രാ​മ​പു​രം പ​ള്ളി കൂ​ദാ​ശ ഇ​ന്ന്::Syro Malabar News Updates രാ​മ​പു​രം പ​ള്ളി കൂ​ദാ​ശ ഇ​ന്ന്
13-January,2019

കോ​​ട്ട​​യം: രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ കൂ​​ദാ​​ശ ഇ​​ന്നുച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​ന്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30നു ​​പ​​ള്ളി​​മൈ​​താ​​നി​​യി​​ലെ​​ത്തു​​ന്ന ക​​ർ​​ദി​​നാ​​ൾ​​മാ​​രെ​​യും ബി​​ഷ​​പ്പു​​മാ​​രെ​​യും ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ.​ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കും. 

ക​​ർ​​ദി​​നാ​​ൾ​​മാ​​രും ബി​​ഷ​​പ്പു​​മാ​​രും വാ​​ഴ്ത്ത​​പ്പെ​​ട്ട തേ​​വ​​ർ​​പ​​റ​​ന്പി​​ൽ കു​​ഞ്ഞ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലും പാ​​റേ​​മ്മാ​​ക്ക​​ൽ ഗോ​​വ​​ർ​​ണ​​ദോ​​റു​​ടെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലും പ്രാ​​ർ​​ഥി​​ക്കും. തു​​ട​​ർ​​ന്നു ദേവാ​​ല​​യ കൂ​​ദാ​​ശ. സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യാ​​ണു കൂ​​ദാ​​ശക​​ർ​​മം നി​​ർ​​വ​​ഹി​​ക്കു​​ന്ന​​ത്. 


 


സീ​​റോ മ​​ല​​ങ്ക​​ര സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ സ​​ന്ദേ​​ശം ന​​ൽ​​കും. പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, സ​​ഹാ​​യമെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. 
ഉ​​യ​​ര​​ത്തി​​ലും ശി​​ല്പ​​ഭം​​ഗി​​യി​​ലും ഏ​​ഷ്യ​​യി​​ലെ​ത​​ന്നെ ഏ​​റ്റ​​വും മ​​നോ​​ഹ​​ര​​മാ​​യ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് രാ​​മ​​പു​​രം പ​​ള്ളി.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church