അതിജീവനത്തിനു കേ​ര​ള​സ​ഭ നല്കുന്നത് 395 കോ​ടി​ രൂപ::Syro Malabar News Updates അതിജീവനത്തിനു കേ​ര​ള​സ​ഭ നല്കുന്നത് 395 കോ​ടി​ രൂപ
07-December,2018

കൊ​​​ച്ചി: മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നു കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ മാ​​​റ്റി​​​വ​​​ച്ച​​​തു 394.91 കോടി രൂ​​​പ. ര​​​ണ്ടു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കും. വി​വി​ധ സ​ന്യ​സ്ത സ​മൂ​ഹ​ങ്ങ​ളും സ​ഭാ​സ്ഥാ​പ​ന​ങ്ങ​ളും ന​ട​ത്തു​ന്ന പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പു​റ​മേ​യാ​ണി​തെ​ന്നു കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സു​സ​പാ​ക്യം ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.
 
അ​​​ഞ്ചു വ​​​ർ​​​ഷം​​കൊ​​​ണ്ടു പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു 230.91 കോ​​​ടി​​​യാ​​​ണു മാ​​​റ്റി​​​വ​​​ച്ചി​​​ട്ടു​​​ള്ള​​​ത്. വീ​​​ടു ന​​​ഷ്ട​​​പ്പെട്ട കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​യി 2620 വീ​​​ടു​​​ക​​​ൾ കേ​​​ര​​​ള​​​സ​​​ഭ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കും. കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച 6630 വീ​​​ടു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ സ​​​ഭ ഏ​​​റ്റെ​​​ടു​​​ക്കും. 4226 ശൗ​​​ചാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​വും ത​​​ക​​​ർ​​​ന്ന 4744 കി​​​ണ​​​റു​​​ക​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​വും സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തും. ഭൂ​​​മി ന​​​ഷ്ട​​​മാ​​​യ 252 കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​യി സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കാ​​​ൻ 39.5 ഏ​​​ക്ക​​​ർ ഭൂ​​​മി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church