ഈ ​സ​മ​ർ​പ്പി​ത "ചൈ​ത​ന്യം’ എ​ച്ച്ഐ​വി ബാധിതരായ കു​ട്ടി​ക​ൾ​ക്ക് "ഇ​ൻ​സ്പ​യ​ർ’::Syro Malabar News Updates ഈ ​സ​മ​ർ​പ്പി​ത "ചൈ​ത​ന്യം’ എ​ച്ച്ഐ​വി ബാധിതരായ കു​ട്ടി​ക​ൾ​ക്ക് "ഇ​ൻ​സ്പ​യ​ർ’
01-December,2018

കൊ​​​ച്ചി: മ​​​രി​​​ച്ചു​​​പോ​​​കു​​​മെ​​​ന്നു പ​​​ല​​​രും ഓ​​​ർ​​​മി​​​പ്പി​​​ച്ചി​​​ട​​​ത്തു​​​നി​​​ന്നു എ​​​ച്ച്ഐ​​​വി ബാ​​​ധി​​​ത​​​രാ​​​യ കു​​​ട്ടി​​​ക​​​ളി​​​ൽ പ്ര​​​ത്യാ​​​ശ​​​യു​​​ടെ​​​യും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും വി​​​ത്തു​ പാ​​​കി പു​​​തു​​​ജീ​​​വി​​​തം സ​​​മ്മാ​​​നി​​​ച്ച് ഒ​​​രു സ​​​മ​​​ർ​​​പ്പി​​​ത. സി​​​എം​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ലെ ഇ​​​ടു​​​ക്കി കാ​​​ർ​​​മ​​​ൽ​​​ഗി​​​രി പ്രോ​​​വി​​​ൻ​​​സ് അം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ ചൈ​​​ത​​​ന്യ​​​യാ​​​ണ് എ​​​ച്ച്ഐ​​​വി ബാ​​​ധി​​​ത​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ മു​​​ഴു​​​വ​​​ൻ​ സ​​​മ​​​യ സേ​​​വ​​​ന​​​ത്തി​​​ലൂ​​​ടെ പ്ര​​​ത്യാ​​​ശ​​​യു​​​ടെ സ​​​മ​​​ർ​​​പ്പി​​​ത​ ചൈ​​​ത​​​ന്യ​​​മാ​​​കു​​​ന്ന​​​ത്. 
 
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ന ജോ​​​ലി 2009ൽ ​​​ഉ​​​പേ​​​ക്ഷി​​​ച്ചാ​​​ണു സി​​​സ്റ്റ​​​ർ ചൈ​​​ത​​​ന്യ എ​​​ച്ച്ഐ​​​വി​​​ക്കും എ​​​യ്ഡ്സി​​​നു​​​മെ​​​തിരേ പോ​​​രാ​​​ടാ​​​ൻ, അ​​​തി​​​ന്‍റെ പി​​​ടി​​​യി​​​ല​​​മ​​​ർ​​​ന്ന കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്കു പ്ര​​​തീ​​​ക്ഷ പ​​​ക​​​രാ​​​ൻ ഇ​​​റ​​​ങ്ങി​​​പ്പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. നെ​​​ടു​​​ങ്ക​​​ണ്ടം സി​​​എം​​​സി മ​​​ഠാം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ ചൈ​​​ത​​​ന്യ കൂ​​​ന്പ​​​ൻ​​​പാ​​​റ ഫാ​​​ത്തി​​​മ​​​മാ​​​താ ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ അ​​​ധ്യാ​​​പി​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ച്ച്ഐ​​​വി ബാ​​​ധി​​​ത​​​രാ​​​യ കു​​​ട്ടി​​​ക​​​ളെ സ്കൂ​​​ളി​​​ൽ നി​​​ന്നു പു​​​റ​​​ത്താ​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ അ​​​വ​​​രെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ പ​​​ത്ര​​​വാ​​​ർ​​​ത്ത​​​ക​​​ൾ സി​​​സ്റ്റ​​​ർ ചൈ​​​ത​​​ന്യ​​​യെ അ​​​സ്വ​​​സ്ഥ​​​യാ​​​ക്കി. 2011 ൽ ​​​ക​​​ട്ട​​​പ്പ​​​ന​​​യി​​​ൽ എ​​​ച്ച്ഐ​​​വി ബാ​​​ധി​​​ത​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ ഒ​​​ത്തു​​​കൂ​​​ട​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് ഈ ​​​രം​​​ഗ​​​ത്തേ​​​ക്ക് ആ​​​ദ്യ​​​ചു​​​വ​​​ടു വ​​​യ്ക്കു​​​ന്ന​​​ത്. സാ​​​യൂ​​​ജ്യ എ​​​ന്ന സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​യി​​​ലൂ​​​ടെ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ എ​​​ച്ച്ഐ​​​വി കു​​​ട്ടി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​വും ക്യാ​​​ന്പു​​​ക​​​ളും ന​​​ട​​​ത്തി. 
 
2013 ൽ ​​​ഇ​​​ൻ​​​സ്പ​​​യ​​​ർ എ​​​ന്ന പേ​​​രി​​​ൽ എ​​​ച്ച്ഐ​​​വി പ്ര​​​തി​​​രോ​​​ധ, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ലേ​​​ക്കു വ്യാ​​​പി​​​പ്പി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​ർ കേ​​​ന്ദ്ര​​​മാ​​​ക്കി ആ​​​രം​​​ഭി​​​ച്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പി​​​ന്നീ​​​ടു ചാ​​​വ​​​റ ഇ​​​ൻ​​​സ്പ​​​യ​​​ർ ചാ​​​രി​​​റ്റ​​​ബി​​​ൾ സൊ​​​സൈ​​​റ്റി​​​യാ​​​യി വ​​​ള​​​ർ​​​ന്നു. പ്ര​​​ഫ.​​​എം.​​​കെ.​​​സാ​​​നു, തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ജോ​​​ണ്‍ പോ​​​ൾ, ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് ഇ​​​ൻ​​​സ്പ​​​യ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. സി​​​സ്റ്റ​​​ർ ചൈ​​​ത​​​ന്യയ്​​​ക്കൊ​​​പ്പം സി​​​സ്റ്റ​​​ർ ലി​​​റ്റി​​​ൽ തെ​​​രേ​​​സും ചാ​​​വ​​​റ ഇ​​​ൻ​​​സ്പ​​​യ​​​റി​​​ന്‍റെ എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​ണ്. 
 
 
കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​കെ​​​യു​​​ള്ള ആ​​​യി​​​ര​​​ത്തോ​​​ളം എ​​​ച്ച്ഐ​​​വി ബാ​​​ധി​​​ത​​​രാ​​​യ കു​​​ട്ടി​​​ക​​​ളി​​​ൽ 250 ഓ​​​ളം പേ​​​ർ ഇ​​​ന്ന് ഇ​​​ൻ​​​സ്പ​​​യ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ത്തെ നാ​​​ലു മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി ഇ​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പ​​​ഠ​​​ന സ​​​ഹാ​​​യം, സ്വ​​​യം തൊ​​​ഴി​​​ൽ സം​​​രം​​​ഭ​​​ത്തി​​​ലേ​​​ക്കു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ, ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ, കൗ​​​ണ്‍​സ​​​ലിം​​​ഗ് സ​​​ഹാ​​​യ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു സി​​​സ്റ്റ​​​ർ ചൈ​​​ത​​​ന്യ​​​യും ഇ​​​ൻ​​​സ്പ​​​യ​​​റും നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്നു. സു​​​മ​​​ന​​​സു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ 250 എ​​​ച്ച്ഐ​​​വി കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ​​​ഠ​​​ന​​​ത്തി​​​നു പ്ര​​​തി​​​മാ​​​സം 1000, 500 രൂ​​​പ​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ ന​​​ൽ​​​കു​​​ന്നു​​​ണ്ട്. സി​​​സ്റ്റ​​​ർ ചൈ​​​ത​​​ന്യ എ​​​ച്ച്ഐ​​​വി ബാ​​​ധി​​​ത​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ൽ നി​​​ര​​​ന്ത​​​രം സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി​​​വ​​​രു​​​ന്നു​​​ണ്ട്. എ​​​ച്ച്ഐ​​​വി കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ മെ​​​ഡി​​​ക്ക​​​ൽ സ​​​ഹാ​​​യ​​​വും ഇ​​​വ​​​ർ ന​​​ൽ​​​കു​​​ന്നു. 
 
എ​​​ച്ച്ഐ​​​വി ബാ​​​ധി​​​ത​​​യാ​​​യി ജ​​​നി​​​ക്കു​​​ന്ന കു​​​ഞ്ഞി​​​നു പ​​​ത്തു വ​​​ർ​​​ഷ​​​മാ​​​ണു ജീ​​​വി​​​ത​​​മു​​​ള്ള​​​തെ​​​ന്ന തെ​​​റ്റാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നും പ​​​ഠ​​​ന​​​ത്തി​​​നും തി​​​രു​​​ത്തു ന​​​ൽ​​​കാ​​​ൻ ഇ​​​ൻ​​​സ്പ​​​യ​​​റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു സാ​​​ധി​​​ച്ചു​​​വെ​​​ന്നു സി​​​സ്റ്റ​​​ർ ചൈ​​​ത​​​ന്യ പ​​​റ​​​യു​​​ന്നു. ജന്മനാ എ​​​ച്ച്ഐ​​​വി ബാ​​​ധി​​​ത​​​യാ​​​യി 26 -ാം വ​​​യ​​​സി​​​ലും പൂ​​​ർ​​​ണ ആ​​​രോ​​​ഗ്യ​​​ത്തോ​​​ടെ ക​​​ഴി​​​യു​​​ന്ന പെ​​​ണ്‍​കു​​​ട്ടി ഇ​​​ൻ​​​സ്പ​​​യ​​​റി​​​ന്‍റെ സ​​​ന്ന​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യാ​​​യി ത​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മു​​​ണ്ടെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു. ലോ​​​ക എ​​​യ്ഡ്സ് ദി​​​ന​​​മാ​​​യ ഇ​​​ന്ന് സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ പു​​​തി​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ക​​​യാ​​​ണ് സി​​​സ്റ്റ​​​ർ ചൈ​​​ത​​​ന്യ​​​യും ചാ​​​വ​​​റ ഇ​​​ൻ​​​സ്പ​​​യ​​​റും. 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church