എം​എ​സ്ടി സ​ന്യാ​സ ​സ​മൂ​ഹ​ത്തി​ൽനി​ന്ന് 17 പേർ പൗ​രോ​ഹി​ത്യ​ത്തി​ലേ​ക്ക്::Syro Malabar News Updates എം​എ​സ്ടി സ​ന്യാ​സ ​സ​മൂ​ഹ​ത്തി​ൽനി​ന്ന് 17 പേർ പൗ​രോ​ഹി​ത്യ​ത്തി​ലേ​ക്ക്
25-December,2018

പാ​​ലാ: മി​​ഷ​​ന​​റി സൊ​​സൈ​​റ്റി ഓ​​ഫ് സെ​​ന്‍റ് തോ​​മ​​സ് സ​​ന്യാ​​സ​​സ​​മൂ​​ഹ​​ത്തി​ൽ​നി​ന്ന് 17 ഡീ​​ക്ക​​ന്മാ​​ർ പൗ​​രോ​​ഹി​​ത​്യ ശു​​ശ്രൂ​​ഷ​​യി​​ലേ​​ക്ക്. ഭ​​ര​​ണ​​ങ്ങാ​​നം കൂ​​റ്റാ​​ര​​പ്പ​​ള്ളി​​ൽ ജേ​​ക്ക​​ബ് തോ​​മ​​സും ഭ​​ര​​ണ​​ങ്ങാ​​നം കു​​രു​​വ​​ൻ​​പ്ലാ​​ക്ക​​ൽ ജോ​​ർ​​ജ് (എ​​ബി​​ൻ)​ മൈ​​ക്കി​​ളും 26ന് ​​രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നു ഭ​​ര​​ണ​​ങ്ങാ​​നം സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന​ പ​​ള്ളി​​യി​​ൽ സീ​​റോ മ​​ല​​ബാ​​ർ​​സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യി​​ൽ​നി​​ന്നു കൈ​​വ​​യ്പു വ​​ഴി പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ച്ചു പ്ര​​ഥ​​മ​ ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ക്കും. 

ഡീ​​ക്ക​​ൻ ജോ​​ർ​​ജ് മു​​രി​​ക്ക​​ൻ(​​മു​​ട്ടു​​ചി​​റ) 26ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു മു​​ട്ടു​​ചി​​റ ഹോ​​ളി​​ഗോ​​സ്റ്റ് ഫൊ​​റോ​​ന ​പ​​ള്ളി​​യി​​ൽ പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​നി​ൽ​നി​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ക്കും. ഡീ​ക്ക​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ (അ​​നീ​​ഷ് കു​​ര്യ​​ൻ) കു​​റു​​മു​​ണ്ട​​യി​​ൽ (എ​​ലി​​ക്കു​​ളം) 27ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് എ​​ലി​​ക്കു​​ളം ഇ​​ൻ​​ഫ​​ന്‍റ് ജീ​​സ​​സ് പ​​ള്ളി​​യി​​ൽ മാ​​ർ ജെ​​യിം​​സ് അ​​ത്തി​​ക്ക​​ള​​ത്തി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ക്കും. ഡീ​​ക്ക​​ൻ മാ​​ത്യു (മ​​നു) പൊ​​ട്ട​​നാ​​നി​​ക്ക​​ൽ (ഇ​​ടാ​​ട്) 28ന് ​​രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് മൂ​​ല​​മ​​റ്റം ഇ​​ടാ​​ട് സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​​ക്കും.

ഡീ​​ക്ക​​ൻ ജോ​​സ​​ഫ് ജോ​​ണ്‍ ആ​​ലും​​മൂ​​ട്ടി​​ൽ (വ​​ലി​​യ​​തോ​​വാ​​ള) 29ന് ​​രാ​​വി​​ലെ 9.15ന് ​​വ​​ലി​​യ​​തോ​​വാ​​ള ക്രി​​സ്തു​​രാ​​ജ് പ​​ള്ളി​​യി​​ൽ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പു​​ര​​യ്ക്ക​​ലി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​ക്കും. ഡീ​​ക്ക​​ൻ വ​​ർ​​ഗീ​​സ് തൈ​​പ്പ​​റ​​ന്പി​​ൽ (മ​​രി​​യാ​​ഗി​​രി) 29ന് 2.15​​ന് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ലി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ക്കും. ഡീ​​ക്ക​​ൻ ജോ​​സ​​ഫ് കൊ​​ല്ലി​​യി​​ൽ (ചി​​ന്നാ​​ർ​​നി​​ര​​പ്പ്) 30ന് ​​രാ​​വി​​ലെ 9.30ന് ​​ചി​​ന്നാ​​ർ​​നി​​ര​​പ്പ് സെ​​ന്‍റ് തോ​​മ​​സ്പ​​ള്ളി​​യി​​ൽ മാ​​ർ തോ​​മ​​സ് തു​​രു​​ത്തി​​മ​​റ്റ​​ത്തി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​ക്കും. ഡീ​​ക്ക​​ൻ അം​​ബ്രോ​​സ് കൊ​​ല്ല​​മ​​റ്റം (ഇ​​ടു​​ക്കി) 30ന് ​​ര​​ണ്ടി​​ന് മൈ​​ലാ​​ടും​​പാ​​റ വേ​​ളാ​​ങ്ങ​​ണ്ണി​​മാ​​താ പ​​ള്ളി​​യി​​ൽ മാ​​ർ ജോ​​ണ്‍ നെ​​ല്ലി​​ക്കു​​ന്നേ​​ലി​​ൽ നി​​ന്നും പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ക്കും. 


 



ഡീ​​ക്ക​​ൻ ജോ​​ർ​​ജ് തോ​​ട്ട​​പ്പ​​ള്ളി​​ൽ (വാ​​ക​​ക്കാ​​ട്) 31ന് ​​രാ​​വി​​ലെ 9.15ന് ​​വാ​​ക​​ക്കാ​​ട് സെ​​ന്‍റ് പോ​​ൾ​​സ് പ​​ള്ളി​​യി​​ൽ ആ​​ർ​​ച്ച്ബി​​ഷ​​പ്പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​ക്കും. ഡീ​​ക്ക​​ൻ ജി​​ജോ ജോ​​ൺ (അ​​ഗ​​സ്റ്റി​​ൻ) കോ​​ട്ട​​ക്കാ​​വി​​ൽ (കോ​​ത​​മം​​ഗ​​ലം) 31ന് ​​ര​​ണ്ടി​​ന് വ​​ണ്ണ​​പ്പു​​റം മാ​​ർ സ്ലാ​​വാ പ​​ള്ളി​​യി​​ൽ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ലി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ക്കും. ഡീ​​ക്ക​​ൻ ആ​​ന്‍റ​​ണി ജോ​​ണ്‍ കാ​​ര​​ക്കാ​​ട്ട് (കാ​​ഞ്ഞി​​ര​​പ്പ​​ള്ളി) ജ​​നു​​വ​​രി ഒ​​ന്നി​​ന് രാ​​വി​​ലെ 9.30ന്ചെ​​ല്ലാ​​ർ​​കോ​​വി​​ൽ മാ​​ർ സ്ലീ​​വാ​​പ​​ള്ളി​​യി​​ൽ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ക്കും. 

ഡീ​​ക്ക​​ൻ സെ​​ബി​​ൻ തോ​​മ​​സ് കു​​ട​​ക്ക​​ച്ചി​​റ​​ക്കു​​ന്നേ​​ൽ (ത​​ല​​ശേ​​രി) ജ​​നു​​വ​​രി ഒ​​ന്നി​​ന് രാ​​വി​​ലെ ഒ​​ൻ​​പ​​തി​​നു ക​​ന​​ക​​ക്കു​​ന്ന് മേ​​ഴ്സി​​ഫു​​ൾ ജീ​​സ​​സ് പ​​ള്ളി​​യി​​ൽ മാ​​ർ ജോ​​സ​​ഫ് പ്ലാം​​പ്ലാ​​നി​​യി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ക്കും. ഡീ​​ക്ക​​ൻ അ​​ഭി​​ലാ​​ഷ് (ജോ​​സ​​ഫ്) പാ​​ട്ട​​ശേ​​രി​​യി​​ൽ (മാ​​ന​​ന്ത​​വാ​​ടി) ജ​​നു​​വ​​രി ര​​ണ്ടി​​നു രാ​​വി​​ലെ 9.30ന് ​​പു​​ത്തൂ​​ർ​​വ​​യ​​ൽ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ലി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ക്കും.​​

ഡീ​​ക്ക​​ൻ ജോ​​സ​​ഫ് ത​​റ​​പ്പു​​തൊ​​ട്ടി​​യി​​ൽ (താ​​മ​​ര​​ശേ​​രി) ജ​​നു​​വ​​രി മൂ​​ന്നി​​ന് 9.30ന് ​​തോ​​ട്ടു​​മു​​ക്കം സെ​​ന്‍റ് തോ​​മ​​സ് ഫൊ​​റോ​​ന​​പ​​ള്ളി​​യി​​ൽ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ലി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​​ക്കും. ഡീ​​ക്ക​​ൻ മാ​​ത്യു മ്ലാ​​വി​​ൽ (പാ​​ലാ) ജ​​നു​​വ​​രി അ​​ഞ്ചി​​ന് 9.15ന് ​​മം​​ഗ​​ളാ​​രം സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് പ​​ള്ളി​​യി​​ൽ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​ട​​ക്കേ​​ലി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ക്കും. ഡീ​​ക്ക​​ൻ ബ​​ന​​ഡി​​ക്ട് ജോ​​സ​​ഫ് വാ​​ര​​പ്പ​​ട​​വി​​ൽ (പാ​​ലാ) ജ​​നു​​വ​​രി അ​​ഞ്ചി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​നു താ​​ഴ​​ത്തു​​പ​​ള്ളി സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യി​​ൽ​നി​​ന്നു പൗ​​രോ​​ഹി​​ത്യം സ്വീ​​ക​​രി​​ക്കും.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church