മദർ മേരി ലിറ്റിയുടെ അനുസ്മരണ ശുശ്രൂഷകൾ നാളെ::Syro Malabar News Updates മദർ മേരി ലിറ്റിയുടെ അനുസ്മരണ ശുശ്രൂഷകൾ നാളെ
05-November,2018

ചങ്ങനാശേരി: തെരുവിലുപേക്ഷിക്കപ്പെട്ട ബാല്യങ്ങൾക്കും ആരാലും ശ്രദ്ധിക്കപ്പെടാത്ത അശരണകർക്കും ആലംബംപകർന്ന ദൈവ പരിപാലനയുടെ ചെറിയ ദാസികൾ (എൽഎസ്ഡിപി) സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയും മുൻ മദർ ജനറാളുമായിരുന്ന ഡോ.സിസ്റ്റർ മേരി ലിറ്റി ഓർമകളിലേക്ക് മറഞ്ഞിട്ട് ഇന്നു രണ്ടുവർഷം. നാളെ രാവിലെ 10.30ന് കുന്നന്താനം എൽഎസ്ഡിപി മദർ ജനറലേറ്റ് ചാപ്പലിൽ വിശുദ്ധ കുർബാനയും അനുസ്മരണ ശുശ്രൂഷകളും നടക്കും. സീറോമലബാർ സഭാ മേജർആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. കോതമംഗലം ഓലിയപ്പുറം പരേതരായ കെ.പി.ജോസഫ്-ബ്രിജീത്ത ദന്പതികളുടെ മകളായി 1935 ഓഗസ്റ്റ് രണ്ടിനാണ് കൊച്ചുത്രേസ്യാ എന്ന സിസ്റ്റർ ലിറ്റിയുടെ ജനനം.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church