മാർ ജേക്കബ് മനത്തോടത്തിനും ഫാ. തേലക്കാട്ടിനുമെതിരേ പരാതി നൽകിയെന്ന വാർത്ത തെറ്റ്: സീറോ മലബാർ സഭാ മീഡിയാ കമ്മീഷൻ::Syro Malabar News Updates മാർ ജേക്കബ് മനത്തോടത്തിനും ഫാ. തേലക്കാട്ടിനുമെതിരേ പരാതി നൽകിയെന്ന വാർത്ത തെറ്റ്: സീറോ മലബാർ സഭാ മീഡിയാ കമ്മീഷൻ
21-March,2019

കാ​ക്ക​നാ​ട്: വ്യാ​ജ​രേ​ഖ​ക്കേ​സി​ൽ ബി​ഷ​പ് മാർ ജേക്കബ് മ​ന​ത്തോ​ട​ത്തി​നും ഫാ. ​പോൾ തേ​ല​ക്കാ​ട്ടി​നു​മെ​തി​രാ​യി സീ​റോ​മ​ല​ബാ​ർ സ​ഭാ സി​ന​ഡി​നു വേ​ണ്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നു സീ​റോ​മ​ല​ബാ​ർ മീ​ഡി​യാ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. 
 
കേ​സ് സം​ബ​ന്ധി​ച്ച് നി​ല​വി​ലു​ള്ള എ​ഫ്ഐആ​ർ തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​ഫ് ഐആ​ർ ന​ന്പ​ർ 0342 ആ​ണ്. സി​ന​ഡി​ന്‍റെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ന​ല്കി​യ പ​രാ​തി​യു​ടെ പ​ക​ർ​പ്പും ഈ ​വി​ഷ​യം സം​ബ​ന്ധി​ച്ച് മാ​ധ്യ​മ ക​മ്മീ​ഷ​ൻ ന​ല്കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ പ​ക​ർ​പ്പും സ​ഹി​ത​മാ​ണ് മീ​ഡി​യ ക​മ്മീ​ഷ​ൻ പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യ​ത്. മാ​ർ മ​ന​ത്തോ​ട​ത്തോ ഫാ. ​തേ​ല​ക്കാ​ട്ടോ വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി​യെ​ന്ന് സി​ന​ഡി​നുവേ​ണ്ടി ഒ​രു പ​രാ​തി​യും കൊ​ടു​ത്തി​ട്ടി​ല്ല. 
 
 
വി​വാ​ദ രേ​ഖ​ക​ൾ ഫാ. ​തേ​ല​ക്കാ​ട്ട് മാ​ർ മ​ന​ത്തോ​ട​ത്തി​നെ ഏ​ല്പി​ച്ചെ​ന്നും മാ​ർ മ​ന​ത്തോ​ട​ത്ത് അ​ത് മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ ഏ​ല്പിച്ചെ​ന്നും മാ​ത്ര​മാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. വ്യാ​ജ​രേ​ഖ സൃ​ഷ്ടി​ച്ച​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്കെ​തി​രെ നി​യ​മാ​നു​സൃ​തം ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് സി​ന​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church