കർദിനാൾ മാർ ആലഞ്ചേരി ഞായറാഴ്ച പ്രസ്റ്റൺ കത്തീഡ്രലിൽ::Syro Malabar News Updates കർദിനാൾ മാർ ആലഞ്ചേരി ഞായറാഴ്ച പ്രസ്റ്റൺ കത്തീഡ്രലിൽ
05-December,2018

പ്രസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ അജപാലന സന്ദർശനം നടത്തുന്ന സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്റ്റൻ സെന്‍റ് അൽഫോൻസ കത്തീഡ്രൽ സന്ദർശിക്കും. 
 
രാവിലെ 9.45ന് കത്തീഡ്രൽ ദേവാലയത്തിൽ മാർ ആലഞ്ചേരിക്ക് സ്വീകരണം നൽകും തുടർന്ന് കത്തീഡ്രൽ ദേവാലയത്തിൽ അദ്ദേഹം വിശുദ്ധ കുർബാന അർപ്പിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ലങ്കാസ്റ്റർ രൂപത ബിഷപ് പോൾ സ്വാർബ്രിക് എന്നിവർ സഹകാർമികരാകും. തുടർന്നു വിശുദ്ധ എസ് എം വൈ എം കത്തീഡ്രൽ യൂണിറ്റിന്‍റെ ഉദ്ഘടനവും കുട്ടികളുമായി സംവാദവും സംഘടിപ്പിച്ചിട്ടുണ്ടെന്നു കത്തീഡ്രൽ വികാരികൂടിയായ വികാരി ജനറാൾ റവ. ഡോ . മാത്യു ചൂരപൊയ്കയിൽ അറിയിച്ചു . 
 
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church