മൗണ്ട് സെന്തോമസിൽ ക്രിസ്മസ് സംഗമം നടത്തി ::Syro Malabar News Updates മൗണ്ട് സെന്തോമസിൽ ക്രിസ്മസ് സംഗമം നടത്തി
20-December,2018

എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് പിതാവും സഹായമെത്രാൻമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവ്, മാർ ജോസ് പുത്തൻവീട്ടിൽ പിതാവ് എന്നിവരും സീറോ മലബാർ സഭാ ആസ്ഥാനത്ത് എത്തി മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിനൊപ്പം ക്രിസ്മസ് കേക്ക് മുറിച്ച് ലളിതമായ രീതിയിൽ ക്രിസ്മസ് ആഘോഷിച്ചു. എറണാകുളം-അങ്കമാലി അതിരൂപതാ കാര്യാലയത്തിലെ അംഗങ്ങളും സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയാ അംഗങ്ങളും ചേർന്നാണ്  കാക്കനാട് മൗണ്ട് സെന്തോമസിൽ വച്ച് Dec-20 ന് ക്രിസ്മസ് ആഘോഷിച്ചത്. 


Source: SMCIM

Attachments




Back to Top

Never miss an update from Syro-Malabar Church