എംഎസ്ടി നവവൈദിക സംഗമം::Syro Malabar News Updates എംഎസ്ടി നവവൈദിക സംഗമം
10-February,2019

പാ​​ലാ: സെ​​ന്‍റ് തോ​​മ​​സ് മി​​ഷ​​ന​​റി സൊ​​സൈ​​റ്റി​​യു​​ടെ കേ​​ന്ദ്ര ഭ​​വ​​ന​​മാ​​യ ദീ​​പ്തി ഭ​​വ​​നി​​ൽ ന​​വ​​വൈ​​ദി​​ക സം​​ഗ​​മം ന​​ട​​ത്തി. എം​​എ​​സ്ടി​​ക്കു വേ​​ണ്ടി ഈ ​​വ​​ർ​​ഷം പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ച 17 ന​​വ​​വൈ​​ദി​​ക​​ർ പ്രേ​​ഷി​ത ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് ഒ​​ത്തു​​ചേ​​ർ​​ന്ന​​ത്. 

ഫാ. ​​ആ​​ന്‍റ​​ണി പെ​​രു​​മാ​​നൂ​​ർ, ബി​​ജു ഡൊ​​മി​​നി​​ക്, സി​​സ്റ്റ​​ർ ഭ​​വ്യ സി​​എ​​ച്ച്എ​​ഫ്, ഫാ. ​​തോ​​മ​​സ് കാ​​രാ​​മേ​​ൽ, ഷോ​​യി തോ​​മ​​സ്, ഫാ.​​ജ​​യിം​​സ് തെ​​ക്കു​​ചേ​​രി​​ക്കു​​ന്നേ​​ൽ, ഫാ. ​​സി​​ജോ മൂ​​ക്ക​​ൻ​​തോ​​ട്ടം, ഫാ. ​​ജോ​​സ​​ഫ് ആ​​ര്യ​​ൻകാ​​ലാ​​യി​​ൽ എ​​ന്നി​​വ​​ർ പ്രേ​ഷി​ത ആ​​ഭി​​മു​​ഖ്യ ക്ലാ​​സു​​ക​​ളെ​​ടു​​ത്തു. ന​​വവൈ​​ദി​​ക​​ർ വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ​​യും വാ​​ഴ്ത്ത​​പ്പെ​​ട്ട കു​​ഞ്ഞ​​ച്ച​​ന്‍റെ​​യും ക​​ബ​​റി​​ട​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു.


 


എം​​എ​​സ്ടി ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ആ​​ന്‍റ​​ണി പെ​​രു​​മാ​​നൂ​​ർ ന​​വ​​വൈ​​ദി​​ക​​ർ​​ക്കു വി​​ശു​​ദ്ധ സു​​വി​​ശേ​​ഷ​​വും വി​​ശു​​ദ്ധ കു​​രി​​ശും നി​​യ​​മാ​​വ​​ലി​​യും കൈ​​മാ​​റി. ഫാ. ​​ഫ്രാ​​ൻ​​സി​​സ് കു​​രി​​ക്ക​​ൽ, ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ മു​​രി​​ങ്ങാ​​ശേ​​രി എ​​ന്നി​​വ​​ർ സം​​ഗ​​മ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church