ആഷ്ഫോർഡിൽ "മാർ സ്ലീവാ മിഷൻ' നിലവിൽവന്നു; ഫാ. ഹാൻസ് പുതിയാകുളങ്ങര ഡയറക്ടർ::Syro Malabar News Updates ആഷ്ഫോർഡിൽ "മാർ സ്ലീവാ മിഷൻ' നിലവിൽവന്നു; ഫാ. ഹാൻസ് പുതിയാകുളങ്ങര ഡയറക്ടർ
06-December,2018

ആഷ്‌ഫോർഡ്: പ്രാർഥനസ്തുതിഗീതങ്ങളാൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി "മാർ സ്ലീവാ മിഷൻ' ആഷ്‌ഫോഡിൽ ഉദ്ഘാടനം ചെയ്തു. ബ്രുക്ഫീൽഡ് റോഡിലുള്ള സെന്‍റ് സൈമൺ സ്റ്റോക് ദേവാലയത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, നിരവധി വൈദികർ, അല്മായർ തുടങ്ങിയവർ ചരിത്രനിമിഷങ്ങൾക്കു സാക്ഷികളായി. ഉദ്ഘാടനത്തിന് ശേഷം നടന്ന വിശുദ്ധ കുർബാനയിലും മാർ ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. 
 
മിഷൻ പ്രഖ്യാപനത്തിനെത്തിയ പിതാക്കന്മാർക്കും മറ്റു വിശിഷ്ടാത്ഥികൾക്കും പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ഹാൻസ് പുതിയാകുളങ്ങര സ്വാഗതമാശംസിച്ചു. തുടർന്ന്, ലണ്ടൺ റീജണൽ കോ ഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല മിഷൻ സ്ഥാപന പത്രിക (ഡിക്രി) വായിച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി തിരി തെളിച്ചു ഉദ്ഘാടനം നിർവഹിക്കുകയും തുടർന്നു വിശുദ്ധ കുർബാനക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. ഫാ. പീറ്റർ, ഫാ. ലിക്സൺ ഒഎഫ്എം. കപ്പൂച്ചിൻ, ഫാ. ജോസഫ് എടാട്ട് വിസി, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, സെക്രട്ടറി ഫാ. ഫാൻസുവ പത്തിൽ, മിഷൻ ഡയറക്ടർ ഫാ. ഹാൻസ് പുതിയാകുളങ്ങര എന്നിവർ സഹകാർമികരായി. തുടർന്നു സ്‌നേഹവിരുന്നും നടന്നു.
 
വാൽത്താംസ്‌റ്റോയിൽ ഇന്ന് പുതിയ മൂന്നു മിഷനുകളുടെ കൂടി ഉദ്ഘാടനം നിർവഹിക്കപ്പെടും. വൈകുന്നേരം ആറിന് ഔർ ലേഡി ആൻഡ് സെന്‍റ് ജോർജ് ദേവാലയത്തിൽ (132, Shernhall Street, Walthamstow, E17 9HU) നടക്കുന്ന തിരുക്കർമങ്ങളിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിക്കും ഈസ്റ്റ്ഹാമിൽ സെന്‍റ് മോനിക്ക' മിഷനും ഡെൻഹാമിൽ 'പരിശുദ്ധ ജപമാലരാഞ്ജി' മിഷനും വാൽത്താംസ്‌റ്റോയിൽ 'സെന്‍റ് മേരീസ് & ബ്ലെസഡ് കുഞ്ഞച്ചൻ' മിഷനുമാണ് സ്ഥാപിക്കപ്പെടുന്നത്. പ്രീസ്റ്റ് ഇൻ ചാർജുമാരായ ഫാ. ജോസ് അന്ത്യാംകുളത്തിന്‍റെയും ഫാ. സെബാസ്റ്റ്യൻ ചാമക്കാലായുടെയും കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
 
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church