സ​ഭ​ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ ബോ​ധ്യ​ത്തോ​ടെ അ​തി​ജീ​വി​ക്ക​ണം: മാ​ർ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ::Syro Malabar News Updates സ​ഭ​ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ ബോ​ധ്യ​ത്തോ​ടെ അ​തി​ജീ​വി​ക്ക​ണം: മാ​ർ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ
04-November,2018

ച​​ങ്ങ​​നാ​​ശേ​​രി: സ​​ഭാ​​ശു​​ശ്രൂ​​ഷ​​ക​​ളി​​ൽ അ​​ല്മാ​​യ സ​​മൂ​​ഹ​​ത്തി​​ന്‍റെ പ​​ങ്ക് വി​​ല​​പ്പെ​​ട്ട​​താ​​ണെ​​ന്നു സീ​​റോ മ​​ല​​ബാ​​ർ​ സ​​ഭ കൂ​​രി​​യ ബി​​ഷ​​പ്പ് മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച നേ​​തൃ​​ദ​​ർ​​ശ​​ൻ 2018 ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. സ​​ഭ​​യും സ​​മു​​ദാ​​യ​​വും വെ​​ല്ലു​​വി​​ളി​​ക​​ളെ നേ​​രി​​ടു​​ന്പോ​​ൾ ഉ​​റ​​ച്ച വി​​ശ്വാ​​സ ബോ​​ധ്യ​​ങ്ങ​​ളോ​​ടെ അ​​വ​​യെ അ​​തി ജീ​​വി​​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വി​​ശ്വാ​​സ​​ത്തെ നി​​ഷേ​​ധി​​ക്കു​​ന്ന ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ശ്ര​​മ​​ങ്ങ​​ളാ​​ണു ന​​ട​​ക്കു​​ന്ന​​ത്. പൗ​​രോ​​ഹി​​ത്യ​​ത്തെ താ​​റ​​ടി​​ക്കാ​നും നേ​​തൃ​​ത്വ​​ങ്ങ​​ളെ അ​​പ​​മാ​​നി​ക്കാ​​നു​​മു​​ള്ള ശ്ര​​മം സ​​ഭാ​​മ​​ക്ക​​ൾ തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു. 

അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ർ ഫാ.​​ജോ​​സ് മു​​ക​​ളേ​​ൽ ആ​​മു​​ഖ പ്ര​​സം​​ഗം ന​​ട​​ത്തി. ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ണ്‍, ട്ര​​ഷ​​റ​​ർ സി​​ബി മു​​ക്കാ​​ട​​ൻ, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സൈ​​ബി അ​​ക്ക​​ര, ജോ​​യി പാ​​റ​​പ്പു​​റം, ഗ്ലോ​​ബ​​ൽ സ​​മി​​തി അം​​ഗം പി.​​പി ജോ​​സ​​ഫ്, ജോ​​ർ​​ജു​​കു​​ട്ടി മു​​ക്ക​​ത്ത്, ടോ​​ണി ജെ.​​കോ​​യി​​ത്ത​​റ, ജോ​​സ് പാ​​ല​​ത്തി​​നാ​​ൽ, അ​​ച്ചാ​​മ്മ യോ​​ഹ​​ന്നാ​​ൻ, ആ​​നീ​​സ് ജോ​​ർ​​ജ്, ബാ​​ബു വ​​ള്ള​​പ്പു​​ര, ഷീ​​ന ജോ​​ജി, ബി​​ജു സെ​​ബാ​​സ്റ്റ്യ​​ൻ, സ​​ണ്ണി മു​​ട്ടാ​​ർ, ടോ​​മി​​ച്ച​​ൻ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. 16 ഫൊ​​റോ​​ന​​ക​​ളു​​ടെ പ്ര​​സി​​ഡ​​ന്‍റു​​മാ​​ർ റി​​പ്പോ​​ർ​​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു. 


 


വി​​ജ്ഞാ​​ന കൈ​​ര​​ളി മാ​​സി​​ക​​യി​​ൽ വി​​ശ്വാ​​സ​​ത്തെ ത​​ക​​ർ​​ക്കു​​ന്ന ലേ​​ഖ​​നം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു സ​​ർ​​ക്കാ​​ർ ചെ​​ല​​വി​​ൽ മ​​ത​​നി​​ഷേ​​ധം ന​​ട​​ത്തു​​ന്ന​തി​​ൽ യോ​​ഗം പ്ര​​തി​​ഷേ​​ധി​​ച്ചു. കു​​ട്ട​​നാ​​ട് വി​​ക​​സ​​ന അ​ഥോ​​റി​​റ്റി രൂ​​പീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും പ്ര​​ള​​യ ദു​​രി​​താ​​ശ്വാ​​സ സ​​ഹാ​​യം വി​​ത​​ര​​ണം ചെ​​യ്തു തു​​ട​​ങ്ങ​​ണ​​മെ​​ന്നും യോ​​ഗം പ്ര​​മേ​​യ​​ത്തി​​ലൂ​​ടെ ആ​​വ​​ശ്യ​​പ്പെ​​ട്ടു. മാ​​ധ്യ​​മ രം​​ഗ​​ത്തെ അ​​ന​​ഭി​​ല​​ഷ​​ണീ​​യ പ്ര​​വ​​ണ​​ത​​ക​​ളെ ചെ​​റു​​ക്കും. രാ​​ജ്യ​​ത്തെ കു​​ടും​​ബ​​ഭ​​ദ്ര​​ത ത​​ക​​ർ​​ക്കു​​ന്ന കോ​​ട​​തി​​വി​​ധി​​ക​​ളെ മ​​റി​​ക​​ട​​ക്കാ​​ൻ നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.


Source: deepika.come

Attachments




Back to Top

Never miss an update from Syro-Malabar Church