ഫാ. മാ​ത്യു തു​ണ്ട​ത്തി​ൽ ഒസിഡിയെ അ​നു​സ്മ​രി​ച്ചു::Syro Malabar News Updates ഫാ. മാ​ത്യു തു​ണ്ട​ത്തി​ൽ ഒസിഡിയെ അ​നു​സ്മ​രി​ച്ചു
06-December,2018

കോ​​ഴി​​ക്കോ​​ട്: ക​​​വി​​​യും എ​​​ഴു​​​ത്തു​​​കാ​​​ര​​​നും വാ​​​ഗ്മി​​​യു​​​മാ​​​യി​​​രു​​​ന്ന ഫാ. ​​മാ​​​ത്യു തു​​​ണ്ട​​​ത്തി​​​ൽ ഒ​​സി​​ഡി​​​യു​​​ടെ ഒ​​​ന്നാം ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​കം ആ​​​ച​​​രി​​​ച്ചു. ഇ​​​ട​​​വ​​​ക​​​യാ​​​യ ക​​​രി​​​ന്പ് സെ​​​ന്‍റ് തോ​​​മ​​​സ് ദേവാ​​​ല​​​യ​​​ത്തി​​​ൽ അ​​​നു​​​സ്മ​​​ര​​​ണ ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ താ​​​മ​​​ര​​​ശേ​​രി മെ​​​ത്രാ​​​ൻ മാ​​​ർ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​മി​​ക​​​നാ​​​യി. 
 
ക​​​ർ​​മ​​ലീ​​​ത്താ മ​​​ല​​​ബാ​​​ർ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​ൽ ഫാ.​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൂ​​​ട​​​പ്പാ​​​ട്ട് ഒ​​സി​​ഡി, കൗ​​​ണ്‍​സി​​​ല​​​ർ ഫാ. ​​ജയിം​​​സ് ആ​​​ല​​​ക്കു​​​ഴി എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​മി​​​ക​​​രാ​​​യി​. ഫാ.​​തു​​ണ്ട​​ത്തി​​ലി​​ന്‍റെ പേ​​രി​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച പു​​​തി​​​യ വെ​​​ബ്സൈ​​​റ്റ് മാ​​​ർ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി ലോ​​​ഞ്ച് ചെ​​​യ്തു. 
 
പാ​​​ങ്ങോ​​​ട് ആ​​​ശ്ര​​​മ​​​ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ​ ബ​​​ലി​​​യി​​​ൽ പ്രൊ​​​വി​​​ൻ​​​ഷ്യ​​ൽ ഫാ. ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൂ​​​ട​​​പ്പാ​​​ട്ട് മു​​​ഖ്യ​​​കാ​​​ർ​​മി​​ക​​​ത്വം വ​​​ഹി​​​ച്ചു. മൗ​​​ണ്ട് കാ​​​ർ​​മ​​ൽ പ്രോ​​​വി​​​ൻ​​​ഷ്യ​​ൽ ഹൗ​​​സി​​ലെ ക​​ർ​​മ​​ങ്ങ​​ൾ​​ക്ക് സു​​​പ്പീ​​​രി​​​യ​​​ർ ഫാ​. ​​ജോ​​​സ​​​ഫ് പു​​​ഴ​​​ക്ക​​​ര ഒ​​സി​​ഡി നേ​​​തൃ​​​ത്വം ന​​​ൽ​​​കി. കാ​​​ർ​​മ​​​ൽ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ഷിം​​​ഗ് ഹൗ​​​സി​​ലും അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ന​​ട​​ന്നു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ​. ​​ജയിം​​​സ് ആ​​​ല​​​ക്കു​​​ഴി നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ഫാ.​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൂ​​​ട​​​പ്പാ​​​ട്ട് ഫാ. തു​​​ണ്ട​​​ത്തി​​​ലിന്‍റെ ചി​​​ത്രം അ​​​നാ​​​ച്ഛാ​​​ദ​​​നം ചെ​​​യ്തു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church