വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ തിരുനാൾ ഇന്ന്::Syro Malabar News Updates വാ​ഴ്ത്ത​പ്പെ​ട്ട ര​ക്ത​സാ​ക്ഷി സി​സ്റ്റ​ർ റാ​ണി മ​രി​യ​യു​ടെ തിരുനാൾ ഇന്ന്
25-February,2019

കൊ​​ച്ചി: വാ​​ഴ്ത്ത​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി പ​​ദ​​വി​​യി​​ലേ​​ക്കു​​യ​​ർ​​ത്ത​​പ്പെ​​ട്ട ആ​​ദ്യ ഭാ​​ര​​തീ​​യ​​വ​​നി​​ത സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ​​യു​​ടെ അ​​ഭി​​മാ​​ന​​സ്മൃ​​തി​​യി​​ൽ ക​​ത്തോ​​ലി​​ക്കാ​​സ​​ഭ. റാ​​ണി മ​​രി​​യ​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ​​ദി​​ന​​മാ​​യ ഇ​​ന്നു സ​​ഭ വാ​​ഴ്ത്ത​​പ്പെ​​ട്ട​​വ​​ളു​​ടെ തി​​രു​​നാ​​ൾ ആ​​ഘോ​​ഷി​​ക്കു​​ന്നു. റാ​​ണി മ​​രി​​യ വാ​​ഴ്ത്ത​​പ്പെ​​ട്ട​​വ​​രു​​ടെ ഗ​​ണ​​ത്തി​​ലേ​​ക്കു​​യ​​ർ​​ത്ത​​പ്പെ​​ട്ട​​ശേ​​ഷ​​മു​​ള്ള ര​​ണ്ടാ​​മ​​ത്തെ തി​​രു​​നാ​​ൾ ദി​​ന​​മാ​​ണി​​ന്ന്. 
 
ഫ്രാ​​ൻ​​സി​​സ്ക​​ൻ ക്ലാ​​രി​​സ്റ്റ് കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ (എ​​ഫ്സി​​സി) സ​​ന്യാ​​സി​​നി സ​​മൂ​​ഹ​​ത്തി​​ന്‍റെ മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഭോ​​പ്പാ​​ൽ അ​​മ​​ല പ്രോ​​വി​​ൻ​​സി​​ൽ സാ​​മൂ​​ഹ്യ​​പ്ര​​വ​​ർ​​ത്ത​​ന വി​​ഭാ​​ഗ​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള കൗ​​ണ്‍​സി​​ല​​റാ​​യി​​രി​​ക്കെ 1995 ഫെ​​ബ്രു​​വ​​രി 25ന് ​​ഇ​​ൻ​​ഡോ​​റി​​ലാ​​ണു സി​​സ്റ്റ​​റി​​ന്‍റെ ര​​ക്ത​​സാ​​ക്ഷി​​ത്വം. സു​​വി​​ശേ​​ഷ​​വേ​​ല​​യ്ക്കൊ​​പ്പം സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്കു വി​​ദ്യാ​​ഭ്യാ​​സ​​വും സ്വ​​യം​​പ​​ര്യാ​​പ്ത​​ത​​യും ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള സാ​​മൂ​​ഹ്യ ഇ​​ട​​പെ​​ട​​ലു​​ക​​ൾ​​ക്കും സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ സ​​ജീ​​വ​​മാ​​യി​​രു​​ന്നു. ഇ​​തി​​ൽ രോ​​ഷാ​​കു​​ല​​രാ​​യ പ്ര​​ദേ​​ശ​​ത്തെ ജ​ന്മി​​മാ​​ർ സ​​മ​​ന്ദ​​ർ​​സിം​​ഗ് എ​​ന്ന വാ​​ട​​ക​​ക്കൊ​​ല​​യാ​​ളി​​യെ ഉ​​പ​​യോ​​ഗി​​ച്ച് സി​​സ്റ​​ർ റാ​​ണി മ​​രി​​യ​​യെ കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഉ​​ദ​​യ്ന​​ഗ​​റി​​ൽ നി​​ന്നു ഇ​​ൻ​​ഡോ​​റി​​ലേ​​ക്കു​​ള്ള ബ​​സ് യാ​​ത്ര​​ക്കി​​ടെ​​യാ​​ണു റാ​​ണി മ​​രി​​യ കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഏ​​റെ​​ക്കാ​​ല​​ത്തെ ജ​​യി​​ൽ​​വാ​​സ​​ത്തി​​നു​​ശേ​​ഷം മാ​​ന​​സാ​​ന്ത​​ര​​പ്പെ​​ട്ട സ​​മ​​ന്ദ​​ർ​​സിം​​ഗ് സി​​സ്റ്റ​​ർ റാ​​ണി മ​​രി​​യ​​യു​​ടെ വീ​​ട്ടി​​ലെ​​ത്തി മാ​​താ​​പി​​താ​​ക്ക​​ളോ​​ടു മാ​​പ്പു​​ചോ​​ദി​​ച്ചി​​രു​​ന്നു. റാ​​ണി മ​​രി​​യ​​യു​​ടെ വാ​​ഴ്ത്ത​​പ്പെ​​ട്ട പ​​ദ​​വി പ്ര​​ഖ്യാ​​പ​​ന​​ത്തി​​ലും അ​​ദ്ദേ​​ഹം പ്രാ​​ർ​​ഥ​​നാ​​പൂ​​ർ​​വം പ​​ങ്കെ​​ടു​​ത്തു. 2017 ന​​വം​​ബ​​ർ നാ​​ലി​​നു റാ​​ണി മ​​രി​​യ​​യെ തി​​രു​​സ​​ഭ വാ​​ഴ്ത്ത​​പ്പെ​​ട്ട ര​​ക്ത​​സാ​​ക്ഷി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. 
 
 
പു​​ല്ലു​​വ​​ഴി വ​​ട്ടാ​​ലി​​ൽ പൈ​​ലി ഏ​​ലീ​​ശ്വ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​യി 1954 ജ​​നു​​വ​​രി 29നാ​​ണു റാ​​ണി മ​​രി​​യ​​യു​​ടെ ജ​​ന​​നം. ഇ​​ൻ​​ഡോ​​റി​​നു പു​​റ​​മേ, പാ​​റ്റ്ന, ബി​​ജ്നോ​​ർ, സ​​ത്ന എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും പ്രേ​​ഷി​​ത​​ശു​​ശ്രൂ​​ഷ ചെ​​യ്തി​​ട്ടു​​ണ്ട്. 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church