കു​ടും​ബ കൂ​ട്ടാ​യ്മകൾ അല്മായ ഐക്യം ശക്തിപ്പെടുത്താൻ: മാർ പാംപ്ലാനി::Syro Malabar News Updates കു​ടും​ബ കൂ​ട്ടാ​യ്മകൾ അല്മായ ഐക്യം ശക്തിപ്പെടുത്താൻ: മാർ പാംപ്ലാനി
27-November,2018

ചെ​ന്പ​ന്തൊ​ട്ടി:ആ​ദി​മ​സ​ഭ​യു​ടെ ചൈ​ത​ന്യ​മാ​യ കു​ടും​ബ​കൂ​ട്ടാ​യ്മ​യി​ലേ​ക്കു​ള്ള ഒ​രു തി​രി​ച്ചു​പോ​ക്കാ​ണു ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ൽ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ക്കു​ന്ന കു​ടും​ബ​കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു. 
 
ചെ​ന്പ​ന്തൊ​ട്ടി ഫൊ​റോ​നാത​ല കു​ടും​ബ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
 
ക​ത്തോ​ലി​ക്കാ സ​ഭ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ൽ​കൂ​ടി ക​ട​ന്നു​പോ​കു​ന്ന വ​ർ​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ൽ സ​ഭ​യു​ടെ നെ​ടും​തൂ​ണാ​യ അ​ല്​മാ​യ​രു​ടെ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഈ ​കൂ​ട്ടാ​യ്മ ഉ​പ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.
 
ചാ​ന​ൽ​ച​ർ​ച്ച​ക​ളി​ൽ അ​സ​ത്യ​പ്ര​ചാ​ര​ണം ന​ട​ത്തി സ​ഭ​യെ ക​രി​വാ​രി​ത്തേ​ക്കു​ന്ന​വ​രു​ടെ അ​ജ​ണ്ട വി​ശ്വാ​സി​ക​ൾ തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​ന്പ​ന്തൊ​ട്ടി ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യു ആ​ശാ​രി​പ​റ​ന്പി​ൽ, പ്ര​ഫ. ഡൊ​മി​നി​ക് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 
 
ഫാ. ​ജോ​സ​ഫ് വ​ണ്ട​ർ​കു​ന്നേ​ൽ സ്വാ​ഗ​ത​വും ജോ​ണി പെ​രു​ന്പ​ള്ളി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church