"ഈസി ടു വിൻ ലേണിംഗ് ആപ്'പുറത്തിറക്കി::Syro Malabar News Updates "ഈസി ടു വിൻ ലേണിംഗ് ആപ്'പുറത്തിറക്കി
09-February,2019

കോ​ട്ട​യം: ദീ​പി​ക ചി​ൽ​ഡ്ര​ൻ​സ് ലീ​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ റി​സ​ർ​ച്ച് ആ​ൻ​ഡ് ട്രെ​യി​നിം​ഗ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​റ​ത്തി​റ​ക്കു​ന്ന പു​തി​യ സി​ൻ​ക്രോ​ണ​സൈ​ഡ് ലേ​ർ​ണിം​ഗ് സി​സ്റ്റം ഈ​സി ടു ​വി​ൻ ആ​പ്പി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി നി​ർ​വ​ഹി​ച്ചു. ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ൾ കൂ​ടു​ത​ൽ സ​മ​യ​വും ചെ​ല​വ​ഴി​ക്കു​ന്ന​തു കം​പ്യൂ​ട്ട​റി​ലും മൊ​ബൈ​ലി​ലു​മാ​ണെ​ന്നും അ​തേ കം​പ്യൂ​ട്ട​റും മൊ​ബൈ​ലും ഉ​പ​യോ​ഗി​ച്ച് അ​വ​രു​ടെ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മു​ള്ള വ​സ്തു​ക്ക​ൾ നി​ർ​മി​ക്കു​ന്ന​തും സ​മൂ​ഹ​ത്തി​ൽ ന​ല്ല പ്ര​തി​ക​ര​ണം ഉ​ണ്ടാ​ക്കു​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
 
രാ​ഷ്‌​ട്ര​ദീ​പി​ക ലിമിറ്റഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ മോ​ണ്‍. മാ​ണി പു​തി​യി​ടം അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ൻ വി​വ​രാ​വ​കാ​ശ ക​മ്മീഷ​ണ​ർ ഡോ. ​കു​ര്യാ​സ് കു​ന്പ​ള​ക്കു​ഴി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ്സ് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ളും രാ​ഷ്്ട്ര​ദീ​പി​ക ലിമിറ്റഡ് ഡ​യ​റ​ക്‌​ട​റു​മാ​യ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ല​ഞ്ഞി​ക്ക​ൽ സി​എം​ഐ, ഡി​സി​എ​ൽ കൊ​ച്ചേ​ട്ട​ൻ ഫാ.​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, ഐ​ഇ​ആ​ർ​ടി എം​ഡി കെ.​ജെ. ജോ​ണ്‍, കോ​ട്ട​യം സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ബെ​ന്നി ജോ​ർ​ജ്, ഇ​ടു​ക്കി സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ. ​ബി​ജു വെ​ട്ടു​ക​ല്ലേ​ൽ സി​എം​ഐ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​പ്ലി​ക്കേ​ഷ​ൻ സി​ഡി​യു​ടെ പ്ര​കാ​ശ​നം ഉ​മ്മ​ൻ ചാ​ണ്ടി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നു ന​ൽ​കി നി​ർ​വ​ഹി​ച്ചു.
 
തു​ട​ർ​ന്ന് ന​ട​ന്ന പ്രോ​ജ​ക്‌​ട്‌ അ​വ​ത​ര​ണ​ത്തി​ൽ വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​മു​ള്ള നൂ​റി​ലേ​റെ അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ത്തു. എ​ൽ​കെ​ജി മു​ത​ൽ പ്ല​സ്ടു ത​ലം വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി മൊ​ബൈ​ൽ ഫോ​ണി​ലോ കം​പ്യൂ​ട്ട​റി​ലോ, ടാ​ബ്‌െല​റ്റി​ലോ ല​ഭ്യ​മാ​കും വി​ധ​മാ​ണ് ഈ ​അ​പ്ലി​ക്കേ​ഷ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, സ്റ്റേ​റ്റ് സി​ല​ബ​സു​ക​ളി​ൽ ഇ​ന്ത്യ​യി​ലെ ഏ​ത് സം​സ്ഥാ​ന​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കാം. കൂ​ടാ​തെ വി​വി​ധ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്കു ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലു​മാ​ണ് ആ​പ്ലി​ക്കേ​ഷ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church