നാ​ലു​കോ​ടി ചെല​വി​ൽ 100 ഭ​വ​ന​ങ്ങ​ൾ നി​ർ​മിക്കാൻ ഇരിങ്ങാലക്കുട രൂപത::Syro Malabar News Updates നാ​ലു​കോ​ടി ചെല​വി​ൽ 100 ഭ​വ​ന​ങ്ങ​ൾ നി​ർ​മിക്കാൻ ഇരിങ്ങാലക്കുട രൂപത
10-November,2018

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ൽ വീ​​​ടു ന​​​ഷ്ട​​​പ്പെ​​​ട്ട നൂ​​റു കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു നാ​​​ലു​​കോ​​​ടി രൂ​​​പ മു​​​ട​​​ക്കി ഭ​​​വ​​​നം നി​​​ർ​​​മി​​​ച്ചു​​ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി അ​​​തി​​​ജീ​​​വ​​​ന വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത മെ​​​ത്രാ​​​ൻ മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു.
 
രൂ​​​പ​​​താ​​​തി​​​ർ​​​ത്തി​​​യി​​​ലെ നാ​​​നാ​​​ജാ​​​തി മ​​​ത​​​സ്ഥ​​​രി​​​ൽ​​നി​​ന്നു തെ​​ര​​​ഞ്ഞെ​​​ടു​​​ത്ത ഏ​​​റ്റ​​​വും അ​​​ർ​​​ഹ​​​രാ​​​യ നൂ​​റു കു​​​ടും​​​ബ​​​ങ്ങ​​​ളെ​​​യാ​​​ണ് ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക​​യെ​​​ന്ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യു​​​ടെ വൈ​​​ദി​​​ക വി​​​ശു​​​ദ്ധീ​​​ക​​​ര​​​ണ ദി​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
 
പ്ര​​​തി​​​മാ​​​സം 1000 രൂ​​​പ ല​​​ഭി​​​ക്ക​​​ത്ത​​​ക്ക രീ​​​തി​​​യി​​​ൽ 1500 കു​​​ടും​​​ബ​​​ങ്ങ​​​ളെ ഇ​​​തി​​​നോ​​​ട​​​കം ത​​​ന്നെ രൂ​​​പ​​​ത ദ​​​ത്തെ​​​ടു​​​ത്തു​​​ക​​​ഴി​​​ഞ്ഞു. രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ 1.50 കോ​​ടി രൂ​​​പ​​​യാ​​​ണ് ഇ​​​തി​​​നാ​​​യി ചെ​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​ത്. പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി ഏ​​​റ്റ​​​വും രൂ​​​ക്ഷ​​​മാ​​​യി​​​രു​​​ന്ന ഒാ​​​ഗ​​​സ്റ്റ് മാ​​​സ​​​ത്തി​​​ൽ രൂ​​​പ​​​താ​​​തി​​​ർ​​​ത്തി​​​ക്കു​​​ള്ളി​​​ലെ വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും സ​​​ന്യ​​​സ്ത ഭ​​​വ​​​ന​​​ങ്ങ​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ച ക്യാ​​​മ്പു​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​നും വീ​​​ടു​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നും മെ​​​ഡി​​​ക്ക​​​ൽ ക്യാ​​മ്പു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി 2.50 കോ​​ടി രൂ​​പ ചെ​​​ല​​​വ​​​ഴി​​​ച്ചി​​​രു​​​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church