ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ വൈദികർക്കും ട്രസ്റ്റികൾക്കും പ്രധാന മതാധ്യാപകർക്കും ധ്യാനം ::Syro Malabar News Updates ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ വൈദികർക്കും ട്രസ്റ്റികൾക്കും പ്രധാന മതാധ്യാപകർക്കും ധ്യാനം
05-February,2019

പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ ട്രസ്റ്റിമാർക്കും പ്രധാന മതാധ്യാപകർക്കുമായി ധ്യാനവും പഠനശിബിരവും ഫെബ്രുവരി 22 മുതൽ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടക്കും. 
 
22 നു വൈകുന്നേരം നാലിന് ആരംഭിച്ചു 24 നു ഉച്ചയോടുകൂടി ധ്യാനം സമാപിക്കും. എല്ലാ മിഷൻ/വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷൻ അഭ്യർഥിച്ചു. 
 
രൂപതയിൽ ശുശ്രുഷ ചെയ്യുന്ന എല്ലാ വൈദികരുടെ വാർഷിക ധ്യാനം 25, 26, 27, 28 തീയതികളിൽ റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ നടക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകന്ദ്രത്തിലെ ഫാ. ബിനോയി കരിമരുത്തിങ്കലും ടീമും ആണ് ധ്യാനം നയിക്കുന്നത്. 
 
രണ്ടു ധ്യാനങ്ങളിലും സമൃദ്ധമായ ദൈവാനുഗ്രങ്ങൾ ഉണ്ടാകാനായി എല്ലാ രൂപതാംഗങ്ങളും പ്രാർഥിക്കണമെന്ന് രൂപതാധ്യക്ഷൻ അഭ്യർഥിച്ചു. 
 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church