സീറോ -മലബാർ ആരാധനാക്രമാധിഷ്ഠാനത്തിലുള്ള വിഭൂതി (കുരിശു വര) പെരുന്നാള്‍ സിംഗപ്പൂർ പ്രവാസി സമൂഹം ഭക്ത്യാദരപൂർവ്വം ആചരിച്ചു.::Syro Malabar News Updates സീറോ -മലബാർ ആരാധനാക്രമാധിഷ്ഠാനത്തിലുള്ള വിഭൂതി (കുരിശു വര) പെരുന്നാള്‍ സിംഗപ്പൂർ പ്രവാസി സമൂഹം ഭക്ത്യാദരപൂർവ്വം ആചരിച്ചു.
06-March,2019

സിംഗപ്പൂര്‍ : സീറോ -മലബാർ ആരാധനാക്രമാധിഷ്ഠാനത്തിലുള്ള വിഭൂതി (കുരിശു വര) പെരുന്നാള്‍ സിംഗപ്പൂർ പ്രവാസി സമൂഹം ഭക്ത്യാദരപൂർവ്വം ആചരിച്ചു.  കോമൺ വെൽത്  ബ്ലെസ്സഡ് സാക്രമെന്റ്‌ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട തിരുകർമ്മങ്ങൾക്ക് റവ. ഫാ. ആന്റണി കുറ്റ്യാനി കാർമ്മികത്വം വഹിച്ചു. 'കണ്ണീരാര് തരും...' എന്ന ഗീതത്തോടെ കുരുത്തോല കത്തിച്ചു ഭസ്മം ആശീർവദിച്ച്‌, 'മനുഷ്യാ നീ മണ്ണാകുന്നു....' എന്ന ഗാനത്തിന്റെ അകമ്പടിയോടെ, ദൈവ ജനത്തിന്റെ നെറ്റിയില്‍ ചാരം പൂശി സിംഗപ്പൂരിലെ മാർത്തോമാ നസ്രാണി സമൂഹം വലിയ നോമ്പിലേക്കു പ്രവേശിച്ചു. സീറോ-മലങ്കര സഭയുടെ സിംഗപ്പൂരിലെ കോ-ഓർഡിനേറ്ററായി നിയമിതനായ റവ. ഫാ. സാം ജോൺ തടത്തിൽ വചന പ്രഘോഷണം നടത്തി. മക്കളുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്ന പിതാവിനെക്കുറിച്ചുള്ള ചിന്തകൾ അദ്ദേഹം പങ്കുവെച്ചു. മാതാപിതാക്കള്‍ അവർക്കു അവരുടെ പൂർവികാരിൽ നിന്നും കിട്ടിയ വിശ്വാസ ചൈതന്യം അതിന്റെ ദീപ്തി കുറയാതെ പുതിയ തലമുറയിലേക്കു കൈമാറുവാൻ ബഹു. അച്ചൻ വിശ്വാസികളെ ഓർമ്മപ്പെടുത്തി.
 
സിറോ മലബാർ ക്രമത്തിലുള്ള ഓശാന ഞായർ തിരുക്കർമ്മങ്ങൾ 47 ജുറോങ് തെരുവിലുളള ചോയ്സ് റിട്രീട് ഹോം -ഇൽ വച്ച് നടത്തപെടുന്നതാരിക്കും. പെസഹാ വ്യാഴ - ദുഃഖ വെള്ളി തിരുക്കർമ്മങ്ങൾ ഹോളി ഇന്നൊസെൻസ് ഹൈ സ്കൂളിലും (സെറാൻഗൂൺ)  ഈസ്റ്റർ ഞായർ തിരുക്കർമ്മങ്ങൾ സെയിന്റ് അന്തോണീസ് (വുഡ്ലാൻഡ്‌സ് ) ദേവാലയത്തിലും വച്ച് നടത്തപ്പെടും. സമയ വിവരങ്ങൾക്കും മറ്റു വിശദ  വിവരങ്ങൾക്കുമായി സോണൽ ഭാരവാഹികളെ സമീപിക്കാവുന്നതാണെന്ന് പ്രസിഡന്റ്  റോയ് ജോസഫ് അറിയിച്ചു.

Source: Migrant news

Attachments




Back to Top

Never miss an update from Syro-Malabar Church