പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു::Syro Malabar News Updates പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
08-November,2018

പാ​​ലാ: രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് പ്രിന്‍റർ ആൻഡ് പബ്ലീഷറും പാ​​ലാ രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളു​​മാ​​യ മോ​​ണ്‍. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​ലി​ന്‍റെ പൗ​​രോ​​ഹി​​ത്യ സു​​വ​​ർ​​ണ ജൂ​​ബി​​ലി​​യാ​​ഘോ​​ഷം മാ​​തൃ​​ഇ​​ട​​വ​​ക​​യാ​​യ പ്ര​​വി​​ത്താ​​നം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഫൊ​​റോ​​ന​ പ​​ള്ളി​​യി​​ൽ ന​​ട​​ന്നു. മെ​​ത്രാ​ന്മാ​രു​​ടെ​​യും ജൂ​​ബി​​ലേ​​റി​​യ​​ന്‍റെ​​യും മു​​ഖ്യ​​കാ​​ർ​മി​ക​​ത്വ​​ത്തി​​ൽ അ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ട സ​​മൂ​​ഹ​​ബ​​ലി​​യി​​ൽ അ​​ന്പ​​തോ​​ളം വൈ​​ദി​​ക​​രും സ​​ഹ​​കാ​​ർ​മി​ക​​രാ​​യി​​രു​​ന്നു.
 
പാ​​രീ​​ഷ്ഹാ​​ളി​​ൽ ന​​ട​​ന്ന അ​​നു​​മോ​​ദ​​ന​ സ​​മ്മേ​​ള​​നം സീ​​റോ​​മ​​ല​​ബാ​​ർ ​സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. രൂ​​പ​​ത​​യെ​​യും സ​​ഭ​​യെ​​യും സ്വ​​ന്തം ഹൃ​​ദ​​യ​​ത്തോ​​ടു‌ ചേ​​ർ​​ത്തു നി​​ർ​​ത്തു​​ക​​യും നി​​ല​​നി​​ൽ​​ക്കു​​ന്ന ഫ​​ല​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന ജോ​​ലി​​ക​​ൾ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​ത്തോ​​ടെ ഏ​​റ്റെ​​ടു​​ത്തു നി​​റ​​വേ​​റ്റു​​ക​​യും ചെ​​യ്ത ബ​​ഹു​​മു​​ഖ​​പ്ര​​തി​​ഭ​​യാ​​ണ് മോ​​ണ്‍.​​ ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ലെ​​ന്നു ക​​ർ​​ദി​​നാ​​ൾ പ​​റ​​ഞ്ഞു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ബിഷപ്പുമാരായ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ, മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, കെ.​​എം. മാ​​ണി എം​​എ​​ൽ​​എ, പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ, ജോ​​സ് കെ. ​​മാ​​ണി എം​​പി, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, പാലാ രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ ചെ​​യ​​ർ​​മാ​​ൻ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ്, ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ, സി​​സ്റ്റ​​ർ റെ​​ജീ​​ന​​മേ​​രി സി​​എം​​സി, ഫാ. ​​തോ​​മ​​സ് ആ​​നി​​ക്കാ​​ലാ​​യി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. മോ​​ണ്‍. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ മ​​റു​​പ​​ടി​​പ്ര​​സം​​ഗം ന​​ട​​ത്തി. ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ പ​​ടി​​ക്ക​​ക്കു​​ഴു​​പ്പി​​ൽ സ്വാ​​ഗ​​ത​​വും കു​​ര്യാ​​ക്കോ​​സ് പ​​ട​​വി​​ൽ കൃ​​ത​​ജ്ഞ​​ത​​യും പ​​റ​​ഞ്ഞു. 
 
 
രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ റ​​വ.​ഡോ.​​മാ​​ണി പു​​തി​​യി​​ടം, മു​ൻ എം​പി​മാ​രാ​യ ജോ​​യി ഏ​​ബ്ര​​ഹാം, വ​​ക്ക​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ, ജോ​​ർ​​ജ് ജെ. ​​മാ​​ത്യു, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ, പാ​​ലാ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ പ്ര​​ഫ. സെ​​ലി​​ൻ റോ​​യി, ഭ​​ര​​ണ​​ങ്ങാ​​നം ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സു​​കു​​ട്ടി പ​​രു​​ന്തു​​വീ​​ട്ടി​​ൽ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പെ​​ണ്ണ​​മ്മ ജോ​​സ​​ഫ്, പ​​ഞ്ചാ​​യ​​ത്ത് മെം​​ബ​​ർ വി​​നോ​​ദ് ചെ​​റി​​യാ​​ൻ, കു​​ടും​​ബ​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് തോ​​മ​​സ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, പ്രീ​​തി ഷാ​​ജി, അ​​ഡ്വ.​വി.​​സി.​സെ​​ബാ​​സ്റ്റ്യ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church