മലയാളി വൈദികൻ ഫാ. ജോൺ വയലിൽകരോട്ടിന്‌ അന്താരാഷ്ട്ര ഫെല്ലോഷിപ്പ്::Syro Malabar News Updates മലയാളി വൈദികൻ ഫാ. ജോൺ വയലിൽകരോട്ടിന്‌ അന്താരാഷ്ട്ര ഫെല്ലോഷിപ്പ്
10-January,2019

മെൽബൺ: ‘ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസേഷണൽ സൈക്കോളജിക്കൽ മെഡിസിന്റെ’ ഓണററി ഫെല്ലോഷിപിന് അർഹനായി മലയാളി വൈദികൻ. ഓസ്‌ട്രേലിയയിലെ മെൽബൺ അതിരൂപതയിലെ സ്പ്രിംഗ്വെയിൽ സെയിന്റ് ജോസഫ്‌സ് ഇടവക സഹവികാരിയും കോട്ടയം പാലായ്ക്കു സമീപമുള്ള പൂഞ്ഞാർ സ്വദേശിയുമായ ഫാ.ജോൺ വയലിൽകരോട്ട് ഒ.ഫ്.എം. കൺവെൻച്വലിനാണ് ഓണററി ഫെല്ലോഷിപ് ലഭിച്ചത്.
 
സൈക്കോളജി ഓഫ് റിലീജിയൻ ആൻഡ് മരിയൻ സ്പിരിച്ച്വാലിറ്റി, ഹ്യൂമൻ ക്യാപിറ്റൽ പൊട്ടൻഷ്യൽ എൻഹാൻസ്‌മെന്റ് ആൻഡ് പ്രൊഡക്ടിവിറ്റി എന്നീ വിഷയങ്ങളിൽ അദ്ദേഹം നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് അമേരിക്കയിലെ ഫ്‌ലോറിഡ മുഖ്യആസ്ഥാനവും ബ്രിട്ടൺ, ഓസ്‌ട്രേലിയ, ഇന്ത്യ, അയർലണ്ട്, കാനഡ, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ ശാഖകളുമുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസേഷണൽ സൈക്കോളജിക്കൽ മെഡിസിൻ, ഫാ.ജോണിന് ഫെല്ലോഷിപ്പ് നൽകിയിരിക്കുന്നത്.
 
കഴിഞ്ഞമാസം ഹൈദരാബാദിൽ വച്ച് നടന്ന പ്രസ്തുത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആറാമത് കോൺവൊക്കേഷൻ ചടങ്ങിലാണ് ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും മനുഷ്യവിഭവശാക്തീകരണ വിഷയങ്ങളിൽ നേട്ടം കൈവരിച്ച പ്രമുഖ വ്യക്തികൾക്കൊപ്പം ഫെല്ലോഷിപ്പ് സമ്മാനിച്ചത്. ‘എൻഹാൻസിങ് ഹ്യൂമൻ ക്യാപിറ്റൽ പൊട്ടൻഷ്യൽ ആൻഡ് പ്രൊഡക്ടിവിറ്റി’ എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാറും തദവസരത്തിൽ നടന്നു.
 
ഓസ്‌ട്രേലിയയിൽ ഇടവക പ്രവർത്തനങ്ങളോടൊപ്പം മരിയൻ ആദ്ധ്യാത്മികതയിൽ പി.എച്.ഡി. പഠനവും നടത്തുന്ന ഫാ.ജോൺ, പൂഞ്ഞാർ വയലിൽകരോട്ട് പരേതരായ ചാക്കോ-അന്നമ്മ ദമ്പതികളുടെ പുത്രനും കൺവെൻച്വൽ ഫ്രാൻസിസ്‌കൻ സഭാംഗവുമാണ്.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church