അയർലൻഡിൽ വിഭൂതി തിരുനാൾ ആഘോഷിച്ചു::Syro Malabar News Updates അയർലൻഡിൽ വിഭൂതി തിരുനാൾ ആഘോഷിച്ചു
06-March,2019

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിഭൂതി തിരുനാൾ ആചരിച്ചു. റിയാള്‍ട്ടോയിലെ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ പള്ളിയില്‍ നടന്ന വിഭൂതിയുടെ തിരുകര്‍മ്മങ്ങളില്‍ ഡബ്ലിനിലെ എല്ലാ മാസ് സെന്‍ററുകളിൽനിന്നുള്ള വിശ്വാസികള്‍ സംബന്ധിച്ചു.
 
മനുഷ്യജീവിതത്തിന്‍റെ നശ്വരത ഒർമ്മപ്പെടുത്തി അനുതപിച്ച് ദൈവത്തിലേയ്ക്ക് തിരിയാൻ ആഹ്വാനം ചെയ്യുന്ന വിഭൂതിതിരുനാളിൽ വിശ്വാസികൾ നെറ്റിയിൽ കുരിശാകൃതിയിൽ ചാരം പൂശി വലിയ നോമ്പിലേക്കുള്ള ആദ്യചുവടു വച്ചു.
 
തിരുക്കര്‍മങ്ങളില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭാ ചാപ്ലിൻ റവ.ഡോ.ക്ലമന്‍റ് പാടത്തിപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ചാപ്ലിയന്മാരായ ഫാ.റോയി വട്ടയ്ക്കാട്ട്, ഫാ.രാജേഷ് മേച്ചിറാകത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. റവ. ഡോ. ജോസഫ് വള്ളനാലും ശുശ്രൂഷകളിൽ സംബന്ധിച്ചു.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church