ച​ർ​ച്ച് ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം: ചങ്ങനാശേരി പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ::Syro Malabar News Updates ച​ർ​ച്ച് ബി​ൽ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം: ചങ്ങനാശേരി പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
06-March,2019

ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള നി​​യ​മ പ​​രി​​ഷ്ക​​ര​​ണ ക​​മ്മീ​​ഷ​​ൻ ത​​യാ​​റാ​​ക്കി​​യ ച​​ർ​​ച്ച് പ്രോ​​പ്പ​​ർ​​ട്ടീ​​സ് ആ​ൻ​ഡ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ​​സ് ബി​​ൽ ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​വും സ​​ഭാ​​വി​​രു​​ദ്ധ​​വു​​മാ​​യ​​തി​​നാ​​ൽ പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​ന്നു ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ എ​​ക്സി​​ക്യൂ​​ട്ടീ​​വ് സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.
 
ബി​ൽ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​ർ​​ട്ടി​​ക്കി​​ൾ 26 ഉ​​റ​​പ്പു​​ന​​ൽ​​കു​​ന്ന മൗ​​ലി​​കാ​​വ​​കാ​​ശ​​ങ്ങ​​ളെ നി​​ഷേ​​ധി​​ക്കു​​ന്ന​​തും മ​​ത​​നി​​ര​​പേ​​ക്ഷ​​ത​യ്ക്കു നി​​ര​​ക്കാ​​ത്ത​​തും സ​​ഭാ​​സ്വ​​ത്തു​​ക്ക​ളു​ടെ​യും സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​യും സ​​മാ​​ധാ​​ന​​പൂ​​ർ​​ണ​​മാ​​യ ന​​ട​​ത്തി​​പ്പി​​നു വി​​ഘാ​​ത​​മാ​​കു​​ന്ന​​തു​​മാ​​ണെ​​ന്നു യോ​​ഗം വി​​ല​​യി​​രു​​ത്തി.​ ബി​​ല്ലി​​ൽ​നി​​ന്നു നി​​യ​​മ ​പ​​രി​​ഷ്ക​​ര​​ണ ക​​മ്മീ​​ഷ​​ൻ പി​ന്മാ​​റ​​ണം- യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
 
 
ആ​ർ​ച്ച്ബി​ഷ​പ് മാ​ർ​ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ആ​ന്‍റ​ണി മാ​ത്യൂ​സ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് ആ​നി​ത്തോ​ട്ട​ത്തി​ൽ, ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ്, സി​സ്റ്റ​ർ ജി​യോ മ​രി​യ, വി.​ജെ. ലാ​ലി, ജോ​ബി പ്രാ​ക്കു​ഴി, ഡോ. ​ജോ​സ​ഫ് പാ​റ്റാ​നി, ജോ​ണി​ക്കു​ട്ടി സ്ക​റി​യ, ജ​യിം​സ് ഇ​ല​വു​ങ്ക​ൽ, ഷാ​ജി ഉ​പ്പൂ​ട്ടി​ൽ, പ്രി​ൻ​സ് അ​റ​യ്ക്ക​ൽ, ലാ​ൽ​സി ജോ​സ​ഫ്, എ​ബി​ൻ അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church