പാവപ്പെട്ടവരുടെ കാര്യത്തില്‍ അതീവ ഔത്സുക്യമുള്ളവനായിരുന്ന വിശുദ്ധ നിക്കൊളാസിന്റെ തിരുന്നാള്‍ ഡിസമ്പര്‍ 6-ന്. സഹായം ആവശ്യമുള്ളവരോടുള്ള സഹാനുഭൂതിയ്ക്ക് പ്രാഥമ്യം കല്പിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച (04/12/19),വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തില്‍, അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത ഫ്രാന്‍സീസ് പാപ്പാ, അനുവര്‍ഷം ഡിസമ്പര്‍ 6-ന് തിരുസഭ ബാരിയിലെ വിശുദ്ധ നിക്കൊളാസിന്റെ ഓര്‍മ്മത്തിരുന്നാള്‍ ആചരിക്കുന്നത് അനുസ്മരിക്കവെയാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. മനുഷ്യരൂപമെടുത്ത ദൈവത്തിന്റെ വദനം ഏറ്റം ആവശ്യത്തിലിരിക്കുന്നവരില്‍ ദര്‍ശിക്കാനും അവരോടുള്ള സഹാനുഭൂതിക്കുമേല് മറ്റൊന്നിനും മുന്‍ഗണന നല്കാതിരിക്കാന് ആ വിശുദ്ധന്റെ പുണ്യങ്ങള്‍ അനുകരിച്ചുകൊണ്ട് പഠിക്കാനും പാപ്പാ ക്ഷണിച്ചു. മീറയിലെ വിശുദ്ധ നിക്കൊളാസ് എന്നും ഈ വിശുദ്ധന് അറിയപ്പെടുന്നു. ഇന്നത്തെ തുര്‍ക്കിയിലെ തീരപ്രദേശമായ ലൈക്കിയയിലുള്ള മീറ എന്ന പട്ടണമാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം. വിശുദ്ധ നിക്കൊളാസിന്റെ ജനനത്തെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും 270-343വരെയുള്ള വര്‍ഷങ്ങളാണ് ഈ വിശുദ്ധന്റെ ജീവിതകാലഘട്ടമായി കരുതപ്പെടുന്നത്. പാവപ്പെട്ടവരോടു പ്രത്യേക കാരുണ്യം കാട്ടിയിരുന്ന ഈ വിശുദ്ധന് 343-ല്‍ ഡിസമ്പര്‍ 6-ന് മരണമടഞ്ഞു.
സഭാനവീകരണത്തിനുള്ള കര്‍ദ്ദിനാള്‍ സംഘം കരടു രൂപത്തിന്റെ പരിശോധന തുടരുന്നു. 1. സഭയില്‍ അല്മായരുടെ പങ്കാളിത്തം സഭാ നവീകരണത്തിനുള്ള കര്‍ദ്ദിനാള്‍ സംഘം സമ്മേളിച്ചു. സഭയില്‍ അല്മായരുടെ പങ്കാളിത്തം –സ്ത്രീകളുടെയും പുരുഷന്മാരുടെയും പങ്കാളിത്തത്തെ സംബന്ധിക്കുന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ കരടുരൂപത്തെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. ഡിസംബര്‍ 2-മുതല്‍ 4-വരെ തിയതികളിലാണ് സി9കര്‍ദ്ദിനാള്‍ സംഘം, നേരത്തെ തീരുമാനിച്ചതനുസരിച്ച് പാപ്പാ ഫ്രാന്‍സിസിന്റെ അദ്ധ്യക്ഷതയില്‍ പേപ്പല്‍ വസതി,സാന്താമാര്‍ത്തയില്‍ സമ്മേളിച്ചത്. 2. പങ്കാളിത്തത്തിന്റെ വിശദാംശങ്ങള്‍ സഭാ ഭരണത്തിലേയ്ക്ക് കടന്നുവരുന്ന അല്മായരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും റോമന്‍ കൂരിയിയ, ദേശീയ പ്രാദേശിക മെത്രാന് സമിതികള്‍ എന്നിവയുമായുള്ള ബന്ധം, സഭയുടെ ഭരണകാര്യങ്ങളുടെ തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള പങ്കാളിത്തം എന്നിവ വിശദമായി ചര്‍ച്ചചെയ്യപ്പെട്ടു. 3. ഇന്ത്യയിലെ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഉള്‍പ്പെടുന്ന സഭാനവീകരണ കമ്മിഷന് ഇന്ത്യയില്‍നിന്നും മുംബൈ അതിരൂപതാദ്ധ്യക്ഷനും, ദേശീയ കത്തോലിക്കാ മെത്രാന് സമിതിയുടെ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ കൂടാതെ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്, ഹോണ്ടൂരാസിലെ ടെഗ്വിസിഗാല്പ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്കര് മരദിയേഗാ എസ്.ഡി.ബി, ജര്‍മ്മനിയിലെ മ്യൂനിക്-ഫ്രെയ്സിങ് അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്നാര്‍ഡ് മാര്‍ക്സ്, അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഷോണ്‍ ഓ’മാലി ഓ.എഫ്.എം. കപ്പൂച്ചിന്‍, വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്റെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജുസേപ്പെ ബര്‍ത്തേലോ, ഇറ്റലിയിലെ അല്‍ബാനോ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സെമറാരോ (Secretary of the Reform Commission) എന്നിവര്‍ തിങ്കള്‍,ചൊവ്വ, ബുധന്‍ എന്നീ മൂന്നു ദിവസങ്ങളില്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു. 4. കര്‍ദ്ദിനാള്‍ കമ്മിഷന്റെ അടുത്ത സംഗമം അടുത്ത സമ്മേളനവും ചര്‍ച്ചകളും 2020ഫെബ്രുവരി മാസത്തിലായിരിക്കുമെന്ന് വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി, മത്തെയോ ബ്രൂണി ഡിസംബര്‍ 4-ന് വൈകുന്നേരം ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
1. സഭയില്‍ അല്മായരുടെ പങ്കാളിത്തം സഭാ നവീകരണത്തിനുള്ള കര്‍ദ്ദിനാള്‍ സംഘം സമ്മേളിച്ചു. സഭയില്‍ അല്മായരുടെ പങ്കാളിത്തം – സ്ത്രീകളുടെയും പുരുഷന്മാരുടെയും പങ്കാളിത്തത്തെ സംബന്ധിക്കുന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ കരടുരൂപത്തെ കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. ഡിസംബര്‍ 2-മുതല്‍ 4-വരെ തിയതികളിലാണ് സി9കര്‍ദ്ദിനാള്‍ സംഘം,നേരത്തെ തീരുമാനിച്ചതനുസരിച്ച് പാപ്പാ ഫ്രാന്‍സിസിന്റെ അദ്ധ്യക്ഷതയില്‍ പേപ്പല്‍ വസതി, സാന്താമാര്‍ത്തയില്‍ സമ്മേളിച്ചത്. 2. പങ്കാളിത്തത്തിന്റെ വിശദാംശങ്ങള്‍ സഭാ ഭരണത്തിലേയ്ക്ക് കടന്നുവരുന്ന അല്മായരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും റോമന്‍ കൂരിയിയ, ദേശീയ പ്രാദേശിക മെത്രാന് സമിതികള്‍ എന്നിവയുമായുള്ള ബന്ധം, സഭയുടെ ഭരണകാര്യങ്ങളുടെ തീരുമാനങ്ങള്‍ എടുക്കുന്നതിലുള്ള പങ്കാളിത്തം എന്നിവ വിശദമായി ചര്‍ച്ചചെയ്യപ്പെട്ടു. 3. ഇന്ത്യയിലെ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ഉള്‍പ്പെടുന്ന സഭാനവീകരണ കമ്മിഷന് ഇന്ത്യയില്‍നിന്നും മുംബൈ അതിരൂപതാദ്ധ്യക്ഷനും, ദേശീയ കത്തോലിക്കാ മെത്രാന് സമിതിയുടെ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ കൂടാതെ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്, ഹോണ്ടൂരാസിലെ ടെഗ്വിസിഗാല്പ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്കര് മരദിയേഗാ എസ്.ഡി.ബി, ജര്‍മ്മനിയിലെ മ്യൂനിക്-ഫ്രെയ്സിങ് അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്നാര്‍ഡ് മാര്‍ക്സ്, അമേരിക്കയിലെ ബോസ്റ്റണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഷോണ്‍ ഓ’മാലി ഓ.എഫ്.എം. കപ്പൂച്ചിന്‍, വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്റെ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജുസേപ്പെ ബര്‍ത്തേലോ, ഇറ്റലിയിലെ അല്‍ബാനോ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് സെമറാരോ (Secretary of the Reform Commission) എന്നിവര്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ മൂന്നു ദിവസങ്ങളില്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം ചര്‍ച്ചകളില്‍ പങ്കെടുത്തു. 4. കര്‍ദ്ദിനാള്‍ കമ്മിഷന്റെ അടുത്ത സംഗമം അടുത്ത സമ്മേളനവും ചര്‍ച്ചകളും 2020ഫെബ്രുവരി മാസത്തിലായിരിക്കുമെന്ന് വത്തിക്കാന്റെ പ്രസ്സ് ഓഫിസ് മേധാവി, മത്തെയോ ബ്രൂണി ഡിസംബര്‍ 4-ന് വൈകുന്നേരം ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
വടക്കെ ഇറ്റലിയിലെ ആല്‍പ്പൈന്‍ താഴ്വാരങ്ങളെ ജനങ്ങള്‍ പാപ്പാ ഫ്രാന്‍സിസിനു നല്കുന്ന സമ്മാനം –വത്തിക്കാനിലെ വലിയ പുല്‍ക്കൂട് 1. ക്രിബ്ബ് ഒരുക്കിയവര്‍ക്ക് നന്ദി! വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഈ വര്‍ഷം പുല്‍ക്കൂട് ഒരുക്കിയ കലാകാരന്മാരും നിര്‍മ്മാതാക്കളും അടങ്ങുന്ന സംഘത്തെ പാപ്പാ ഫ്രാന്‍സിസ് പോള്‍ ആറാമന്‍ ഹാളില്‍,വ്യാഴാഴ്ച രാവിലെ അഭിസംബോധനചെയ്തു. വടക്കെ ഇറ്റലിയിലെ സ്കുരേല്ലായെന്ന ആല്‍പ്പൈന്‍ മലയോര സമൂഹത്തിലെ കലാകാരന്മാര് വത്തിക്കാന്‍ ഗവര്‍ണറേറ്റിലെ ജോലിക്കാരോടു കൂട്ടുചേര്‍ന്നാണ് വലിയ ക്രിബ് വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിസ്തൃതമായ തിരുമുറ്റത്ത് സംവിധാനംചെയ്തത്. കലാകാരന്മാരും,രൂപങ്ങള്‍ കൊത്തിയവരും, നിര്‍മ്മാതാക്കളും അവരുടെ കുടുംബങ്ങളുമായി 600-ല്‍പ്പരം പേര് സ്ഥലത്തെ ഇടവക വികാരിമാരോടും മെത്രാന്മാരോടും കൂടെ വന്നാണ് പാപ്പായ്ക്ക് വത്തിക്കാനിലെ ചത്വരത്തില്‍ ഒരുക്കിയ വലിയ പുല്‍ക്കൂടും ക്രിസ്തുമസ് മരവും സമ്മാനിച്ചത്. കൂടാതെ വിസ്തൃതമായ പോള്‍ 6-Ɔമന് ഹാളിലും ബെതലേഹം ഗുഹയുടെ ദൃശ്യാവിഷ്ക്കാരം അവര്‍ ഒരുക്കിയിരുന്നു. 2. ഒരു ദുരന്തത്തില്‍നിന്നും കാത്തുരക്ഷിച്ചതിന് നന്ദിയുടെ സമര്‍പ്പണം 2018-ലെ ശരത്ക്കാലത്ത് വടക്കെ ഇറ്റലിയില്‍ ഉണ്ടായ കൊടുങ്കാറ്റിന്റെ കെടുതികള്‍ അനുഭവിച്ച ത്രിവെനേത്തോ,സ്കുരേല്ല മലയോര പ്രദേശത്തെ ജനങ്ങളുടെ സമ്മാനമാണ് ഈ വര്‍ഷത്തെ മനോഹരമായ ക്രിബ്ബും ക്രിസ്തുമസ്സ് മരവും. ആല്‍പ്പൈന്‍ മലഞ്ചരുവില്‍ പാര്‍ക്കുന്നവരുടെ സ്നേഹത്തിന്റെ പ്രതീകമാണ് ഈ സമ്മാനമെന്നും, അവരുടെ സഭാദ്ധ്യക്ഷന്മാര്‍ക്കും, പൗരപ്രമുഖര്‍ക്കും കലാകാരന്മാര്ക്കും നിര്‍മ്മാണത്തില്‍ സഹകരിച്ച എല്ലാവര്ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു. 3. മലയും മരങ്ങളും സംരക്ഷിക്കാം ശരത്ക്കാലത്ത് വടക്കന്‍ മേഖലയിലുണ്ടായ കൊടുങ്കാറ്റും അതു കാരണമാക്കിയ നാശനഷ്ടങ്ങള്‍ ഭീതിദമായിരുന്നെന്ന് പാപ്പാ അനുസ്മരിച്ചു. പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ ഫലവത്തായ കരുതലുകള്‍ ഇനിയും എടുക്കേണ്ടതുണ്ടെന്ന് ആല്‍പ്പൈന്‍ മലഞ്ചരിവുകളിലെ മരങ്ങള്‍ക്കിടയില്‍ പാര്‍ക്കുന്നവരെ പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു. നഷ്ടപ്പെട്ട മരങ്ങളുടെ സ്ഥാനത്ത് പകരം വച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ജനങ്ങളുടെ തീരുമാനത്തെ പാപ്പാ ശ്ലാഘിച്ചു. വത്തിക്കാന്‍ ചത്വരത്തില്‍ ഉയര്ന്നുനല്കുന്ന വലിയ സ്പ്രൂസ് വര്‍ഗ്ഗത്തില്‍പ്പെട്ട സരള വൃക്ഷവും അതില്‍ ക്രിസ്തുമസ് നാളുകളില്‍ ഉടനീളം തെളിഞ്ഞുനില്ക്കുന്ന നിറദീപങ്ങളും പ്രത്യാശയുടെ അടയാളമാണ്. അതുപോലെ വത്തിക്കാന്റെ പരിസ്ഥിതിയിലേയ്ക്കും തോട്ടത്തിലേയ്ക്കും അവര്‍ സമ്മാനിച്ച വൃക്ഷത്തൈകളും പരിസ്ഥിതിയെ മെച്ചപ്പെടുത്താന്‍ സഹായകമാണെന്നും, അവരുടെ ഉദാരമായ സമ്മാനങ്ങള്‍ക്ക് പാപ്പാ പ്രത്യേകം നന്ദിപറഞ്ഞു. 4. മരത്തില്‍ കൊത്തിയ പുല്‍ക്കൂട്ടിലെ രൂപങ്ങള്‍ ആത്മീയ സമ്പന്നതയുടെ അടയാളങ്ങള്‍ സ്കുരേല്ലായിലെ കലാകാരന്മാര് മരത്തില്‍ കൊത്തിയെടുത്ത പ്രതിമകളാണ് ക്രിബ്ബിനെ മനോഹരമാക്കുന്നത്. ഇത് വടക്കന്‍ ത്രെന്തീനോ പാരമ്പര്യത്തിന്റെ പ്രതീകമാണ്. മനുഷ്യനായി പിറന്ന ദിവ്യരക്ഷകന്റെ ആത്മീയ സമ്പന്നതയുടെ പ്രതീകമാണ് മരത്തില്‍ തീര്‍ത്ത ഈ ക്രിസ്തുമസ് ബിംബങ്ങള്‍. കൊടുങ്കാറ്റില്‍ നിലംപരിശായ വലിയ മരങ്ങളുടെ കടകള്‍ പുല്‍ക്കൂടിന്റെ പാര്‍ശ്വങ്ങളില്‍ സംയോജനം ചെയ്തിരിക്കുന്നതും മലയോരപ്രദേശത്തെ ജനങ്ങളുടെ ജീവിതസമര്‍പ്പണവും സ്രഷ്ടാവായ ദൈവത്തോടു സകലര്‍ക്കുമുണ്ടാകേണ്ട വിസ്മയം തുളുമ്പുന്ന സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകവുമാണ്. പോള്‍ ആറാമന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ച കൊനേലിയാനോയിലെ ജനങ്ങളുടെ കലാസൃഷ്ടിക്കും ബെതലേഹം ഗുഹയ്ക്കും പാപ്പാ പ്രത്യേകം നന്ദിയര്‍പ്പിച്ചു. 5. പുല്‍ക്കൂട് ദൈവ-മനുഷ്യബന്ധത്തിന്റെ പ്രതീകം ഗ്രേച്യോ ഗുഹയില്‍ വിശുദ്ധ ഫ്രാന്‍സിസ് 1223-ല്‍ തുടക്കമിട്ട ആദ്യ ക്രിബ്ബിന്റെ സ്ഥാനത്തുനിന്ന് പ്രബോധിപ്പിച്ച പുല്‍ക്കൂടിനെ സംബന്ധിച്ച അപ്പസ്തോലിക ലിഖിതത്തെക്കുറിച്ചും പാപ്പാ പരാമിര്‍ശിച്ചു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ക്രിബ്ബ്, ദൈവമനുഷ്യ ബന്ധത്തിന്റെ ആശ്ചര്യപ്പെടുത്തുന്ന അടയാളമാണ്. അത് കുടുംബങ്ങളിലൂടെയും സമുഹങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെ കുട്ടികള്‍ക്കും വരുംതലമുറകള്‍ക്കുമായി കൈമാറുന്നത് അര്‍ത്ഥവത്താണ്. അത് സുവിശേഷത്തിന്റെ പങ്കുവയ്ക്കലാണ്. കാരണം പുല്‍ക്കൂടിന്റെ അടിസ്ഥാന വിവരണത്തിന് ആധാരം സുവിശേഷങ്ങളാണ്. അതുകൊണ്ട് പുല്‍ക്കൂട്ടില്‍ ക്രിസ്തുവിന്റെയും ക്രിസ്തുമസ്സിന്റെയും യഥാര്‍ത്ഥമായ അടയാളങ്ങള്‍ എടുത്തുകളഞ്ഞ്, അലങ്കാരവസ്തുക്കളും കലാശില്പങ്ങളുകൊണ്ട് അലങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. 6. സാഹോദര്യവും കൂട്ടായ്മയും വളര്‍ത്തുന്ന മഹോത്സവം ക്രിസ്തുമസ് സാഹോദര്യത്തിലും കൂട്ടായ്മയിലും ചെലവഴിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെയെന്ന് ആശംസിച്ചു. ദൈവകുമാരനെ എളിമയിലും ലോലമായ രൂപത്തിലും സ്വീകരിച്ച കന്യകാനാഥാ അവിടുത്തെ മുഖകാന്തി മനുഷ്യന്റെ ജീവിതക്ലേശങ്ങളിലും വൈഷമ്യങ്ങളിലും ധ്യാനിക്കാനും ഉള്‍ക്കൊള്ളുവാനും കരുത്തേകട്ടെയെന്ന് ആശംസിച്ചു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം ഉപസംഹരിച്ചത്. 7. ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാള്‍വരെ നീളുന്ന വലിയ പുല്‍ക്കൂട് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ സന്ദര്‍ശകര്‍ക്കായുള്ള വലിയ ക്രിബ്ബ് ഡിസംബര്‍ 5-Ɔο വ്യാഴാഴ്ച വൈകുന്നേരം ഉത്ഘാടനം ചെയ്യപ്പെട്ടു. തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമായി പൊതുവേദിയില്‍ ഒരുക്കുന്ന ഈ പുല്‍ക്കൂട്,ആരാധനക്രമപരമായി ക്രിസ്തുമസ് കാലത്തെ അവസാനദിനമായ ജനുവരി 2, ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാള്‍വരെ പ്രദര്‍ശിപ്പിക്കും.
Saturday December 07,2019 Season of Annunciation Liturgical Calendar
Anaphora of Nestorius
ചാലക്കുടി: ജീവിക്കുന്ന തിരുക്കുടുംബമായി ഓരോ കുടുംബവും മാറണമെന്നു സീറോ മലബാർ മേജർ ആർച്ച് ബി
റോം: റോമിലെ പ്രവാസികളായ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സ്ഥാപിതമായിരിക്കുന്ന സാന്തോം പാസ്റ്
By Archbishop Mar Joseph Perumthottam
Published by Denha Services, Manganam E-Book : http://www.nasranifoundation.org
Jesus cleanses ten lepers The Sixth Sunday of Kaitha (Eight Days Fasting begins) Read More
Second Sunday of Kaitha...
Saints, Blesseds, Venerables, Servants of God of the Syro Malabar Church ...readmore
The central message that comes from the life of Alphonsa is thus only a living experience of Christ can lead us to a. ...
Back to Top