ഹൈ​റേ​ഞ്ചി​ലെ കാ​ർ​ഷി​ക​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ::Syro Malabar News Updates ഹൈ​റേ​ഞ്ചി​ലെ കാ​ർ​ഷി​ക​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ
06-March,2019

ചെ​​റു​​തോ​​ണി: ഹൈ​​റേ​​ഞ്ചി​​ലും മ​​റ്റി​​ത​​ര സ്ഥ​​ല​​ങ്ങ​​ളി​​ലും ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന കാ​​ർ​​ഷി​​ക പ്ര​​തി​​സ​​ന്ധി​​മൂ​​ലം ക​​ർ​​ഷ​​ക​​ർ ജീ​വ​നൊ​ടു​ക്കു​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര​​മാ​​യി ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന് ഇ​​ടു​​ക്കി മെ​​ത്രാ​​ൻ മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ൽ. 
 
ക​​ർ​​ഷ​​ക ആ​​ത്മ​​ഹ​​ത്യാ വാ​​ർ​​ത്ത​​ക​​ൾ ഞെ​​ട്ടി​​ക്കു​​ന്ന​​തും ആ​​ശ​​ങ്ക​​യു​​ള​​വാ​​ക്കു​​ന്ന​​തു​​മാ​​ണ്. പ്ര​​ള​​യം ഹൈ​​റേ​​ഞ്ചി​​നെ ത​​ക​​ർ​​ത്ത​​തി​​ന്‍റെ പി​​ന്നാ​​ലെ കാ​​ർ​​ഷി​​ക​ വി​​ള​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​ന​​ക്കു​​റ​​വും നാ​​ണ്യ​​വി​​ള​​ക​​ളു​​ടെ വി​​ല​​യി​​ടി​​വും ക​​ർ​​ഷ​​ക​​രു​​ടെ ന​​ട്ടെ​​ല്ല് ത​​ക​​ർ​​ത്തു. ഭ​​വ​​ന​​ങ്ങ​​ളും കൃ​​ഷി​​യി​​ട​​ങ്ങ​​ളും ത​​ക​​ർ​​ന്നു വ​​രു​​മാ​​ന​ മാ​​ർ​​ഗ​​ങ്ങ​​ൾ ഇ​​ല്ലാ​​താ​​യ ക​​ർ​​ഷ​​ക​​രെ അ​​ടി​​യ​​ന്ത​​ര ക​​ടാ​​ശ്വാ​​സ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി സാ​​ധാ​​ര​​ണ ജീ​​വി​​ത​​ത്തി​​ലേ​​ക്കു തി​​രി​​കെ​​ക്കൊ​​ണ്ടു​​വ​​ര​ണം. 
 
വീ​​ട് ന​​ഷ്ട​​പ്പെ​​ട്ട​​വ​​ർ​​ക്കു സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പി​​ച്ച സാ​​ന്പ​​ത്തി​​ക സ​​ഹാ​​യ​​ങ്ങ​​ൾ ഇ​​നി​​യും പൂ​​ർ​​ണ​​മാ​​യി ഫ​​ല​​പ്രാ​​പ്തി​​യി​​ൽ എ​​ത്തി​​യി​​ട്ടി​​ല്ല. സാ​​ന്പ​​ത്തി​​ക ​ബാ​​ധ്യ​​ത​​യി​​ൽ ജീ​​വി​​തം വ​​ഴി​​മു​​ട്ടി​​യ ക​​ർ​​ഷ​​ക​​ർ​​ക്കു ബാ​​ങ്കി​​ൽ​​നി​​ന്നു​​ള്ള ജ​​പ്തി നോ​​ട്ടീ​​സു​​ക​​ൾ ന​​ൽ​​ക​​രു​​തെ​ന്നു സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ബാ​ങ്കു​ക​ൾ അ​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നു പ​രാ​തി​യു​ണ്ട്.
 
 
എ​​ല്ലാം ന​​ഷ്ട​​പ്പെ​​ട്ട ക​​ർ​​ഷ​​ക​​നെ ജീ​​വി​​ത​​ത്തി​​ലേ​​ക്കു കൈ​​പി​​ടി​​ച്ചു ന​​ട​​ത്താ​​നും ജീ​​വി​​ത​​ത്തി​നു സു​​ര​​ക്ഷി​​ത​​ത്വം ന​​ൽ​​കാ​​നും സ​​ർ​​ക്കാ​​രി​​നു ക​​ഴി​​യ​​ണം. ദീ​​ർ​​ഘ​​കാ​​ല വാ​​യ്പ​​ക​​ളും പ​​ലി​​ശ​​യി​​ള​​വു​​ക​​ളും പ്ര​​ഖ്യാ​​പി​ക്ക​ണം. കാ​​ർ​​ഷി​​ക ക​​ട​​ങ്ങ​​ളെ​​പ്പോ​​ലെ​ വി​​ദ്യാ​​ഭ്യാ​​സ ലോ​​ണു​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ലും കൂ​​ടു​​ത​​ൽ ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ പ്ര​​ഖ്യാ​​പി​​ക്ക​​ണം. ഇ​വ കാ​​ല​​താ​​മ​​സം​​കൂ​​ടാ​​തെ ല​ഭ്യ​മാ​ക്ക​ണം. അ​​ർ​​ഹ​​മാ​​യ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും സ​​ഹാ​​യ​​ങ്ങ​​ളും നി​​ഷേ​​ധി​​ക്കു​​ന്ന​​തി​​നെ​​തി​​രെ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും അ​ദ്ദേ​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church