കാനഡയില്‍ സേവനം ചെയ്യുന്ന സെബാസ്റ്റ്യന്‍ അരീക്കാട്ട് എന്ന വൈദികനെതിരേയുള്ള പരാതിയുമായി ബന്ധപ്പെട്ട് സീറോമലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിനെതിരെയും മിസ്സിസ്സാഗാ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവീട്ടില്‍ പിതാവിനെതിരെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നടത്തുന്ന അപവാദ പ്രചാരണം അടിസ്ഥാനരഹിതവും അപലപനീയവുമാണെന്ന് സീറോമലബാര്‍ മാധ്യമ കമ്മീഷന് പ്രസ്താവിച്ചു. പ്രസ്തുത പരാതി ലഭിച്ചയുടന്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് സത്വര നിയമനടപടിക്കായി മിസ്സിസ്സാഗാ രൂപതാധ്യക്ഷനെ ചുമതലപ്പെടുത്തിയിരുന്നു. മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ നിര്‍ദ്ദേശപ്രകാരം രൂപതാധ്യക്ഷന്‍ കാനഡായിലെ വത്തിക്കാന്‍ സ്ഥാനപതിയുമായി ചര്‍ച്ച നടത്തുകയും അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ച് ടൊറന്റോ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ തോമസ് കോളിന്‍സിന്റെ സഹായം തേടുകയുമായിരുന്നു. പീഡന പരാതികള്‍ പ്രാഥമികമായി അന്വേഷിക്കാന്‍ കനേഡിയന്‍ നിയമപ്രകാരമുള്ള പഠന സമിതി മിസ്സിസ്സാഗായില്‍ ഇല്ലാതിരുന്നതിനാലാണ് വത്തിക്കാന്‍ സ്ഥാനപതി ടൊറന്റോ ആര്‍ച്ചുബിഷപ്പിന്റെ സഹായം തേടാന്‍ ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസംതന്നെ കര്‍ദ്ദിനാള്‍ കോളിന്‍സിനെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയ ബിഷപ് ജോസ് കല്ലുവീട്ടില്‍ ടൊറന്റോ രൂപതയുടെ പരാതിവിശകലന സമിതിയുടെ പഠന റിപ്പോര്‍ട്ടുകൂടി ചേര്‍ത്ത് കനേഡിയന്‍ പോലീസിന് കൈമാറുകയാണുണ്ടായത്. ഇപ്രകാരം സുതാര്യമായി നടന്ന നിയമനടപടിയെക്കുറിച്ചാണ് ചില തല്പര കക്ഷികള്‍ ദുഷ്ടലാക്കോടെ വ്യാജവാര്‍ത്ത ചമച്ചത്. കനേഡിയന്‍ പോലീസിന്റെ അന്വേഷണത്തില്‍ പരാതിക്കാരന്റെ മേല്‍വിലാസം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഫാ. സെബാസ്റ്റ്യന്‍ ആരീക്കാട്ട് സേവനംചെയ്ത ഇടവകാ ദേവാലയത്തില്‍ പരാതിയുടെ പൂര്‍ണ്ണരൂപം പരസ്യപ്പെടുത്തിയിട്ടുമുണ്ട്. നിയമാനുസൃതമായ എല്ലാ നടപടികളോടും മിസ്സിസ്സാഗാ രൂപത പുലര്‍ത്തുന്ന സഹകരണത്തെ കാനഡയിലെ വത്തിക്കാന്‍ സ്ഥാനപതിയും അന്വേഷണ ഉദ്യോഗസ്ഥരും രേഖാമൂലം അഭിനന്ദിച്ചിട്ടുണ്ട് എന്നുള്ളതാണ് സത്യം. പോലീസ് അന്വേഷണത്തിലൂടെ ആരോപണത്തിന്റെ നിജസ്ഥിതി പുറത്തുവരുമെന്ന് രൂപത ഉറച്ചുവിശ്വസിക്കുന്നു. കാനഡായില്‍ നടന്നതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തെക്കുറിച്ചുള്ള പരാതി കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവ് കേരളാ പോലീസിന് കൈമാറിയില്ല എന്നത് കടുത്ത കൃത്യവിലോപമായി വാര്‍ത്ത ചമച്ചവര്‍ സ്വയം വിഡ്ഢികളാവുകയാണ്. ലഭിച്ച പരാതി കനേഡിയന്‍ പോലീസിന്റെ പക്കലെത്തിക്കാന്‍ സത്ത്വര നടപടി സ്വീകരിച്ച സഭാതലവനെ അധിക്ഷേപിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ മാധ്യമ മര്യാദയുടെ സകല സീമകളും ലംഘിച്ചിരിക്കുകയാണ്. സീറോമലബാര്‍ സഭയെയും സഭാതലവനെയും അധിക്ഷേപിക്കാന്‍ നിരന്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന സഭാവിരുദ്ധരുടെ ദുഷ്ടലാക്കിനെക്കുറിച്ച് വിശ്വാസികളും പൊതു സമൂഹവും ജാഗ്രത പാലിക്കണമെന്ന് മാധ്യമകമ്മീഷന്‍ അഭ്യര്‍ത്ഥിച്ചു. കാക്കനാട് ബിഷപ്പ് ജോസഫ് പാംപ്ലാനി ചെയര്മാന് സീറോമലബാര്‍ സഭാ മീഡിയാ കമ്മീഷന് Enable Ginger Cannot connect to Ginger Check your internet connection or reload the browser Disable in this text field Edit Edit in Ginger Edit in Ginger × Enable Ginger Cannot connect to Ginger Check your internet connection or reload the browser Disable in this text field Edit Edit in Ginger Edit in Ginger ×
വത്തിക്കാൻ സിറ്റി: നീതിക്കുവേണ്ടി കരയുന്ന കുഞ്ഞുങ്ങൾക്കുനേരെ പുറംതിരിയരുതെന്ന് ഫ്രാൻസിസ് പാപ്പ. ദൈവജനം അവരുടെ പ്രതിസന്ധികളിൽ കൃത്യവും സ്പഷ്ടവുമായ ഉത്തരങ്ങൾക്കുവേണ്ടിയാണ് ദൈവത്തിന്റെ അജപാലകരായ നമ്മെ സമീപിക്കുന്നത്, മറിച്ച് നിസാരവും പ്രവചനകരവുമായ കുറ്റപ്പെടുത്തലുകളല്ല അവർ പ്രതീക്ഷിക്കുന്നതെന്നും പാപ്പ പറഞ്ഞു. നാല്ദിവസം നീണ്ടുനിൽക്കുന്ന മെത്രാൻ സമിതി അദ്ധ്യക്ഷന്മാരുടെ സമ്മേളനം വത്തിക്കാനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫ്രാൻസിസ് പാപ്പ. സഭയെയും മനുഷ്യത്വത്തെയും പീഡിപ്പിക്കുന്ന ദുഷ്ടതയെ നാം ചെറുക്കണം. ഇനി മുന്നോട്ട് ധൈര്യമുള്ളതും സുദൃഢവുമായ ഒരു യാത്രയാണ് വേണ്ടത്. വിശ്വാസത്തിലും തുറവിയിലും അടിസ്ഥാനമായ ഒരു യാത്ര ആരംഭിക്കാം. വിവിധ കമ്മീഷനുകളും മെത്രാൻ സമിതികളും പ്രായപൂർത്തിയാകത്തവർക്കെതിരായുള്ള ലൈംഗീകാതിക്രമങ്ങളിൽ സഭ എങ്ങനെ നിലപാടെടുക്കണമെന്നത് സംബന്ധിച്ച് ചില മാർഗനിർദ്ദേശങ്ങളും അഭിപ്രായങ്ങളും നൽകിയിട്ടുണ്ട്. അവയൊക്കെ ഈ ദിവസങ്ങളിൽ മെത്രാൻ സമിതി അദ്ധ്യക്ഷന്മാരുമായി പങ്കുവെയ്ക്കാനുള്ള തന്റെ ആഗ്രഹവും പാപ്പ പ്രകടിപ്പിച്ചു. നിലവിൽ ലൈംഗികപീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് സംരക്ഷണം നൽകുന്ന പുരോഹിത സമിതികളുടെ പ്രവർത്തനങ്ങൾക്ക് നന്ദിയുണ്ടെന്നും കൂടാതെ ഇത്തരത്തിൽ ഒരു സമ്മേളനം മനോഹരമായി സംഘടിപ്പിച്ച സംഘാടകസമിതിക്ക് അനുമോദനങ്ങളെന്നും പാപ്പ പറഞ്ഞു. സ്വയം വിശുദ്ധീകരിക്കുന്നതിനും തങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് അവബോധമുണർത്തുന്നതിനും ഉള്ള അവസരമായി ഈ സമ്മേളനത്തെ കാണാനുള്ള കൃപ പരിശുദ്ധാത്മാവ് ഇവിടെ കൂടിയിരിക്കുന്നവർക്കു നൽകട്ടെയെന്നും പാപ്പ ആശംസിച്ചു. Enable Ginger Cannot connect to Ginger Check your internet connection or reload the browser Disable in this text field Edit Edit in Ginger Edit in Ginger ×
ആദ്യ സഭാതലവനും, പ്രധാന ഗുരുവുമെന്ന നിലയിലുള്ള വിശുദ്ധ പത്രോസിന്റെ അധികാരത്തിന്റെ സ്മരണ പുരാതനകാലം മുതൽക്കേ തന്നെ റോമൻ സഭയിൽ നിലവിലുണ്ടായിരുന്നു. ഏറ്റവും വിഖ്യാതനായ അപ്പസ്തോലിക സഭാ പിതാവിന് സാക്ഷ്യം വഹിച്ചതിനാൽ റോമൻ കത്തോലിക്കാ സഭക്ക് യാഥാസ്ഥിതിക വിശ്വാസികൾക്കിടയിൽ ഒരു സവിശേഷമായ സ്ഥാനവും, അനുസരണയും ഉണ്ടായിരുന്നു. സ്നേഹത്തിലൂന്നിയ അദ്ദേഹത്തിന്റെ പ്രവർത്തനവും സഭകളിൽ അദേഹം നടത്തികൊണ്ടിരിക്കുന്ന സേവനങ്ങളുമാണ് ഇതിനു പ്രധാന കാരണം. ക്രിസ്തു തന്റെ സഭയിൽ ഐക്യം സ്ഥാപിക്കുവാൻ ആഗ്രഹിച്ചിരുന്നതായി സുവിശേഷങ്ങളിൽ കാണുവാൻ സാധിക്കും, അത്കൊണ്ട് തന്നെ തന്റെ മുഴുവൻ അനുയായികളിൽ നിന്നുമായി 12 പേരെ തന്റെ ശിഷ്യരായി തിരഞ്ഞെടുത്തു. എന്നാൽ സഭയുടെ ഐക്യമെന്ന രഹസ്യത്തിന്റെ പൂർത്തീകരണത്തിനായി യേശു തന്റെ 12 ശിഷ്യൻമാരിൽ നിന്നും ഒരാളെ തിരഞ്ഞെടുത്തുവെന്ന് കാണാവുന്നതാണ്. യേശു തന്റെ മുഴുവൻ അനുയായികളെയും വിളിച്ചുകൂട്ടി അവർക്ക് സുവിശേഷം പകർന്നു നൽകി. അതിനു ശേഷം അവരിൽ നിന്നും പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, ഇപ്രകാരമാണ് അപ്പസ്തോലൻമാർ തിരഞ്ഞെടുക്കപ്പെട്ടത്, ഇതായിരുന്നു യേശു നടത്തിയ ആദ്യത്തെ വിഭജനം. ഈ പന്ത്രണ്ട് അപ്പസ്തോലൻമാരിൽ ഒന്നാമൻ പത്രോസ് എന്ന് വിളിക്കപ്പെടുന്ന ശിമയോൻ (മത്തായി 10:1-2). തന്റെ ഭവനമാകുന്ന സഭയെ പണിയുന്നതിനുള്ള തയ്യാറെടുപ്പെന്ന നിലയിൽ യേശു പത്രോസിനെ തിരഞ്ഞെടുക്കുകയും, യേശുതന്നെ പത്രോസ് എന്ന നാമധേയം ശിമയോന് നൽകിയതെന്നും അപ്പസ്തോലനായ വിശുദ്ധ മാർക്കോസ് പറഞ്ഞിട്ടുണ്ട്. ‘ആകയാൽ, നിങ്ങൾപോയി സുവിശേഷം പ്രസംഗിക്കുവിൻ’ (മത്തായി 28:19) എന്ന് തുടക്കം മുതലേ യേശുക്രിസ്തു പറയുകയും, ഇപ്പോഴും ധാരാളം പേരോടു പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ അവിടുത്തെ ഐക്യത്തിന്റെ രഹസ്യത്തിൽ തന്റെ അവസാന കരം കുരിശിലേക്ക് നീട്ടുമ്പോൾ യേശു ഒരുപാട് പേരോടായി പറയുന്നില്ല, പകരം താൻ കൊടുത്ത പേരിനാൽതന്നെ യേശു പത്രോസിനെ ഇതിനായി വ്യക്തിപരമായി അടയാളപ്പെടുത്തുകയും ചുമതലപ്പെടുത്തുകയുമാണ് ചെയ്തത്. ദൈവപുത്രനായ യേശുക്രിസ്തു ജോനാസിന്റെ മകനായ ശിമയോനോട് അരുളിചെയ്യുക; അതിശക്തിയുള്ളവനും യഥാർത്ഥ ശിലയുമായ യേശു, താൻ ശക്തി പകർന്നുകൊടുത്തിട്ടുള്ള ശിലയായ ശിമയോനോട് മാത്രമാണ് ഇനി മുതൽ ഇതിനായി സംസാരിക്കുക, അവനിലൂടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു, മാത്രമല്ല തന്റെ സ്വന്തം സ്ഥിരത അവന്റെ മേൽ മുദ്രകുത്തുകയും ചെയ്തു. യേശു പറഞ്ഞു ”ആകയാൽ ഞാൻ നിന്നോടു പറയുന്നു, നീ പത്രോസാകുന്നു” തുടർന്ന് യേശു ഇപ്രകാരം കൂട്ടിചേർക്കുകയും ചെയ്യുന്നു ”നീയാകുന്ന പാറമേൽ ഞാനെന്റെ സഭ സ്ഥാപിക്കും, നരകകവാടങ്ങൾ ഇതിനെതിരെ പ്രബലപ്പെടുകയില്ല” എന്ന് പറഞ്ഞുകൊണ്ട് യേശു ഉപസംഹരിക്കുന്നു. വിശ്വാസമാണ് തന്റെ സഭയുടെ അടിത്തറ എന്നറിയാവുന്ന യേശു, തന്റെ ഈ ദൗത്യത്തിനു വേണ്ടി പത്രോസിനെ ഒരുക്കുന്നതിനായി, ആരാധ്യമായ സഭയുടെ ആണികല്ലായി തീരുവാൻ തക്കവിധമുള്ള വിശ്വാസത്താൽ പത്രോസിനെ പ്രചോദിപ്പിക്കുന്നു. പത്രോസാകട്ടെ ”നീ ജീവനുള്ള ദൈവത്തിന്റെ പുത്രനാകുന്നു” (മത്തായി 16, 18) എന്ന തന്റെ ശക്തമായ വിശ്വാസപ്രഖ്യാപനം വഴിയായി വാഗ്ദാനം വഴി തിരുസഭയുടെ ആണികല്ലായി തീരുവാൻ തക്കവിധം യോഗ്യതയുള്ളവനാകുന്നു. ഒരാളെ തലവനാക്കുക എന്നുള്ളത് യേശുവിന്റെ വളരെയേറെ നിഗൂഢമായൊരു പദ്ധതിയായിരുന്നു. പക്ഷെ ഈ പിന്തുടർച്ച ഒരിക്കലും ആദ്യത്തെയാൾക്ക് തന്റെ സ്ഥാനം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നില്ല. എന്തൊക്കെയാണെങ്കിലും യേശുവിന്റെ വാഗ്ദാനങ്ങൾക്കും അതുപോലെ തന്നെ യേശുവിന്റെ സമ്മാനങ്ങൾക്കുമായി അനുതാപപൂർവ്വമല്ലാത്തതായി നീ ചെയ്യുന്നതെല്ലാം നിനക്ക് തിരിച്ചടക്കേണ്ടതായി വരും. കൂടാതെ അവ്യക്തമായും സാർവത്രികമായും ഒരിക്കൽ നൽകപ്പെട്ടത് തിരിച്ചെടുക്കാനാവാത്തതാണ്. ഒന്നുമൊഴിയാതെ ഒരാൾക്ക് മാത്രമായി അധികാരം കൊടുക്കുമ്പോൾ അത് മറ്റാർക്കുമായി വിഭജിക്കപ്പെടാതെ സമൃദ്ധമാകുകയും, അത് അർത്ഥമാക്കുന്നത് പോലെ അതിരുകളില്ലാത്തവിധം അവരെ രക്ഷിക്കുകയും ചെയ്യുന്നു. Enable Ginger Cannot connect to Ginger Check your internet connection or reload the browser Disable in this text field Edit Edit in Ginger Edit in Ginger ×
വത്തിക്കാൻ സിറ്റി: പ്രാർത്ഥനകൾ തത്തകളെ പോലാവരുതെന്നും മറിച്ച്, പിതാവാണ് ദൈവം എന്ന അവബോധത്തോടെ അവിടത്തെ രഹസ്യത്തിലേക്കു കടക്കുന്നതാവണം നമ്മുടെ പ്രാർത്ഥനകളെന്നും ഫ്രാൻസിസ് പാപ്പ. പോൾ ആറാമൻ ശാലയിൽ ക്രമീകരിച്ച പൊതുദർശനപരിപാടിയിൽ പങ്കെടുത്ത വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ദൈവത്തിന്റെ പിതൃത്വം എന്ന രഹസ്യത്തിലേക്കുള്ള പ്രവേശനമാണ് എല്ലാ ക്രിസ്തീയ പ്രാർത്ഥനകളുടെയും ആദ്യപടിയെന്നും പാപ്പ പറഞ്ഞു. ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ,’ എന്ന കർത്തൃപ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനപരമ്പരയുടെ തുടർച്ചയായിരുന്നു ഇത്തവണയും. ദൈവം നമുക്ക് എപ്രകാരം പിതാവായിരിക്കുന്നു എന്നു ഗ്രഹിക്കുന്നതിന് നാം നമ്മുടെ മാതാപിതാക്കളുടെ രൂപം മനസിൽ കാണണം. എന്നാൽ, എല്ലായ്പ്പോഴും നാം ആ രൂപങ്ങൾ അൽപ്പം മിനുക്കിയെടുക്കുകയും ശുദ്ധീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. കാരണം, നമുക്കാർക്കും തന്നെ പൂർണരായ മാതാപിതാക്കളെ ലഭിച്ചിട്ടില്ല. അതു പോലെ, നാമും പരിപൂർണരായ മതാപിതാക്കളോ ഇടയരോ ആകുകയുമില്ല. നമുക്കെല്ലാവർക്കും പോരായ്മകളുണ്ട്. സദാ നമ്മുടെ കുറവുകളോടും സ്വാർത്ഥതയോടും കൂടിയാണ് നാം നമ്മുടെ സ്നേഹബന്ധത്തിൽ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ സ്നേഹപ്രഖ്യാപനങ്ങൾ കോപത്തിന്റെയും ശത്രുതയുടെയും വികാരങ്ങളായി പരിണമിക്കുന്നു. അതിനാൽ, നാം നമ്മുടെ മാതാപിതാക്കളെക്കുറിച്ച് വിശിഷ്യാ, നമ്മുടെ നന്മമാത്രം ആഗ്രഹിക്കുന്ന മാതാപിതാക്കളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ദൈവം പിതാവാണെന്ന് പറയുമ്പോൾ, അതോടൊപ്പംതന്നെ, നാം ഭൗതികമായ ആ രൂപത്തിനുമപ്പുറത്തേക്ക് കടക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ ദൈവത്തിന്റെ സ്നേഹം സ്വർഗസ്ഥനായ പിതാവിന്റെ സ്നേഹമാണ്. എന്നിരുന്നാലും ഇഹലോകജീവിതത്തിൽ ആ സ്നേഹം നാം അനുഭവിക്കുന്നത് അപൂർണമായാണ്. നമ്മുടെ മാനുഷിക സ്നേഹം മുറിപ്പെട്ടതാണ് എന്നതുതന്നെ അതിന് കാരണം. നാം എല്ലാവരും സ്നേഹത്തിന്റെ യാചകരാണ്. സ്നേഹിക്കപ്പെടുന്ന ഒരിടം അന്വേഷിക്കുന്നു, എന്നാൽ കണ്ടെത്തുന്നില്ല. നമ്മുടെ ലോകത്തിൽ പരാജയപ്പെട്ട സൗഹൃദങ്ങളും സ്നേഹങ്ങളും എത്രമാത്രമാണ്. നമ്മുടെ സ്നേഹത്തിന്റെ പ്രകൃത്യാ ഉള്ള ബലഹീനതയെക്കുറിച്ച് ഹോസിയ പ്രവാചകൻ വെട്ടിത്തുറന്നു പറയുന്നത് ശ്രദ്ധേയമാണ്: ‘നിന്റെ സ്നേഹം പ്രഭാതമേഘം പോലെയും മാഞ്ഞുപോകുന്ന മഞ്ഞുതുള്ളി പോലെയുമാണ്,’ (ഹോസിയ 6,4). നമ്മുടെ സ്നേഹം പലപ്പോഴും ഇങ്ങനെയാണ്. പാലിക്കാൻ ബുദ്ധിമുട്ടുന്ന ഒരു വാഗ്ദാനമാണത്. എന്നാൽ, മറ്റൊരു സ്നേഹമുണ്ട്. അത് സ്വർഗസ്ഥനായ പിതാവിന്റെ സ്നേഹമാണ്. ഈ സ്നേഹത്തിന്റെ ഗുണഭോക്താക്കളാണ് നാമെല്ലാവരും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. അവിടന്ന് നമ്മെ സ്നേഹിക്കുന്നു. നമ്മുടെ മാതാപിതാക്കൾ നമ്മെ സ്നേഹിച്ചില്ലെങ്കിൽപ്പോലും ഈ ഭൂമിയിലുള്ള ആർക്കും സാധിക്കാത്ത വിധത്തിൽ നമ്മെ സ്നേഹിക്കുന്ന സ്വർഗസ്ഥനായ ദൈവമുണ്ട്. ദൈവത്തിന്റെ സ്നേഹം സദാ സ്ഥായിയുമാണ്. സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു പറഞ്ഞാൽ മാത്രം മതി ആ സ്നേഹം എത്തിച്ചേരുമെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. പൊതുദർശന പരിപാടിയുടെ അവസാനം യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും അഭിസംബോധന ചെയ്ത പാപ്പ, എങ്ങും എവിടെയും സഹോദരങ്ങളെ വിശ്വാസത്തിൽ സ്ഥിരീകരിക്കാൻ കഴിയുന്നതിന് തനിക്കും തന്റെ സഭാശുശ്രൂഷയ്ക്കും വിശ്രമജീവിതം നയിക്കുന്ന ബെനഡിക്ട് 16^ാമൻ പാപ്പയ്ക്കുംവേണ്ടി പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കുകയും ചെയ്തു. Enable Ginger Cannot connect to Ginger Check your internet connection or reload the browser Disable in this text field Edit Edit in Ginger Edit in Ginger ×
വത്തിക്കാൻ സിറ്റി: കുട്ടികൾക്കെതിരായുള്ള ലൈംഗികാതിക്രമം തടയുന്നതിന് ഫ്രാൻസിസ് പാപ്പ വിളിച്ച ബിഷപ്പുമാരുടെ അസാധാരണസമ്മേളനത്തിന് വത്തിക്കാനിൽ തുടക്കം. ഇന്നുമുതൽ നാലുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മെത്രാൻമാരും വൈദികരും പങ്കെടുക്കുന്നുണ്ട്. ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് എങ്ങനെ നീതി നൽകാനാകുമെന്നതാണ് സമ്മേളനത്തിന്റെ പ്രധാന അജൻഡ. പീഡനങ്ങളെക്കാൾ അവ മൂടി വയ്ക്കുന്നതുമൂലം ഇരകൾക്കും സഭയ്ക്കും വലിയ ആഘാതം നേരിടേണ്ടിവരുന്നതായി വത്തിക്കാൻ വിലയിരുത്തിയതിനെതുടർന്നാണ് പ്രത്യേക സമ്മേളനത്തിന് പാപ്പ തീരുമാനിച്ചത്. 130 രാജ്യങ്ങളിൽ നിന്നായി വിവിധ മെത്രാൻ സമിതികളുടെ 130 പ്രതിനിധികളും വത്തിക്കാൻ പ്രതിനിധികളും ഉൾപെടെ 190 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക. സന്യാസിനി സഭകളെ പ്രതിനിധീകരിച്ച് 10 കന്യാസ്ത്രീകളും ഇതിൽ പങ്കെടുക്കുന്നുണ്ട്. സഭാനിയമങ്ങളിൽ മാറ്റമുണ്ടാക്കുകയല്ല, മറിച്ച് ലൈംഗികാതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രതിബദ്ധതയും കൊണ്ടുവരാനും കർക്കശമായ നടപടികൾ ഉറപ്പാക്കാനുമാണ് ഈ സമ്മേളനം ലക്ഷ്യം വെയ്ക്കുന്നത്. അതുകൊണ്ടുതന്നെ സമ്മേളനത്തിന്റെ നാലുദിവസങ്ങളിലും നാല് വ്യത്യസ്ത കാര്യങ്ങളാണ് ചർച്ചചെയ്യുക. ഒന്നാമത്തെ ദിവസമായ ഇന്ന് നിയമപരവും അജപാലനപരവുമായ കാര്യങ്ങളിലുള്ള മെത്രാൻമാരുടെ ഉത്തരവാദിത്വമാണ് ചർച്ച ചെയ്യുന്നത്. രണ്ടാമത്തെ ദിവസം കാനൻ നിയമമനുസരിച്ച് എങ്ങനെ ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കാമെന്നും മൂന്നാമത്തെ ദിവസം സഭയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള സുതാര്യതയുമാണ് ചർച്ചചെയ്യുക. നാലാമത്തെ ദിവസം പാപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യബലിയോടെ സമ്മേളനം പൂർത്തിയാകുകയും ചെയ്യും. Enable Ginger Cannot connect to Ginger Check your internet connection or reload the browser Disable in this text field Edit Edit in Ginger Edit in Ginger ×
Saturday February 23,2019 Season of Epiphany Liturgical Calendar
Anaphora of Nestorius
മേലന്പാറ: മാനവപൂർണതയുടെ തുടർക്കഥയാണ് മിഷനറിമാരെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജ
റോം: യൂറോപ്പിലെ സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്ററായി മെത്രാനു തുല്യമായ അധികാരത്തോടെ മാർ സ്റ്റീഫൻ ചിറപ്പണത്ത് അഭിഷിക്തനായി. സങ്കീർത്തനങ്ങളാലും പ്രാർഥനകളാലും സ്തുതിഗീതങ
By Archbishop Mar Joseph Perumthottam
Published by Denha Services, Manganam E-Book : http://www.nasranifoundation.org
Let it be done for you according to your faith.Seventh Sunday of Epiphany Read More
Fourth Sunday of Epiphany...
Saints, Blesseds, Venerables, Servants of God of the Syro Malabar Church ...readmore
The central message that comes from the life of Alphonsa is thus only a living experience of Christ can lead us to a. ...
Back to Top