ദേശീയത തെളിയിക്കേണ്ട സാഹചര്യം ഉണ്ടാകരുത്: സിബിസിഐ::Syro Malabar News Updates ദേശീയത തെളിയിക്കേണ്ട സാഹചര്യം ഉണ്ടാകരുത്: സിബിസിഐ
13-March,2019

ന്യൂ​ഡ​ൽ​ഹി: മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ൾ, ഭ​ക്ഷ​ണം, സാം​സ്കാ​രി​ക വൈ​വി​ധ്യം തു​ട​ങ്ങി​യ​വ​യു​ടെ പേ​രി​ലു​ണ്ടാ​യ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ങ്ങ​ൾ രാ​ജ്യ​ത്തെ സ​ർ​ക്കാ​രി​ന്‍റെ വി​ശ്വാ​സ്യ​ത​യി​ൽ കോ​ട്ടം വ​രു​ത്തി​യെ​ന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ സു​ര​ക്ഷി​ത​ര​ല്ലെ​ന്ന തോ​ന്ന​ൽ വ​ള​ർ​ത്തി​യെ​ന്നും സി​ബി​സി​ഐ. ആ​രും ദേ​ശീ​യ​ത തെ​ളി​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ന്യൂ​ന​പ​ക്ഷ സ​മൂ​ഹ​ങ്ങ​ൾ​ക്കു രാ​ജ്യ​ത്തു സു​ര​ക്ഷി​ത​ത്വം അ​നു​ഭ​വി​ക്കാ​നാ​ക​ണ​മെ​ന്നും ഇ​ന്ത്യ​യി​ലെ ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.
 
ബി​ജെ​പി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യാ​യ സ​ങ്ക​ൽ​പ പ​ത്രി​ക​യി​ൽ ചേ​ർ​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു ച​ർ​ച്ച ചെ​യ്യാ​ൻ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി മു​ക്താ​ർ അ​ബ്ബാ​സ് ന​ഖ്‌​വി ഡ​ൽ​ഹി​യി​ലെ അം​ബേ​ദ്ക​ർ സെ​ന്‍റ​റി​ൽ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണു ക​ത്തോ​ലി​ക്കാ സ​ഭ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. സി​ബി​സി​ഐ സെ​ക്ര​ട്ട​റി ജ​ന​റൽ ബി​ഷ​പ് ഡോ. ​തി​യ​ഡോ​ർ മ​സ്ക്രീ​നാ​സി​നെ പ്ര​തി​നി​ധീക​രി​ച്ച് വി​ദ്യാ​ഭ്യാ​സം, സാം​സ്കാ​രി​കം കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള സ​മി​തി​യു​ടെ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ​ഫ് മ​ണി​പ്പാ​ടം എ​സ്ഡി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. 
 
"എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും ര​ക്ത​ത്തി​ൽ ദേ​ശീ​യ​ത അ​ലി​ഞ്ഞു​ചേ​ർ​ന്ന​താ​ണ്. ഇ​തി​നു ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ വ്യ​ത്യാ​സ​മി​ല്ല. ആ​രും ഇ​തേ​ക്കു​റി​ച്ചു സം​ശ​യി​ക്കു​ക​യോ, സം​ശ​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രെ​യും ഒ​റ്റ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യ​രു​ത്. ആ​രും അ​വ​ന്‍റെ ദേ​ശീ​യ​ത തെ​ളി​യി​ക്കേ​ണ്ട​തി​ല്ല. രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യം, വി​ക​സ​നം, പു​രോ​ഗ​തി, ക്ഷേ​മം തു​ട​ങ്ങി​യ​വ​യി​ലേ​ക്ക് ക്രൈ​സ്ത​വ​ർ അ​ട​ക്ക​മു​ള്ള എ​ല്ലാ​വ​രും സം​ഭാ​വ​ന​ക​ൾ ചെ​യ്തി​ട്ടു​ണ്ട്.’ ​സി​ബി​സി​ഐ ചൂ​ണ്ടി​ക്കാ​ട്ടി.
 
ഓ​രോ പൗ​ര​നും അ​വ​ർ​ക്കി​ഷ്ട​മു​ള്ള മ​ത​വി​ശ്വാ​സം അ​നു​ഷ്ഠി​ക്കാ​നും പ്ര​സം​ഗി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നു​മു​ള്ള ഭ​ര​ണ​ഘ​ട​ന​യി​ലെ അ​വ​കാ​ശം സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. എ​ല്ലാ മ​ത​ങ്ങ​ളും രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്താ​ണെ​ന്നും ധാ​ർ​മി​ക ശ​ക്തി​യും മൂ​ല്യാ​ധി​ഷ്ഠി​ത​വും ആ​ത്മീ​യ​വു​മാ​യ നന്മ യ്ക്കും ഉ​ള്ള​താ​ണെ​ന്നും മ​റ​ക്ക​രു​ത്. എ​ല്ലാ മ​ത​ങ്ങ​ളെ​യും അ​വ​രു​ടെ വി​ശു​ദ്ധ ദി​ന​ങ്ങ​ൾ ആ​ച​രി​ക്കു​ന്ന​തി​നെ​യും സ​ർ​ക്കാ​രും മ​റ്റു​ള്ള​വ​രും ബ​ഹു​മാ​നി​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ​ര​സ്പ​രം പ​ങ്കാ​ളി​ക​ളി​ക​ളാ​കു​ക​യും ചെ​യ്യ​ണ​മെ​ന്നും സി​ബി​സി​ഐ ആവ ശ്യപ്പെട്ടു. ക്രി​സ്മ​സ് ദി​നം 2014ൽ ​ഗു​ഡ് ഗ​വേ​ണ​ൻ​സ് ഡേ ​ആ​ക്കി​യ മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി ക്രൈ​സ്ത​വ​ർ​ക്കു വേ​ദ​നയാ​യി.
 
പാ​ഠ​പു​സ്ത​ക​ങ്ങ​ൾ കാ​വി​വ​ത്ക​രി​ക്ക​പ്പെ​ട​രു​തെ​ന്നും ച​രി​ത്ര​വ​സ്തു​ത​ക​ളെ വ​ള​ച്ചൊ​ടി​ക്ക​രു​തെ​ന്നും സി​ബി​സി​ഐ ഓ​ർ​മി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ വ​ർ​ഗീ​യ​വ​ത്ക​ര​ണം, വാ​ണി​ജ്യ​വ​ത്ക​ര​ണം, കേ​ന്ദ്രീ​ക​ര​ണം എ​ന്നി​വ പാ​ടി​ല്ല. നൂറ്റാണ്ടുകളായി ക്രൈ​സ്ത​വ​ർ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ൽ​കി​യ​തും ന​ൽ​കു​ന്ന​തു​മാ​യ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ അം​ഗീ​ക​രി​ക്കു​ക. ക്രൈ​സ്ത​വ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ല​ട​ക്കം പ​ങ്കാ​ളി​ക​ളാ​ക്കു​ക​യും വേ​ണം. 
 
 
ക്രൈ​സ്ത​വ​രു​ടെ വൈ​ദ​ഗ്ധ്യ​വും പ​രി​ച​യ​സ​ന്പ​ത്തും ക​ണ​ക്കി​ലെ​ടു​ത്ത് അ​ക്ര​ഡി​റ്റേ​ഷ​ൻ ക​മ്മി​റ്റി​ക​ളി​ലും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക​ളി​ലും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഫാ. ​മ​ണി​പ്പാ​ടം ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നു വ​ർ​ഷ​മാ​യി ചെ​യ​ർ​മാ​നും ക്രൈ​സ്ത​വ അം​ഗ​വു​മി​ല്ലാ​തെ കി​ട​ക്കു​ന്ന ദേ​ശീ​യ ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ എ​ത്ര​യും വേ​ഗം സ​ജീ​വ​മാ​ക്കു​ക​യും ദേ​ശീ​യ, സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നു​ക​ൾ​ക്ക് ന്യൂ​ന​പ​ക്ഷ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കാ​ൻ സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്യ​ണം.
ഇ​തോ​ടൊ​പ്പം യു​ജി​സി, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, കോ​ള​ജു​ക​ൾ, സി​ബി​എ​സ്ഇ, എ​ൻ​സി​ഇ​ആ​ർ​ടി, പ​രീ​ക്ഷാ ബോ​ർ​ഡു​ക​ൾ, ഐ​ഐ​ടി​ക​ൾ, ഐ​ഐ​എ​മ്മു​ക​ൾ, സി​ബി​ഐ, എ​ണ്‍ഫോ​ഴ്സ്മെ​ന്‍റ് വ​കു​പ്പ് തു​ട​ങ്ങി ജു​ഡീ​ഷ​റി വ​രെ​യു​ള്ള ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കാ​ൻ സ്വാ​ത​ന്ത്ര്യം ന​ൽ​കു​ക​യും വേ​ണം. മാ​ധ്യ​മ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന സ​മീ​പ​ന​വും മാ​റ​ണം. 
 
രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര, ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ളും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും റി​പ്പ​ബ്ലി​ക് സ്വ​ഭാ​വ​വും പാ​ർ​ല​മെ​ന്‍റ​റി കീ​ഴ്‌വ​ഴ​ക്ക​ങ്ങ​ളും നി​ല​നി​ർ​ത്ത​ണം. ഭ​ര​ണ​ഘ​ട​ന​യി​ലെ അ​ടി​സ്ഥാ​ന തത്ത്വ​മാ​യ ന്യൂ​ന​പ​ക്ഷാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും സി​ബി​സി​ഐ ചൂ​ണ്ടി​ക്കാ​ട്ടി.
 
എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സ​മീ​പ​നം, മു​ൻ​വി​ധി​യി​ല്ലാ​ത്ത നി​ർ​വ​ഹ​ണം, പി​ന്തു​ണ​യോ​ടെ​യു​ള്ള മ​നോ​ഭാ​വം, എ​ല്ലാ​വ​ർ​ക്കും അം​ഗീ​കാ​രം എ​ന്നി​വ മു​ത​ൽ വൈ​വി​ധ്യ​ങ്ങ​ളു​ടെ ആ​ഘോ​ഷം വ​രെ​യു​ള്ള​വ​യി​ലൂ​ടെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ വി​ശ്വാ​സം പു​നഃ​സ്ഥാ​പി​ക്കാ​നാ​കു​മെ​ന്ന് സി​ബി​സി​ഐ ഓ​ർ​മി​പ്പി​ച്ചു. ഏ​കീ​ക​ര​ണ​മ​ല്ല, വൈ​വി​ധ്യ​മാ​ണ് പ്രോ ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത്. എ​ല്ലാ ഇ​ന്ത്യ​ൻ സം​സ്കാ​ര​ങ്ങ​ളെ​യും സ​മൂ​ഹ​ങ്ങ​ളെ​യും സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്ക​ണം. 
 
ദ​ളി​ത​ർ, ആ​ദി​വാ​സി​ക​ൾ, പാ​വ​പ്പെ​ട്ട​വ​ർ, പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​ക ക​രു​ത​ൽ ന​ൽ​കാ​നും സ​ർ​ക്കാ​ർ ശ്ര​ദ്ധി​ക്ക​ണം. ക്രൈ​സ്ത​വ, മു​സ​ലിം വി​ഭാ​ഗ​ക്കാ​രാ​യ പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കുകൂ​ടി സം​വ​ര​ണം ഉ​റ​പ്പാ​ക്ക​ണം. ആ​ദി​വാ​സി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ, ഫെലോ ഷി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം പു​നരാ​രം​ഭി​ക്കു​ക​യും ആ​ദി​വാ​സി ഭൂ​മി സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും സി​ബി​സി​ഐ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church