1200 മത്സരാർത്ഥികൾ, 10 വേദികൾ; പുതു ചരിത്രം രചിക്കാൻ ഗ്രേറ്റ് ബ്രിട്ടൺ::Syro Malabar News Updates 1200 മത്സരാർത്ഥികൾ, 10 വേദികൾ; പുതു ചരിത്രം രചിക്കാൻ ഗ്രേറ്റ് ബ്രിട്ടൺ
09-November,2018

ഗ്രേറ്റ് ബ്രിട്ടൺ ബൈബിൾ കലോത്സവം 10ന്
 
 
യു.കെ: ഗ്രേറ്റ്ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ കലോത്സവത്തിന് ഒരുങ്ങി ബ്രിസ്റ്റോൾ നഗരം. നവംബർ 10നാണ് കലോത്‌സവം. യൂറോപ്പിലെ മലയാളികളുടെതന്നെ ഏറ്റവും വലിയ കലാമാമാങ്കമായ ഗ്രേറ്റ് ബ്രിട്ടൻ ബൈബിൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ബ്രിസ്റ്റോൾ സെന്റ് തോമസ് സീറോ മലബാർ സമൂഹമാണ് ബൈബിൾ കലോത്സവത്തിന് ഇത്തവണ ആതിഥ്യമരുളുന്നത്.
 
എട്ട് റീജ്യണുകളിൽ ക്രമീകരിച്ച പ്രാഥമിക മത്സരത്തിൻ വിജയികളായ 1217 മത്സരാർത്ഥികളാണ് 10 വേദികളിലായി മാറ്റുരയ്ക്കുന്നത്. സൗത്ത് മീഡ്ഗ്രീൻവേ സെന്ററിലെ പ്രധാന വേദിയിൽ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ ബൈബിൾ പ്രതിഷ്~ നടത്തുന്നതോടെയാണ് കലാമാമാങ്കത്തിന് തുടക്കം കുറിക്കുക. പ്രധാനവേദിയിൽനിന്ന് ഈ ദൃശ്യങ്ങൾ സൗത്ത് മീഡ് കമ്യൂണിറ്റി സെന്ററിൽ തത്‌സമയം പ്രക്ഷേപണം ചെയ്യാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church