ഡബ്ലിനിൽ സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ വെഞ്ചരിപ്പ് കർമം ഡിസംബർ 6ന്::Syro Malabar News Updates ഡബ്ലിനിൽ സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ വെഞ്ചരിപ്പ് കർമം ഡിസംബർ 6ന്
05-December,2018

ഡബ്ലിൻ : സീറോ മലബാർ സഭയുടെ ആസ്ഥാന മന്ദിരമായ സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ ഉദ്ഘാടനം ഡിസംബർ 6 ന് (വ്യാഴം) നടക്കും. റിയാൾട്ടോ സൗത്ത് സർക്കുലർ റോഡിലുള്ള Church of our Lady of the Holy Rosary of Fatima പള്ളിയോട് ചേർന്നാണ് സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍റർ പ്രവർത്തിക്കുന്നത്. 
 
വൈകുന്നേരം 4ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയെ തുടർന്നു അഭിവന്ദ്യ പിതാക്കന്മാർക്ക് സ്വീകരണം നൽകും. തുടർന്ന് സെന്‍റ് തോമസ് പാസ്റ്ററൽ സെന്‍ററിന്‍റെ ഉദ്ഘടനവും വെഞ്ചെരിപ്പ് കർമ്മവും കർദിനാൾ മാർ ജോർജ് ആലഞ്ചേരി , ആർച്ച്ബിഷപ്പ് ഡെർമട്ട് മാർട്ടിൻ, മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ ചേര്‍ന്ന് നിർവഹിക്കും. 
 
ഡബ്ലിൻ അതിരൂപതയിലെ വൈദികരും അയർലൻഡിൽ ശുശ്രൂഷ ചെയ്യുന്ന മറ്റു മലയാളി വൈദികരും മറ്റു സന്യസ്ത സഭകളിലെ വൈദികരും വിവിധ ഇന്ത്യൻ ക്രിസ്ത്യൻ സഭകളുടെ പ്രതിനിധികളും സഭായോഗം മെമ്പേഴ്‌സ് , വിവിധ മാസ് സെന്‍ററുകളിലെ ഭാരവാഹികൾ, മതബോധന അധ്യാപകർ, സൺ‌ഡേ സ്കൂൾ കുട്ടികൾ, അൾത്താര ശുശ്രൂഷകർ, മിഷൻ ലീഗ് അംഗങ്ങൾ, കഴിഞ്ഞവർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികൾ, വിവിധ ഭക്തസംഘടനയിലെ അംഗങ്ങൾ എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും.നേഹവിരുന്നോടെ പരിപാടികൾ സമാപിക്കും.
 
അയർലൻഡിലെ സീറോ മലബാർ സഭയുടെ പ്രവർത്തങ്ങൾക്കുള്ള ഡബ്ലിൻ അതിരൂപതയുടെ അഗീകാരമായി ലഭിച്ച പാസ്റ്ററൽ സെന്‍റെറിന്‍റെ ഉദ്ഘടനകർമത്തിലേക്കും കൂദാശ കർമങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ അയർലൻഡ് കോഓർഡിനേറ്റർ മോൺ. ആന്‍റണി പെരുമായൻ, ഡബ്ലിൻ സീറോ മലബാർ ചാപ്ലൈന്‍സ് ഫാ. ക്ലമന്‍റ് പാടത്തിപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, സോണൽ കമ്മിറ്റി സെക്രട്ടറി ജോൺസൻ ചക്കാലയ്ക്കൽ, കൈക്കാരൻ ടിബി മാത്യു എന്നിവർ അറിയിച്ചു. 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church