നാടിന്‍റെ നന്മയായി രാമപുരം പള്ളി, കൂദാശ 13ന്::Syro Malabar News Updates നാടിന്‍റെ നന്മയായി രാമപുരം പള്ളി, കൂദാശ 13ന്
10-January,2019

രാ​​​​മ​​​​പു​​​​രം: ആ​​​​ത്മീ​​​​യ വി​​​​ശു​​​​ദ്ധി​​​​യു​​​​ടെ​​​​യും മ​​​​ത​​​​മൈ​​​​ത്രി​​​​യു​​​​ടെ​​​​യും ക​​​​ലാ-​​​​സാം​​​​സ്കാ​​​​രി​​​​ക നി​​​​റ​​​​വി​​​​ന്‍റെ​​​​യും സം​​​​ഗ​​​​മ​​​​വേ​​​​ദി​​​​യാ​​​​യ രാ​​​​മ​​​​പു​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ഭി​​​​മാ​​​​ന ഗോ​​​​പു​​​​ര​​​​മാ​​​​യി മാ​​​​റി​​​​യ പു​​​​തി​​​​യ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ കൂ​​​​ദാ​​​​ശ 13ന് ​​​​ര​​​​ണ്ടു ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രു​​​​ടെ​​​​യും 25ല​​​​ധി​​​​കം ബി​​​​ഷ​​​​പ്പു​​​​മാ​​​​രു​​​​ടെ​​​​യും സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട തേ​​​​വ​​​​ർ​​​​പ​​​​റ​​​​ന്പി​​​​ൽ കു​​​​ഞ്ഞ​​​​ച്ച​​​​ന്‍റെ ആ​​​​ത്മീ​​​​യ സാ​​​​ന്നി​​​​ധ്യ​​​​മു​​​​ള്ള രാ​​​​മ​​​​പു​​​​ര​​​​ത്തെ പു​​​​തി​​​​യ സെന്‍റ് അഗസ്റ്റിൻസ് ഫൊറോന ദേവാ​​​​ല​​​​യം ശി​​​​ല്പ​​​​ഭം​​​​ഗി​​​​യി​​​​ലും നി​​​​ർ​​​​മാ​​​​ണ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​ളി​​​ലും വി​​​സ്മ​​​യാ​​​വ​​​ഹ​​​മാ​​​ണ്. അ​​​​തി​​​​വി​​​​ശാ​​​​ല​​​​മാ​​​​യ പ​​​​ള്ളി​​​​ക്കു​​​​ള്ളി​​​​ലെ സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യ കു​​​​ളി​​​​മ​​​യ്ക്കു​​​​ള്ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ന്പോ​​​​ൾ​​​​ത്ത​​​​ന്നെ ശ​​​​രീ​​​​ര​​​​വും മ​​​​ന​​​​സും ത​​​​ണു​​​​ക്കും; ഭ​​​ക്തി​​​സാ​​​ന്ദ്ര​​​മാ​​​കും.
 
മൂ​​​​ന്നു നി​​​​ല​​​​ക​​​​ളി​​​​ൽ
 
മൂ​​​​ന്നു നി​​​​ല​​​​ക​​​​ളി​​​​ൽ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പ​​​​ള്ളി ഗ്രീ​​​​ക്ക്, പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ്, ജ​​​​ർ​​​​മ​​​​ൻ, ബൈ​​​​സ​​​ന്‍റൈ​​​​ൻ ക​​​​ല​​​​ക​​​​ളു​​​​ടെ സ​​​​ങ്ക​​​​ല​​​​ന​​​​മാ​​​​ണ്. ഏ​​​​റ്റ​​​​വും മു​​​​ക​​​​ളി​​​​ല​​​​ത്തെ നി​​​​ല​​​​യി​​​​ൽ പ​​​​ള്ളി, ര​​​​ണ്ടാ​​​​മ​​​​ത്തെ നി​​​​ല​​​​യി​​​​ൽ ഭ​​​​ക്ത​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഓ​​​​ഫീ​​​​സ്, ഗ​​​​സ്റ്റ് റൂം, ​​​​യോ​​​​ഗ​​​​ശാ​​​​ല​​​​ഹാ​​​ൾ എ​​​ന്നി​​​വ​​​യാ​​​ണ്. ഏ​​​​റ്റ​​​​വും താ​​​​ഴ​​​​ത്തെ നി​​​​ല​​​​യി​​​​ൽ വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട തേ​​​​വ​​​​ർ​​​​പ​​​​റ​​​​ന്പി​​​​ൽ കു​​​​ഞ്ഞ​​​​ച്ച​​​​ന്‍റെ മ്യൂ​​​​സി​​​​യം ആ​​​രെ​​​യും ആ​​​ക​​​ർ​​​ഷി​​​ക്കും. വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട കു​​​​ഞ്ഞ​​​​ച്ച​​​​ന്‍റെ മാ​​​​ധ്യ​​​​സ്ഥ്യം തേ​​​​ടി​​​​യെ​​​​ത്തു​​​​ന്ന തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കു​​​​ള്ള വി​​​​ശ്ര​​​​മ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.
 
235 അ​​​​ടി ഉ​​​​യ​​​​ര​​​​മാ​​​​ണ് ദേവാലയ​​​​ത്തി​​​​നു​​​​ള്ള​​​​ത്. 120 അ​​​​ടി നീ​​​​ള​​​​വും 90 അ​​​​ടി വീ​​​​തി​​​​യു​​​​മു​​​​ള്ള ദേവാ​​​​ല​​​​യ​​​​ത്തി​​​​ൽ ഒ​​​​രേ സ​​​​മ​​​​യം 4,000 പേ​​​​ർ​​​​ക്ക് ഇ​​​​രു​​​​ന്നു പ്രാ​​​​ർ​​​​ഥി​​​​ക്കാ​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​വു​​​​മു​​​​ണ്ട്. അ​​​​ൾ​​​​ത്താ​​​​ര​​​​യു​​​​ടെ ഇ​​​​രു​​​​വ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ​​​ക്കാ​​​യി പ്ര​​​​ത്യേ​​​​ക ഇ​​​​രി​​​​പ്പി​​​ട​​​​ങ്ങ​​​ളും ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ​​​​ള്ളി​​​​യു​​​​ടെ മു​​​​ഖ​​​​വാ​​​​രം പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് മാ​​​​തൃ​​​​ക​​​​യി​​​​ലും മോ​​​​ണ്ട​​​​ളം ഗ്രീ​​​​ക്ക് മാ​​​​തൃ​​​​ക​​​​യി​​​​ലും ഗോ​​​​പു​​​​ര​​​​ങ്ങ​​​​ൾ ഗോ​​​​ത്തി​​​​ക് മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​മാ​​​​ണു നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.
 
ശി​​​​ൽ​​​​പ​​​​ക​​​​ലാ​​​​ഭം​​​​ഗി​
 
പു​​​​തി​​​​യ പ​​​​ള്ളി​​​​യു​​​​ടെ അ​​​​ൾ​​​​ത്താ​​​​ര പ​​​​ഴ​​​​യ​​​​കാ​​​​ല ദൈ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ പൂ​​​​ർ​​​​ണ ശി​​​​ല്പ​​​ഭം​​​​ഗി തോ​​​ന്നി​​​പ്പി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് നി​​​ർ​​​മി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​​ൾ​​​​ത്താ​​​​ര​​​​യി​​​​ൽ ബൈ​​​​ബി​​​​ൾ സം​​​​ബ​​​​ന്ധി​​​​യാ​​​​യ നി​​​​ര​​​​വ​​​​ധി ഛായാ​​​​ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ണ്ട്. ബ​​​​ലി​​​​യ​​​​ർ​​​​പ്പ​​​​ണം ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ സ്വ​​​​ർ​​​​ഗം അ​​​​ത് വീ​​​​ക്ഷി​​​​ക്കു​​​​ന്നു, ബ​​​​ലി​​​​യ​​​​ർ​​​​പ്പ​​​​ണ​​​​വും ന​​​​മ്മു​​​​ടെ പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളും സ്വ​​​​ർ​​​​ഗം കേ​​​​ൾ​​​​ക്കു​​​​ന്നു, സ്വ​​​​ർ​​​​ഗ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്നു എ​​​​ന്ന​​​​തി​​​​ന്‍റെ പ്ര​​​​തീ​​​​ക​​​​മാ​​​​യി 110 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന തോ​​​​റ ഈ ​​​​പ​​​​ള്ളി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​ണ്. തോ​​​​റ​​​​യി​​​​ൽ ഈ​​​​ശോ​​​​യു​​​​ടെ പി​​​​ൻ​​​​ഗാ​​​​മി​​​​ക​​​​ളാ​​​​യ 12 ശ്ലീ​​​​ഹ​​​​ൻ​​​​മാ​​​​രു​​​​ടെ ചി​​​​ത്ര​​​​ങ്ങ​​​​ളാ​​​​ണ് വ​​​​ര​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ബ​​​​ലി​​​​യ​​​​ർ​​​​പ്പ​​​​ണ വേ​​​​ദി​​​​യു​​​​ടെ തൊ​​​​ട്ടു​​​​മു​​​​ക​​​​ളി​​​​ലെ തോ​​​​റ​​​​യി​​​​ലേ​​​​ക്കു നോ​​​​ക്കു​​​​ന്പോ​​​​ൾ ക്രി​​​​സ്തു​​​​നാ​​​​ഥ​​​​ൻ എ​​​​ല്ലാ​​​​വ​​​​രെ​​​​യും അ​​​​നു​​​​ഗ്ര​​​​ഹ​​​​ത്തോ​​​​ടെ വീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താ​​​​യി കാ​​​​ണാം.
 
മ​​​​ദ്ബ​​​​ഹ​​​​യു​​​​ടെ ക​​​​വാ​​​​ട​​​​ത്തി​​​​ൽ ജ​​​​പ​​​​മാ​​​​ല​​​​യി​​​​ലെ 20 ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ളും ചി​​​​ത്രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ൾ​​​​ത്താ​​​​ര​​​​യു​​​​ടെ ഇ​​​​രു​​​​വ​​​​ശ​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യി ഈ​​​​ശോ​​​​യു​​​​ടെ ജ്ഞാ​​​​ന​​​​സ്നാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും അ​​​​മ​​​​ലോ​​​​ത്ഭ​​​​വ മാ​​​​താ​​​​വി​​​​ന്‍റെ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ൾ റി​​​​ലീ​​​​വ് കൊ​​​​ത്തു​​​​പ​​​​ണി​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ട്. മ​​​​ദ്ബ​​​​ഹ​​​​യു​​​​ടെ വ​​​​ല​​​​തു​​​​വ​​​​ശ​​​​ത്തു വി​​​​ശു​​​​ദ്ധ അ​​​​ഗ​​​​സ്തീ​​​​നോ​​​​സ്, വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട കു​​​​ഞ്ഞ​​​​ച്ച​​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ രൂ​​​പ​​​ങ്ങ​​​ളും ഇ​​​​ട​​​​തു​​​​വ​​​​ശ​​​​ത്ത് ഉ​​​​ണ്ണീ​​​​ശോ​, നി​​​​ത്യ​​​​സ​​​​ഹാ​​​​യ​​​​മാ​​​​താ​​​വ് എ​​​ന്നീ തി​​​രു​​​സ്വ​​​രൂ​​​പ​​​ങ്ങ​​​ളു​​​മാ​​​ണ് പ്ര​​​​തി​​​​ഷ്ഠി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വ മാ​​​​ത്ര​​​​മാ​​​​ണ് മ​​​​ദ്ബ​​​​ഹ​​​​യി​​​​ൽ രൂ​​​​പ​​​​ങ്ങ​​​​ളാ​​​​യി​​​​ട്ടു​​​​ള്ള​​​ത്. മ​​​​ദ്ബ​​​​ഹ​​​​യു​​​​ടെ മ​​​​ധ്യ​​​​ഭാ​​​​ഗ​​​ത്തു യൂ​​​​റോ​​​​പ്യ​​​​ൻ ദേവാ​​​​ല​​​​യ​​​​ങ്ങ​​​ളു​​​​ടെ ശി​​​​ല്പ​​​ഭം​​​​ഗി​ ദ​​​ർ​​​ശി​​​ക്കാം. പൗ​​​​ര​​​​സ്ത്യ​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക​​​​ത​​​​യാ​​​​യ ഐ​​​​ക്ക​​​​ണു​​​ക​​​​ളാ​​​​ണ് മ​​​ദ്ബ​​​ഹ​​​യെ അ​​​ല​​​ങ്ക​​​രി​​​ക്കു​​​ന്ന​​​ത്. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ലെ എ​​​​ല്ലാ വി​​​​ശു​​​​ദ്ധ​​​​രു​​​​ടെ​​​​യും വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ​​​​യും ഗ്ലാ​​​​സ് ചി​​​​ത്ര​​​​ങ്ങ​​​​ളാ​​​​ണു പ​​​​ള്ളി​​​​യു​​​​ടെ ചി​​​​ല്ലു​​​​പാ​​​​ളി​​​​ക​​​​ളി​​​​ൽ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 
 
ആ​​​ന​​​വാ​​​തി​​​ൽ
 
ഒ​​​​റ്റ തേ​​​​ക്കു​​​​ത​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്നു മൂ​​​​ന്നു കൂ​​​​റ്റ​​​​ൻ വാ​​​​തി​​​​ലു​​​​ക​​​​ൾ. ഇ​​​​തി​​​​ൽ നി​​​​റ​​​​യെ ക​​​​ണ്ണു​​​​ക​​​​ളെ കൊ​​​​തി​​​​പ്പി​​​​ക്കു​​​​ന്ന കൊ​​​​ത്തു​​​​പ​​​​ണി​​​​ക​​​​ൾ. ഇ​​​​താ​​​​ണു പു​​​​തി​​​​യ രാ​​​​മ​​​​പു​​​​രം പ​​​​ള്ളി​​​​യു​​​​ടെ ആ​​​​ന​​​​വാ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വാ​​​​തി​​​​ലു​​​​ക​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​കത.​ 400 വ​​​​ർ​​​​ഷം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള തേ​​​​ക്കു​​​​മ​​​​രം എ​​​​രു​​​​മേ​​​​ലി റേ​​​​ഞ്ചി​​​​ൽ​​​​നി​​​​ന്നു ലേ​​​​ല​​​​ത്തി​​​​ൽ പി​​​​ടി​​​​ച്ചാ​​​​ണ് പ​​​​ള്ളി​​​​യു​​​​ടെ മു​​​​ൻ​​​​വാ​​​​തി​​​​ലു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ച​​​​ത്. 30 അ​​​​ടി​​​​യോ​​​​ളം ഉ​​​​യ​​​​ര​​​​വും 10 അ​​​​ടി​​​​യി​​​​ൽ​​​​പ​​​​രം വീ​​​​തി​​​​യു​​​​മു​​​​ള്ള പ്ര​​​​ധാ​​​​ന വാ​​​​തി​​​​ലും 28 അ​​​​ടി​​​​യോ​​​​ളം ഉ​​​​യ​​​​ര​​​​മു​​​​ള്ള മ​​​​റ്റു ര​​​​ണ്ടു വാ​​​​തി​​​​ലു​​​​ക​​​​ളു​​​​മാ​​​​ണു പ​​​​ള​​​​ളി​​​​യു​​​​ടെ പൂ​​​​മു​​​​ഖ​​​​ത്തു​​​​ള്ള​​​​ത്. ഒ​​​​റ്റ​​​​തേ​​​​ക്കി​​​​ൻ ത​​​​ടി​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് ഈ ​​​​മൂ​​​​ന്നു വാ​​​​തി​​​​ലു​​​​ക​​​​ളും പ​​​​ണി തീ​​​​ർ​​​​ത്ത​​​​ത് എ​​​​ന്ന​​​​തു​ വി​​​​സ്മ​​​​യ​​​​ക​​​​ര​​​​മാ​​​​ണ്. ക​​​​ത​​​​കു​​​​ക​​​​ളി​​​​ൽ ഭാ​​​​ര​​​​തീ​​​​യ - പാ​​​​ശ്ചാ​​​​ത്യ കൊ​​​​ത്തു​​​​പ​​​​ണി​​​​ക​​​​ളു​​​​ണ്ട്. മൂ​​​​ന്നു​ വാ​​​​തി​​​​ലു​​​​ക​​​​ളി​​​​ലെ​​​​യും കൊ​​​​ത്തു​​​​പ​​​​ണി​​​​ക​​​​ൾ​​​​ക്കു ത​​​​ന്നെ മൂ​​​​ന്നു​​​​വ​​​​ർ​​​​ഷ​​​​മെ​​​ടു​​​ത്തു. ക്രെ​​​​യി​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു ക​​​​ട്ടി​​​​ള​​​​യി​​​​ൽ വാ​​​​തി​​​​ലു​​​​ക​​​​ൾ ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. 
 
 
ച​​​രി​​​ത്ര​​​മു​​​റ​​​ങ്ങു​​​ന്ന ഇ​​​ടം
 
കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ ക്രൈ​​​​സ്ത​​​​വ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് രാ​​​​മ​​​​പു​​​​രം ഫൊ​​​​റോ​​​​ന പ​​​​ള്ളി. രാ​​​​മ​​​​പു​​​​ര​​​​ത്തെ പൂ​​​​ർ​​​​വി​​​​ക ക്രൈ​​​​സ്ത​​​​വ​​​​ർ കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് പ​​​​ള്ളി​​​​യി​​​​ലെ​​​​ത്തി​​​​യാ​​​​ണ് ആ​​​​ധ്യാ​​​​ത്മി​​​​ക കാ​​​​ര്യ​​​​ങ്ങ​​​​ൾ നി​​​​റ​​​​വേ​​​​റ്റി​​​​യി​​​​രു​​​​ന്ന​​​​ത്. കാ​​​​ല​​​​ക്ര​​​​മ​​​​ത്തി​​​​ൽ ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ച്ച​​​​തോ​​​​ടെ എ​​​​ഡി 1450ൽ ​​​​പ​​​​രി​​​​ശു​​​​ദ്ധ ക​​​​ന്യ​​​​കാ​​​​മ​​​​റി​​​​യ​​​​ത്തി​​​​ന്‍റെ നാ​​​​മ​​​​ത്തി​​​​ൽ ഒ​​​​രു പ​​​​ള്ളി പൂ​​​​ർ​​​​ത്തി​​​​യാ​​​​യി. പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് ശി​​​​ൽ​​​​പ മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള ഇ​​​​പ്പോ​​​​ഴ​​​​ത്തെ പ​​​​ഴ​​​​യ പ​​​​ള്ളി​​​​യു​​​​ടെ ശി​​​​ലാ​​​​സ്ഥാ​​​​പ​​​​നം ന​​​​ട​​​​ന്ന​​​​ത് 1599 ഓ​​​​ഗ​​​​സ്റ്റ് 28നാ​​​​യി​​​​രു​​​​ന്നു. അ​​​ന്ന് സെ​​​​ന്‍റ് അ​​​​ഗ​​​​സ്റ്റി​​​​ന്‍റെ നാ​​​​മ​​​​ത്തി​​​​ലു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ലെ പ്ര​​​​ഥ​​​​മ ദേ​​​വാ​​​​ല​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. 
 
ആ​​​​ദ്യ​​​​ത്തെ പ​​​​ള്ളി​​​​യു​​​​ടെ അ​​​​ൾ​​​​ത്താ​​​​ര പ​​​​ഴ​​​​യ പ​​​​ള്ളി​​​​യു​​​​ടെ സ​​​​ങ്കീ​​​​ർ​​​​ത്തി​​​​യി​​​​ൽ ഇ​​​​പ്പോ​​​​ഴും സൂ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്. 1964ൽ ​​​​ക​​​​ർ​​​​മ​​​​ല​​​​മാ​​​​താ​​​​വി​​​​ന്‍റെ നാ​​​​മ​​​​ത്തി​​​​ൽ സെ​​​​ന്‍റ് മേ​​​​രീ​​​​സ് പ​​​​ള്ളി​​​​യു​​​​ടെ ശി​​​​ലാ​​​​സ്ഥാ​​​​പ​​​​നം ന​​​​ട​​​​ന്നു. സെ​​​​ന്‍റ് മേ​​​​രീ​​​​സ് പ​​​​ള്ളി​​​​യി​​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കു തി​​​​രു​​​​ക്ക​​​​ർ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു സ്ഥ​​​​ല​​​പ​​​​രി​​​​മി​​​​തി ബു​​​ദ്ധി​​​മു​​​ട്ടാ​​​യ​​​തി​​​നാ​​​ലും വാ​​​​ഴ്ത്ത​​​​പ്പെ​​​​ട്ട കു​​​​ഞ്ഞ​​​​ച്ച​​​​ന്‍റെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കു സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു പ്രാ​​​​ർ​​​​ഥി​​​​ക്കാ​​​നു​​​ള്ള സൗ​​​​ക​​​​ര്യം പ​​​​രി​​​​ഗ​​​​ണി​​​​ച്ചും വ​​​ലി​​​യ പ​​​​ള്ളി നി​​​ർ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 
 
പ​​​​ഴ​​​​യ ദേവാ​​​​ല​​​​യ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ച്ചു പു​​​​തി​​​​യ ദേ​​​​വാ​​​​ല​​​​യം പ​​​​ണി​​​​യാ​​​​നു​​​​ള്ള അ​​​​നു​​​​വാ​​​​ദം 2009 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ വി​​​​കാ​​​​രി​​​​യാ​​​​യി ചു​​​​ത​​​​മ​​​​ല​​​​യേ​​​​റ്റ റ​​​​വ.​​​​ഡോ. ജോ​​​​ർ​​​​ജ് വ​​​​ർ​​​​ഗീ​​​​സ് ഞാ​​​​റ​​​​ക്കു​​​​ന്നേ​​​​ലി​​​​ന് രൂ​​​​പ​​​​ത കാ​​​​ര്യാ​​​​ല​​​​യം ന​​​​ൽ​​​​കി. 2009 സെ​​​​പ്റ്റം​​​​ബ​​​​ർ ര​​​​ണ്ടി​​​​നു ശി​​​​ലാ​​​​സ്ഥാ​​​​പ​​​​ന ക​​​​ർ​​​​മം ന​​​​ട​​​​ത്തി. നി​​​​ർ​​​​മാ​​​​ണോ​​​​ദ്ഘാ​​​​ട​​​​നം 2010 മേ​​​​യ് 15നും ​​​​ന​​​​ട​​​​ന്നു. 
 
വി​​​​കാ​​​​രി റ​​​​വ.​​​​ഡോ. ജോ​​​​ർ​​​​ജ് വ​​​​ർ​​​​ഗീ​​​​സ് ഞാ​​​​റ​​​​ക്കു​​​​ന്നേ​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ജേ​​​​ക്ക​​​​ബ് വാ​​​​ലു​​​​മ്മേ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ച്ച 12 അം​​​​ഗ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ.
 
ജിബിൻ കുര്യൻ
 
വർഷങ്ങളുടെ കാത്തിരിപ്പ് 13ന് പൂവണിയും
 
രാ​മ​പു​രം: വ​ർ​ഷ​ങ്ങ​ളാ​യു​ള്ള രാ​​മ​​പു​​രം നി​​വാ​​സി​​ക​ളു​ടെ കാ​ത്തി​രി​പ്പാ​ണ് വ​രു​ന്ന 13ന് ​പൂ​വ​ണി​യു​ന്ന​ത്. രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പ​ള്ളി​യു​ടെ കൂ​ദാ​ശ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 13ന് ​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30നു ​​പ​​ള്ളി​​മൈ​​താ​​ന​ത്തെ​ത്തു​​ന്ന ക​​ർ​​ദി​​നാ​​ൾ​​മാ​​രെ​​യും വി​​വി​​ധ റീ​​ത്തു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള ബി​​ഷ​​പ്പു​​മാ​​രെ​​യും സ്വീ​​ക​​രി​​ക്കും. തു​​ട​​ർ​​ന്നു ക​​ർ​​ദി​​നാ​​ൾ​​മാ​​രും ബി​​ഷ​​പ്പു​​മാ​​രും വാ​​ഴ്ത്ത​​പ്പെ​​ട്ട തേ​​വ​​ർ​​പ​​റ​​ന്പി​​ൽ കു​​ഞ്ഞ​​ച്ച​​ന്‍റെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ലെ​​ത്തി പ്രാ​​ർ​​ഥി​​ക്കും. തു​ട​ർ​ന്നാ​ണ് പു​​തി​​യ ദേവാ​​ല​​യ​​ത്തി​​ന്‍റെ കൂ​​ദാ​​ശ​ക​ർ​മം.
 
സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. പാ​​ലാ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രി​​ക്കും. സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് സ്നേ​​ഹ​​വി​​രു​​ന്നോ​​ടെ ച​​ട​​ങ്ങു​​ക​​ൾ സ​​മാ​​പി​​ക്കും. 
 
ഇ​​ട​​വ​​ക​​യി​​ലെ വി​​ശ്വാ​​സി​​ക​​ൾ​​ക്കു പു​​റ​​മേ അ​​യ​​ൽ ഇ​​ട​​വ​​ക​​ക​​ളി​​ൽ​​നി​​ന്നും രൂ​​പ​​ത​​യു​​ടെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ൽ​നി​​ന്നു​​മാ​​യി കാ​​ൽ ല​​ക്ഷ​​ത്തോ​​ളം വി​​ശ്വാ​​സി​​ക​​ൾ ച​​ട​​ങ്ങു​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കും. ഇ​​ട​​വ​​ക സ​​മൂ​​ഹ​​ത്തി​​ന്‍റെ കൂ​​ട്ടാ​​യ പ​​രി​​ശ്ര​​മ​​ത്തി​​ന്‍റെ ഫ​​ല​​മാ​​ണ് പു​​തി​​യ ദേ​വാ​​ല​​യ​​മെ​​ന്നും ക്രൈ​​സ്ത​​വ വി​​ശ്വാ​​സ​​ത്തി​​ന്‍റെ ഈ​​റ്റി​​ല്ല​​മാ​​യ രാ​​മ​​പു​​ര​​ത്തി​​നും പാ​​ലാ രൂ​​പ​​ത​​യ്ക്കും ക​ത്തോ​ലി​ക്ക സ​ഭ​യ്ക്കും അ​​ഭി​​മാ​​ന ഗോ​​പു​​ര​​മാ​​യി​​രി​​ക്കും പു​​തി​​യ ദേ​വാ​​ല​​യ​​മെ​​ന്നും വി​​കാ​​രി റ​​വ.​​ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ൽ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church