സ​ഭാ ആ​ശു​പ​ത്രി​ക​ളു​ടെ സാ​മൂ​ഹ്യപ്ര​തി​ബ​ദ്ധ​ത മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി പിണറായി::Syro Malabar News Updates സ​ഭാ ആ​ശു​പ​ത്രി​ക​ളു​ടെ സാ​മൂ​ഹ്യപ്ര​തി​ബ​ദ്ധ​ത മാ​തൃ​ക: മു​ഖ്യ​മ​ന്ത്രി പിണറായി
13-January,2019

തൃ​​​ശൂ​​​ർ: ക്രൈ​​​സ്ത​​​വ സ​​​ഭ​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ സാ​​​മൂ​​​ഹ്യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടെ​​​യാ​​​ണ് സേ​​​വ​​​നം ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. അ​​​മ​​​ല ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​നു ല​​​ഭി​​​ച്ച എ​​​ൻ​​​എ​​​ബി​​​എ​​​ച്ച് അം​​​ഗീ​​​കാ​​​ര സ​​​മ​​​ർ​​​പ്പ​​​ണം നി​​​ർ​​​വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ അ​​​മി​​​ത​​​മാ​​​യ ചി​​​കി​​​ത്സാ​​​നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​യി ആ​​​ക്ഷേ​​​പ​​​മു​​ണ്ട്. എ​​​ന്നാ​​​ൽ ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​യു​​​ടെ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ന്യാ​​​യ​​​മാ​​​യ ചി​​​കി​​​ത്സാ​​​നി​​​ര​​​ക്കു മാ​​​ത്രം ഈ​​​ടാ​​​ക്കു​​​ന്ന​​​തു സ​​​മൂ​​​ഹ​​​ത്തി​​​ന് ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​ണ്. ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​ത്തു കേ​​​ര​​​ളം മ​​​ഹ​​​ത്താ​​​യ നേ​​​ട്ട​​​ങ്ങ​​​ൾ കൈ​​​വ​​​രി​​​ച്ച​​​തി​​​നു പി​​​ന്നി​​​ൽ ഈ ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ൾ വി​​​സ്മ​​​രി​​​ക്കാ​​​നാ​​​വി​​​ല്ല. അ​​​മ​​​ല ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണെ​​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​​റ​​​ഞ്ഞു. മ​​​ന്ത്രി​​​മാ​​​രാ​​​യ എ.​​​സി. മൊ​​​യ്തീ​​​ൻ, വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. 


 


ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​രി​​​ച്ച ഗാ​​​സ്ട്രോ​​​എ​​​ന്‍റ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​റി​​​ന്‍റെ​​​യും ഇ-​​​ബ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​ന​​​വും ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ന്നു. സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ. ​​​പോ​​​ൾ ആ​​​ച്ചാ​​​ണ്ടി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. 

എ​​​ൻ​​​എ​​​ബി​​​എ​​​ച്ച് സീ​​​നി​​​യ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ഗാ​​​യ​​​ത്രി മ​​​ഹേ​​​ന്ദ്രു, പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​വാ​​​ൾ​​​ട്ട​​​ർ തേ​​​ല​​​പ്പി​​​ള്ളി സി​​​എം​​​ഐ, പി.​​​കെ. ബി​​​ജു എം​​​പി, അ​​​നി​​​ൽ അ​​​ക്ക​​​ര എം​​​എ​​​ൽ​​​എ, അ​​​ടാ​​​ട്ട് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​ആ​​​ർ. ജ​​​യ​​​ച​​​ന്ദ്ര​​​ൻ, അ​​​മ​​​ല ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് കു​​​രി​​​ശേ​​​രി, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജൂ​​​ലി​​​യ​​​സ് അ​​​റ​​​യ്ക്ക​​​ൽ, അ​​​സോ​​​സി​​​യേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ഡെ​​​ൽ​​​ജോ പു​​​ത്തൂ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church