ന​വോ​ത്ഥാ​നത്തി​ൽ ക്രൈ​സ്ത​വ​ സം​ഭാ​വ​ന​ക​ൾ പ്രാധാന്യമേറിയ​ത്: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്::Syro Malabar News Updates ന​വോ​ത്ഥാ​നത്തി​ൽ ക്രൈ​സ്ത​വ​ സം​ഭാ​വ​ന​ക​ൾ പ്രാധാന്യമേറിയ​ത്: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്
10-February,2019

ക​​​ണ്ണൂ​​​ർ: രാ​​​ജ്യ​​​ത്ത് ന​​​ട​​​ന്ന ന​​​വോ​​​ത്ഥാ​​​ന പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ​​​സ​​​ഭ വ​​ള​​രെ പ്ര​​ധാ​​ന​​പ്പെ​​ട്ട സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പും കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. 

കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​വും വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​ൺ​​​വ​​​ൻ​​​ഷ​​​നും ക​​​ണ്ണൂ​​​ർ സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് ആം​​​ഗ്ലോ ഇ​​​ന്ത്യ​​​ൻ ഹ​​​യ​​​ർ ​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. തൊ​​​ട്ടു​​​കൂ​​​ടാ​​​യ്മ​​​യും തീ​​​ണ്ടലും നി​​​ല​​​നി​​​ന്നി​​​രു​​​ന്ന കാല​​​ത്ത് ജാ​​​തി​​​മ​​​ത​​​ചി​​​ന്ത​​​ക​​​ൾ​​​ക്ക​​​തീ​​​ത​​​മാ​​​യി എ​​​ല്ലാ​​​വ​​​ർ​​​ക്കും വി​​​ദ്യാ​​​ഭ്യാ​​​സം പ​​​ക​​​ർ​​​ന്നു​​​ന​​​ൽ​​​കു​​​ന്ന​​​തി​​​നു തു​​​ട​​​ക്കം​​​ കു​​​റി​​​ച്ച​​​ത് മി​​​ഷ​​​ണ​​​റി​​​മാ​​​രാ​​​ണ്. പ​​​ള്ളി​​​ക്കൊ​​​പ്പം പ​​​ള്ളി​​​ക്കൂ​​​ട​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന് വി​​​ദ്യാ​​​ഭ്യാ​​​സം പ​​​ക​​​ർ​​​ന്നു​​​ന​​​ൽ​​​കി​​​യ സ​​​ഭ​​​യു​​​ടെ വി​​ല​​പ്പെ​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​ സ​​​മൂ​​​ഹ​​​ത്തെ പു​​​രോ​​​ഗ​​​തി​​​യി​​​ലേ​​​ക്ക് ന​​​യി​​​ക്കു​​ന്ന​​തി​​ൽ നി​​ർ​​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ച്ചു. എ​​​ന്നാ​​​ൽ ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം ബോ​​ധ​​പൂ​​​ർ​​​വം ത​​മ​​സ്ക​​രി​​​ക്കാ​​നു​​ള്ള ഗൂ​​ഢശ്ര​​മ​​ങ്ങ​​ളാ​​ണ് ചി​​ല​​ർ ഇ​​പ്പോ​​ൾ ന​​ട​​ത്തു​​ന്ന​​ത്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തു​​​ൾ​​​പ്പെ​​​ടെ പ്ര​​​ത്യേ​​​ക അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​രം അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ കെ​​​ഇ​​​ആ​​​ർ ഭേ​​​ദ​​​ഗ​​​തി​​​യി​​​ലൂ​​​ടെ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​കി​​​ല്ല. സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് തി​​​രു​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ ശ​​​ക്ത​​​മാ​​​യ പ്ര​​​ക്ഷോ​​​ഭം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. 

ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ന​​​വോ​​​ത്ഥാ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ സ​​​ഭ​​​യു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലും മ​​​റ്റും ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​​ല്ലെ​​​ങ്കി​​​ലും സ​​​ഭ​​​യു​​​ടെ​​​യും സ​​​ഭാ​​​നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും പ​​​ങ്ക് അ​​വി​​സ്മ​​ര​​ണീ​​യ​​മാ​​ണെ​​ന്ന് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞു. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ന്യൂ​​​ന​​​പ​​​ക്ഷാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കാ​​​ൻ ആ​​​രു ശ്ര​​​മി​​​ച്ചാ​​​ലും അ​​​തി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​മെ​​​ന്നു ​​മാ​​​ർ പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. 

 



കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ലു പ​​​താ​​​ലി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ച​​​ട​​​ങ്ങി​​​ൽ വി​​​ത​​​ര​​​ണം ​​ചെ​​​യ്തു. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ഷി വ​​​ട​​​ക്ക​​​ൻ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. ഫാ. ​​​ജോ​​​സ് ക​​​രി​​​വേ​​​ലി​​​ൽ, ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ജ​​​യിം​​​സ് ചെ​​​ല്ല​​​ങ്കോ​​​ട്ട്, അ​​​സി. കോ​​​ർ​​​പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​മാ​​​ത്യു ശാ​​​സ്താം​​​പ​​​ട​​​വി​​​ൽ, ക​​​ണ്ണൂ​​​ർ രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ക്ലാ​​​ര​​​ൻ​​​സ് പാ​​​ലി​​​യ​​​ത്ത്, ജോ​​​സ് ആ​​​ന്‍റ​​​ണി, മാ​​​ത്യു ജോ​​​സ​​​ഫ്, ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം, സി.​​​ഡി. സ​​​ജീ​​​വ്, ബി​​​ജു കു​​​റു​​​മു​​​ട്ടം, ജോ​​​ബി ജോ​​​ൺ, ഡോ. ​​​റോ​​​സ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

രാ​​​വി​​​ലെ ക​​​ണ്ണൂ​​​ർ സ്റ്റേ​​​ഡി​​​യം കോ​​​ർ​​​ണ​​​റി​​​ൽ​​​നി​​​ന്ന് സ​​​മ്മേ​​​ള​​​ന ന​​​ഗ​​​രി​​​യി​​​ലേ​​​ക്ക് ന​​​ട​​​ന്ന റാ​​​ലി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ധ്യാ​​​പ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ത്തു. റാ​​​ലി കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.


കെ​​​ഇ​​​ആ​​​ർ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണം: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് 

ക​​​ണ്ണൂ​​​ർ: ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​യി കേ​​​ര​​​ള വി​​​ദ്യാ​​​ഭ്യാ​​​സ ച​​​ട്ട​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യ ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്സ് ഗി​​​ൽ​​​ഡ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 

നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് ശാ​​​ശ്വ​​​ത​​​മാ​​​യ പ​​​രി​​​ഹാ​​​രം കാ​​​ണു​​​ക, അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഹ്ര​​​സ്വ​​​കാ​​​ല അ​​​വ​​​ധി ഒ​​​ഴി​​​വു​​​ക​​​ളി​​​ലെ സേ​​​വ​​​ന​​​കാ​​​ലം പെ​​​ൻ​​​ഷ​​​ന് പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ലെ​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ക, പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​രം​​​ഗ​​​ത്തെ ഗു​​​ണ​​​മേ​​​ന്മ​​​യും കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും ത​​​ക​​​ർ​​​ക്കു​​​ന്ന ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഏ​​​കീ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും സ​​​മ്മേ​​​ള​​​നം പ്ര​​​മേ​​​യ​​​ത്തി​​​ലൂ​​​ടെ ഉ​​​ന്ന​​​യി​​​ച്ചു. 

ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ​​ത്തി​​ലും അ​​​ധ്യാ​​​പ​​​ക​​​പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലും കാ​​​ര്യ​​​ക്ഷ​​​മ​​​വും ത്വ​​​രി​​​ത​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ ശ​​​ക്ത​​​മാ​​​യ പ്ര​​​ക്ഷോ​​​ഭം ന​​​ട​​​ത്തു​​​മെ​​​ന്നും സ​​​മ്മേ​​​ള​​​നം സ​​​ർ​​​ക്കാ​​​രി​​​ന് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church