വാൽത്താംസ്‌റ്റോയിൽ മൂന്നു മിഷനുകൾ; ഫാ. ജോസ് അന്തിയാംകുളവും ഫാ. സെബാസ്റ്റ്യൻ ചാമക്കാലയും ഡയറക്ടർമാർ::Syro Malabar News Updates വാൽത്താംസ്‌റ്റോയിൽ മൂന്നു മിഷനുകൾ; ഫാ. ജോസ് അന്തിയാംകുളവും ഫാ. സെബാസ്റ്റ്യൻ ചാമക്കാലയും ഡയറക്ടർമാർ
07-December,2018

ലണ്ടൻ: വാൽത്താംസ്‌റ്റോ ഔർ ലേഡി ആൻഡ് സെന്‍റ് ജോർജ് ദേവാലയത്തിൽ തിങ്ങിനിറഞ്ഞ വിശ്വാസസമൂഹത്തെ സാക്ഷിയാക്കി സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയ്ക്ക് പുതിയ മൂന്നു മിഷനുകൾ കൂടി പ്രഖ്യാപിച്ചു. ഈസ്റ്റ്ഹാമിൽ " സെന്‍റ് മോനിക്ക' മിഷനും ഡെൻഹാമിൽ "പരിശുദ്ധ ജപമാലരാഞ്ജി' മിഷനും വാൽത്താംസ്‌റ്റോയിൽ "സെന്‍റ് മേരീസ് & ബ്ലെസഡ് കുഞ്ഞച്ചൻ' മിഷനുമാണ് ഇന്നലെ രൂപം കൊണ്ടത്. ഫാ. ജോസ് അന്ത്യാംകുളം, ഫാ. സെബാസ്റ്റ്യൻ ചാമക്കാലാ എന്നിവരാണ് പുതിയ മിഷൻ ഡയറക്ടർമാർ. 
 
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഫാ. നൈൽ ഹാരിങ്ടൺ, ഫാ. നിക്സൺ ഗോമസ്, ഫാ. ഷിജോ ആലപ്പാട്ട്‌, ഫാ. ബിനോയി നിലയാറ്റിങ്കൽ, ഫാ. തോമസ് മടുക്കമൂട്ടിൽ, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ജോസ് അന്തിയാംകുളം തുടങ്ങിയവർ ചടങ്ങുകളിൽ സഹകാർമികരായിരുന്നു. 
2018dec6waltham2.jpg
വൈകുന്നേരം ആറിന് ആരംഭിച്ച തിരുക്കർമങ്ങളുടെ തുടക്കത്തിൽ ഫാ. ജോസ് അന്തിയാംകുളം സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന മിഷൻ നിയമന വിജ്ഞാപന വായനക്ക് ഫാ. സെബാസ്റ്റ്യൻ ചാമക്കാലാ, ഫാ. ഷിജോ ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി. തുടർന്ന് മിഷന്‍റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. വിശുദ്ധ കുർബാനയ്ക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. കുർബാനയുടെ സമാപനത്തിൽ നിത്യസഹായമാതാവിനോടുള്ള നൊവേനയും എണ്ണ നേർച്ചയും ആരാധനയും നടന്നു. പരിപാടികളിൽ പങ്കെടുത്തവർക്കായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. മിഷൻ ഉദ്ഘാടനത്തിന്‍റെ തത്സമയസംപ്രേക്ഷണം ഒരുക്കിയിരുന്നു. 
 
അയർലൻഡിലെ സീറോ മലബാർ സഭയുടെ പ്രവർത്തങ്ങൾക്കുള്ള ഡബ്ലിൻ അതിരൂപതയുടെ അഗീകാരമായി ലഭിച്ച സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ ഉദ്ഘാടനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ന് നിർവഹിക്കും. റിയാൾട്ടോ സൗത്ത് സർക്കുലർ റോഡിലുള്ള Church of our Lady of the Holy Rosary of Fatima പള്ളിയോട് ചേർന്നാണ് സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍റർ പ്രവർത്തിക്കുന്നത്. വൈകുന്നേരം 4ന് മാർ ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നു അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണം നൽകും. തുടർന്ന് സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ ഉദ്ഘടനവും വെഞ്ചെരിപ്പ് കർമവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി , ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ ചേര്‍ന്ന് നിർവഹിക്കും. ഉദ്ഘടന ചടങ്ങിലേക്കും കൂദാശ കർമങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ അയർലൻഡ് കോഓർഡിനേറ്റർ മോൺ. ആന്‍റണി പെരുമായൻ അറിയിച്ചു. 
 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church