ഓർമ്മപ്പെടുത്തുന്നുവെന്നും ദൈവം ഏവരെയും അനുഗ്രഹിക്കട്ടെയെന്ന ആശംസയോടെയുമാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്. ക്രിസ്തുമസ് ട്രീ വിളക്കുകൾ തെളിയിക്കാൻ ട്രംപിനൊപ്പം ഭാര്യ മെലാനിയ ട്രംപും ഉണ്ടായിരുന്നു. "ഓ ക്രിസ്തുമസ് ട്രീ" എന്ന പാട്ടിന്റെ അകമ്പടിയോടു കൂടിയാണ് ട്രംപ് വേദിയിൽ കയറിയത്. പങ്കെടുക്കാനെത്തിയവർക്ക് താനും ഭാര്യയും ക്രിസ്തുമസ് ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞതിനു ശേഷമാണ് അദ്ദേഹം ക്രിസ്മസ് ട്രീ വിളക്കുകൾ തെളിയിച്ചത്. 1923ൽ കാൽവിൻ കൂളിഡ്ജ് എന്ന മുൻ അമേരിക്കൻ പ്രസിഡന്റാണ് ക്രിസ്തുമസ് ട്രീ വിളക്ക് തെളിയിക്കൽ ചടങ്ങിന് ആരംഭം കുറിച്ചത്. അധികാരത്തിലേറിയതിന് ശേഷം താന്‍ പങ്കെടുത്ത ഓരോ ക്രിസ്തുമസ് ചടങ്ങിലും ലോക രക്ഷകന്റെ ജനനത്തെ കുറിച്ച് ട്രംപ് പ്രത്യേക പരാമര്‍ശം നടത്താറുണ്ടെന്നത് ശ്രദ്ധേയമാണ്.
കാലിഫോര്‍ണിയ: ക്രിസ്തീയത ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ഹംഗേറിയൻ മന്ത്രി. ഹംഗറിയുടെ ക്രൈസ്തവ വ്യക്തിത്വത്തിന് ഭീഷണി നേരിടുന്നതിനാലാണ്, ഹംഗറി കുടുംബങ്ങൾക്കായുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നതെന്നും കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഹംഗേറിയൻ മന്ത്രി കാറ്റലിൻ നോവാക്ക് കാത്തലിക്ക് ന്യൂസ് ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ പറഞ്ഞു. യൂറോപ്പിലെ പല രാജ്യങ്ങളിലും സംഭവിക്കുന്നതുപോലെ ജനസംഖ്യയിൽ വലിയതോതിലുള്ള കുറവ് ഹംഗറിയിലും അനുഭവപ്പെടുന്നുണ്ടെന്നും, പശ്ചിമേഷ്യയിൽ നിന്നുള്ള അഭയാർത്ഥികളെ ജനസംഖ്യ വർദ്ധനവിനായി ആശ്രയിക്കാതെ, കുടുംബങ്ങൾക്ക് അനുകൂലമായ പദ്ധതികളിലൂടെ പ്രസ്തുത കുറവിനെ മറികടക്കാനാണ് ഹംഗറി ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ബ്രസീലിയൻ സർക്കാരുമായി ചേർന്ന് അമേരിക്കയിലെ ക്യാപിറ്റോൾ ഹില്ലിൽ സംയുക്തമായി സംഘടിപ്പിച്ച കുടുംബ നയങ്ങളെ സംബന്ധിച്ചുള്ള രണ്ടാമത് വാർഷിക സമ്മേളനത്തിലും കാറ്റലിൻ നോവാക്ക് സംസാരിച്ചു. കുടുംബങ്ങളുടെ വളർച്ചയ്ക്കും, അഭിവൃദ്ധിക്കുമായി ഹംഗേറിയൻ പ്രധാനമന്ത്രിമാർ വിക്ടർ ഒർബൻ പ്രഖ്യാപിച്ച ഏഴ് നയപരിപാടികൾ സമ്മേളനത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവർ പീഡനമേൽക്കുന്ന സ്ഥലങ്ങളിൽ അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതും തങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും കാറ്റലിൻ നോവാക്ക് പറഞ്ഞു. ട്രംപ് ഭരണകൂടത്തിലെയും, കോൺഗ്രസിലെയും അംഗങ്ങളും, മറ്റ് സർക്കാരിതര സംഘടനകളിലെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തിരിന്നു.
കൊച്ചി: കണ്ണൂരിൽ ഇന്നു നടക്കുന്ന കർഷക മഹാസംഗമത്തിനും കർഷക റാലിക്കും ആശംസ നേർന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അതിജീവനത്തിനായി തെരുവിൽ ഇറങ്ങേണ്ടിവന്ന കർഷകസമൂഹത്തിന്റെ കണ്ണീരൊപ്പാനും അവരുടെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളെ പ്രേരിപ്പിക്കാൻ ഈ മഹാസംഗമം വഴിയൊരുക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി കർഷക സമൂഹത്തിന്റെ നീറുന്ന വിഷയങ്ങൾ പൊതുസമൂഹത്തിൽ തുറന്നുകാട്ടുന്നതിനു മുൻ കൈയെടുത്ത തലശേരി അതിരൂപതയെഅദ്ദേഹം അഭിനന്ദിച്ചു. എല്ലാ വിഭാഗങ്ങളെയും പ്രസ്ഥാനങ്ങളെയും കർഷകരക്ഷ എന്ന ഏക വിഷയത്തിൽ ഏകോപിപ്പിക്കാൻ മുൻകൈയെടുത്തവരുടെയും അതിനോടു നന്നായി പ്രതികരിച്ചു സഹകരിച്ചവരുടെയും നടപടി ശ്ലാഘനീയമാണ്. നാടിനെ തീറ്റിപ്പോറ്റുകയും വ്യവസായങ്ങൾക്കും കയറ്റുമതിക്കും വേണ്ട ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന കർഷക സമൂഹം ഇന്നു പ്രതിസന്ധിയിലാണ്. ഭാവി മാത്രമല്ല ഇന്നത്തെ നിലനില്പ് പോലും അവരുടെ മുന്പിൽ ചോദ്യചിഹ്നമാണ്. ഉത്പന്നങ്ങൾക്കു ന്യായവില പോലും ലഭിക്കാതെ കർഷകർ വലയുന്പോൾ അമിത വിലയ്ക്ക് അതേ ഉത്പന്നം വാങ്ങാൻ ഉപയോക്താക്കൾ നിർബന്ധിതരാകുന്നു. കർഷകർ ഉത്പാദിപ്പിക്കുന്ന അസംസ്കൃത പദാർഥങ്ങൾക്കു വില നാൾതോറും കുറയുന്പോൾ അവ ഉപയോഗിച്ചുണ്ടാക്കുന്ന സാധനങ്ങൾക്കു ദിവസവും വില കയറുന്നു. ഈയൊരു വിഷമസന്ധിയിലാണു കർഷകസമൂഹം തങ്ങളുടെ ആവലാതികൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഈ മഹാസംഗമവും റാലിയും നടത്തുന്നത്. മാനുഷികമായ എല്ലാറ്റിന്റെയും അനുരണനം സഭയിൽ ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടാണ് കർഷക സമൂഹത്തിന്റെ ഈ വിഷമസന്ധിയിൽ അവർക്കൊപ്പം ഇറങ്ങാൻ സഭാനേതൃത്വം തയാറായിരിക്കുന്നത്. കർഷക സമൂഹത്തിന്റെ വിഷമതകൾ അധികൃത ശ്രദ്ധയിൽ കൊണ്ടുവന്നു പരിഹാരമുണ്ടാക്കാൻ പരിശ്രമിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു. ഈ വലിയ തുടക്കം ഉത്തര കേരളത്തിൽ മാത്രമല്ല, രാജ്യത്തെങ്ങും കർഷകർക്കു പ്രയോജനകരമായ നടപടികൾ ഉണ്ടാകാൻ പ്രേരകമാകട്ടെയെന്നും മാർ ആലഞ്ചേരി ആശംസിച്ചു.
കോട്ടയം: നാലു പതിറ്റാണ്ടിനിടയിൽ ഒരിക്കൽ പോലും മുടങ്ങാതെ പീരുമേട്ടിൽ കന്യകാമറിയത്തിന്റെ സവിധത്തിൽ മാർ മാത്യു അറയ്ക്കൽ എത്തി. തുടർച്ചയായ 39-ാം വർഷമാണ് അമലോത്ഭവ തിരുനാളിൽ ബിഷപ് അറയ്ക്കൽ ഇവിടെ ദിവ്യബലിയർപ്പിക്കാൻ എത്തുന്നത്. കഴിഞ്ഞ 39വർഷമായി മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ പീരുമേട് സെന്റ മേരീസ് ദേവാലയത്തിലാണ് അദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കുന്നത്. ചങ്ങനാശേരി അതിരൂപതയിൽ ശുശ്രൂഷ ചെയ്യുന്പോൾ പാറേൽ പള്ളിയുടെ ചുമതലക്കാര്യങ്ങൾ മാർ മാത്യു അറയ്ക്കലാണു നിർഹിച്ചിരുന്നത്. പീന്നിട് , പീരുമേട്ടിലേക്കു പ്രേഷിത ശുശ്രൂഷയ്ക്കു നിയുക്തനായി. പരിമിതികൾ ഏറെയുണ്ടായിരുന്ന സാഹചര്യത്തിൽ അന്നു ചോർന്നൊലിച്ചിരുന്ന പള്ളിയാണ് അദേഹത്തിനു വിശുദ്ധ കുർബാന അർപ്പിക്കാനായി ഉണ്ടായിരുന്നത്. ഈ ദേവാലയത്തിലെ പരിശുദ്ധ കന്യക മാതാവിന്റെ തിരുസ്വരൂപത്തിനു പാറേൽ പള്ളിയിലെ മാതാവിന്റെ തിരുസ്വരൂപവുമായി ഏറെ സാദൃശൃമുണ്ടായിരുന്നു. വികസനം തെല്ലും എത്താത്ത പീരുമേട്ടിലെ സാമൂഹിക സാഹചര്യങ്ങളിൽ ശുശ്രൂഷയുടെ സഹനങ്ങൾ പരിശുദ്ധ അമ്മയ്ക്കു നിയോഗമായി സമർപ്പിച്ചു തുടങ്ങിയ പാരന്പര്യം 39വർഷങ്ങൾ പിന്നിട്ടിട്ടും അദ്ദേഹം മുടക്കിയിട്ടില്ല.
Monday December 09,2019 Season of Annunciation Liturgical Calendar
Anaphora of Nestorius
ചാലക്കുടി: ജീവിക്കുന്ന തിരുക്കുടുംബമായി ഓരോ കുടുംബവും മാറണമെന്നു സീറോ മലബാർ മേജർ ആർച്ച് ബി
റോം: റോമിലെ പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സ്ഥാപിതമായിരിക്കുന്ന സാന്തോം പാസ്റ്
By Archbishop Mar Joseph Perumthottam
Published by Denha Services, Manganam E-Book : http://www.nasranifoundation.org
Jesus cleanses ten lepers The Sixth Sunday of Kaitha (Eight Days Fasting begins) Read More
Second Sunday of Kaitha...
Saints, Blesseds, Venerables, Servants of God of the Syro Malabar Church ...readmore
The central message that comes from the life of Alphonsa is thus only a living experience of Christ can lead us to a. ...
Back to Top