എല്‍.ആര്‍.സി.യുടെ അമരക്കാരന്‍ വിശ്വാസ പരിശീലനരംഗത്തേക്ക്::Syro Malabar News Updates എല്‍.ആര്‍.സി.യുടെ അമരക്കാരന്‍ വിശ്വാസ പരിശീലനരംഗത്തേക്ക്
13-March,2019

കൊച്ചി: സീറോമലബാര്‍ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററില്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന റവ. ഡോ. പീറ്റര്‍ കണ്ണംമ്പുഴ എറണാകുളംഅങ്കമാലി അതിരൂപതയിലെ വിശ്വാസപരിശീലന കേന്ദ്രത്തിന്‍റെ ഡയറക്ടറായി നിയമിതനായി. 2012 നവംബര്‍ മുതല്‍ ആറര വര്‍ഷക്കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനുഷ്ഠിച്ച അച്ചന് മൗണ്ട് സെന്‍റ് തോമസ് സ്നേഹപൂര്‍വ്വമായ യാത്രയയപ്പ് നല്കി. യാത്രയയപ്പ് സമ്മേളനത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുമോദവും മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അദ്ധ്യഷതയും വഹിച്ചു. എല്‍.ആര്‍.സി. ചെയര്‍മാന്‍ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, എപ്പിസ്കോപ്പല്‍ മെമ്പര്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മെമ്പര്‍ മാര്‍ ടോണി നീലങ്കാവില്‍ റവ. ഡോ. ജെയിംസ് പുലിയുറുമ്പില്‍, റവ. ഡോ. ജോസഫ് പാലയ്ക്കല്‍, റവ. ഡോ. പോളി മണിയാട്ട്, കൂരിയായിലെ മറ്റ് അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. 
സെന്‍റ് തോമസ് ക്രിസ്ത്യന്‍ മ്യൂസിയത്തിന് പുതിയരൂപവും പുതിയമുഖവും കൊടുക്കാന്‍ പീറ്റര്‍ അച്ചന് സാധിച്ചു. കുരിശുകളുടെ അപൂര്‍വ ശേഖരണം, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ചിത്രപ്രദര്‍ശനം, കാഞ്ഞൂര്‍ ഹെറിറ്റേജ് ആര്‍ട്ട് എക്സ്പോയുടെ പ്രദര്‍ശനം, നിരവധി ചരിത്രമൂല്യമുള്ള വസ്തുക്കളുടെ ശേഖരണം, മ്യൂറല്‍ പെയ്ന്‍റിംഗ്സ് തുടങ്ങിവയുടെ വലിയ ശേഖരണങ്ങളായി സെന്‍റ് തോമസ് ക്രിസ്ത്യന്‍ മ്യൂസിയത്തെ തന്നെ കൊച്ചിയിലെ നിലവാരമുള്ള മ്യൂസിയമായി ഉയര്‍ത്തുന്നതില്‍ പീറ്ററച്ചന്‍ മികവുതെളിയിച്ചുവെന്നും അവസാന നിമിഷംവരെ എല്‍.ആര്‍.സി.ക്കുവേണ്ടി കഠിനപ്രയ്തനം ചെയ്ത് ആത്മാര്‍ത്ഥമായി സേവനം ചെയ്യാന്‍ പീറ്റര്‍ അച്ചന് കഴിഞ്ഞുവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു.
ഹെറിറ്റേജ് റിസര്‍ച്ച് സെന്‍ററിന്‍റെ നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടത്തിന് നേതത്വം വഹിച്ചു. ദേശീയവും അന്തര്‍ ദേശീയവുമായ സെമിനാറുകള്‍ സംഘടിപ്പിച്ചു. തോമസ് ക്രിസ്ത്യന്‍ ഹെറിറ്റേജ് ജേണലിന്‍റെയും എല്‍.ആര്‍.സി. പബ്ലിക്കേഷന്‍റയും എഡിറ്ററായിരുന്നു. റൂട്ട് റ്റു ദി റൂട്ട്സ് എന്ന തീര്‍ത്ഥയാത്ര പദ്ധതിയും അദേഹത്തിന്‍റെ ആവിഷ്കാരമാണ്. സീറോ???മലബാര്‍ സഭാഗാനം ഒരുക്കുന്നതിലും അതിന്‍റെ വരികള്‍ കുറിക്കുന്നതിയും അച്ചന്‍ നെടുനായകത്വം വഹിച്ചു. മാര്‍ വാലാഹ് സിറിയക് അക്കാദമിക്ക് തുടക്കം കുറിക്കാന്‍ സാധിച്ചുവെന്നും എല്ലാ മേഖലകളിലും മികവുതെളിയിക്കാന്‍ സാധിച്ചത് അച്ചന് സഭയോടുള്ള വിശ്വസ്തതയും അതോടൊപ്പം മനുഷ്യനോടുള്ള കാരുണ്യവുമാണ് അച്ചനെ കഠിനദ്ധ്വാനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത് എന്ന് മാര്‍ കണ്ണൂക്കാടന്‍ കൂട്ടിചേര്‍ത്തു.
പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിലുള്ള അര്‍പ്പണബോധവും തീക്ഷ്ണതയും വാണിയപ്പുരയ്ക്കല്‍ പിതാവ് സൂചിപ്പിച്ചു. എറണാകുളംഅങ്കമാലി അതിരൂപതയിലെ മള്ളുശ്ശേരി ഇടവകാഗംമാണ് ഫാ. പീറ്റര്‍ കണ്ണംമ്പുഴ. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ 4ാംമത്തെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിന്നു അദേഹം. ചെയ്തതെല്ലാം തന്നെ ദൈവമഹത്വത്തിനുവേണ്ടിയും സാര്‍വത്രിക സഭയുടെയും സീറോ???മലബാര്‍ സഭയുടെയും നډയ്ക്കുവേണ്ടിയുമാണ് പ്രയത്നിച്ചെതെന്ന് പീറ്റര്‍ കണ്ണംമ്പുഴ അച്ചന്‍ പറഞ്ഞു. 2012 മുതല്‍ എല്‍.ആര്‍.സി. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സായി സേവനം ചെയ്തവര്‍ക്കുള്ള നന്ദിയും കടപ്പാടും അദേഹം അറിയിച്ചു.
 
എല്‍.ആര്‍.സി.യ്ക്ക് പുതിയ സാരഥി
എല്‍.ആര്‍.സി.യുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി റവ. ഡോ. ജോജി കല്ലിങ്ങലിനെ മേജര്‍ ആര്‍ച്ച്ബിഷപ്പ് നിയമിച്ചു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലും എല്‍.ആര്‍.സി. മുന്‍ ഡയറക്ടറായിരുന്ന ഫാ. പീറ്റര്‍ കണ്ണംമ്പുഴയും കൂരിയായിലെ മറ്റ് അംഗങ്ങളും ചേര്‍ന്ന് ഊഷ്മള സ്വീകരണം നല്കി. ഇരിഞ്ഞാലക്കുട രൂപതയില്‍ പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാതാവിന്‍റെ ഇടവകയിലെ കല്ലിങ്ങല്‍ ജോസ്മേരി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ജോജിയച്ചന്‍. 1992തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. പറപ്പൂക്കര സെന്‍റ്. ജോണ്‍ നെപുംസിയാന്‍ ഫൊറോന പള്ളിയുടെ വികാരിയായി സേവനമനൂഷ്ഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനാകുന്നത്.

Source: LRC

Attachments
Back to Top

Never miss an update from Syro-Malabar Church