ത്രിസന്ധ്യാജപം (ഉയിര്‍പ്പുകാലം)
 

(ഉയിര്‍പ്പു ഞായറാഴ്ച തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ ഞായറാഴ്ച വരെ ചൊല്ലേണ്ടത്)

  •   സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും, ഹല്ലേലൂയ്യ.
  •  എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ച ആള്‍, ഹല്ലേലൂയ്യ.
  •   അരുളിചെയ്‌തതു പോലെ ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലൂയ്യ.
  •   ഞങ്ങള്‍ക്കു വേണ്ടി സര്‍വ്വേശ്വരനോടു പ്രാര്‍ത്ഥിക്കണമേ, ഹല്ലേലൂയ്യ.
  •  കന്യകാമറിയമേ ആമോദിച്ചാനന്ദിച്ചാലും, ഹല്ലേലൂയ്യ.
  •  എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലൂയ്യ.

 

  പ്രാര്‍ത്ഥിക്കാം സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്‍കണമേ എന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

Back to Top

Never miss an update from Syro-Malabar Church