കർദിനാൾ വിൻസെന്‍റ് നിക്കോൾസുമായി മാർ ജോർജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി ::Syro Malabar News Updates കർദിനാൾ വിൻസെന്‍റ് നിക്കോൾസുമായി മാർ ജോർജ് ആലഞ്ചേരി കൂടിക്കാഴ്ച നടത്തി
06-December,2018

ലണ്ടൻ: ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ മെത്രാൻ സംഘത്തിന്‍റെ തലവനും ലണ്ടൺ അതിരൂപത ആർച്ബിഷപ്പും കർദിനാളുമായ വിൻസെന്‍റ് നിക്കോൾസുമായി‌ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്നലെ കൂടിക്കാഴ്ച നടത്തി. ആർച്ച് ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടനി സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും പങ്കെടുത്തു.
 
കത്തോലിക്കാ സഭയുടെ കർദിനാൾ സംഘത്തിലെ അംഗങ്ങൾ എന്ന നിലയിൽ രണ്ടുപേരും സന്ദർശനത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രവർത്തനങ്ങളിൽ കർദിനാൾ വിൻസെന്‍റ് സംതൃപ്തി അറിയിച്ചു. കത്തോലിക്കാ തിരുസഭയിലെ അംഗങ്ങൾ എന്ന നിലയിൽ ഒന്നിച്ചു പ്രവർത്തിക്കേണ്ടതാവശ്യമാണെന്നും അത് സഭയുടെ വളർച്ചയേയും പ്രവർത്തനങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഹ്രസ്വമായ സന്ദർശനത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസിലെ മെത്രാൻ സംഘത്തിന്‍റെ സെക്രട്ടറി ഫാ. ക്രിസ്റ്റഫർ തോമസും സംബന്ധിച്ചു. 
 
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church