വി​ശ്വാ​സ​വി​രു​ദ്ധ പ​രാമ​ർ​ശം: സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം - കെ​സി​ബി​സി::Syro Malabar News Updates വി​ശ്വാ​സ​വി​രു​ദ്ധ പ​രാമ​ർ​ശം: സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം - കെ​സി​ബി​സി
30-October,2018

കൊ​​ച്ചി: ക്രൈ​​സ്ത​​വ വി​​ശ്വാ​​സ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യ കു​​ന്പ​​സാ​​രം എ​​ന്ന വി​​ശു​​ദ്ധ കൂ​​ദാ​​ശ​​യെ നി​​ന്ദി​​ച്ചും അ​​വ​​ഹേ​​ളി​​ച്ചും കേ​​ര​​ളാ​​ഭാ​​ഷാ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ വി​​ജ്ഞാ​​ന​​കൈ​​ര​​ളി മാ​​സി​​ക​​യി​​ലെ പ​​രാ​​മ​​ർ​​ശം ക്രൈ​​സ്ത​​വ​​രേ​​യും മ​​ത​​സ്വാ​​ത​​ന്ത്ര്യ​​ത്തി​​ലും ജ​​നാ​​ധി​​പ​​ത്യ​​മൂ​​ല്യ​​ങ്ങ​​ളി​​ലും വി​​ശ്വ​​സി​​ക്കു​​ന്ന എ​​ല്ലാ​​വ​​രെ​​യും അ​​സ്വ​​സ്ഥ​​രാ​​ക്കു​​ന്ന​​താ​​ണെ​​ന്ന് കെ​​സി​​ബി​​സി ഐ​​ക്യ​​ജാ​​ഗ്ര​​താ സ​​മി​​തി. 
 
നാ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ് സ്കീം (​​എ​​ൻ​​എ​​സ്എ​​സ്) വോ​​ള​​ണ്ടി​​യ​​ർ​​മാ​​രി​​ലൂ​​ടെ സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ളു​​ക​​ളി​​ൽ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന മാ​​സി​​ക​​യി​​ലെ പ​​രാ​​മ​​ർ​​ശം നി​​രു​​ത്ത​​ര​​വാ​​ദ​​പ​​ര​​വും ദു​​രു​​ദ്ദേ​​ശ്യ​​പ​​ര​​വും ഭ​​ര​​ണ​​ഘ​​ട​​ന ഉ​​റ​​പ്പു​​ന​​ല്കു​​ന്ന മ​​ത​​സ്വാ​​ത​​ന്ത്ര്യ​ത്തി​​ന്‍റെ ലം​​ഘ​​ന​​വു​​മാ​​ണ്. സ​​ർ​​ക്കാ​​രി​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​പ്പെ​​ട്ട സ്ഥാ​​പ​​ന​​ത്തി​​ൽ നി​​ന്നു​​മു​​ണ്ടാ​​കു​​ന്ന ഇ​​ത്ത​​രം നീ​​ക്ക​​ങ്ങ​​ൾ ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​ണ്. ‘’ഇ​​നി​​മു​​ത​​ൽ ഒ​​രു സ്ത്രീ​​യും കാ​​മു​​കി​​യാ​​യാ​​ലും ക​​ർ​​ത്താ​​വി​​ന്‍റെ മ​​ണ​​വാ​​ട്ടി​​യാ​​യാ​​ലും ആ​​രു​​ടെ​​യും മു​​ന്പി​​ൽ കു​​ന്പ​​സാ​​രി​​ക്ക​​രു​​ത്’ എ​​ന്ന പ​​രാ​​മ​​ർ​​ശം ക്രൈ​​സ്ത​​വ സ്ത്രീ​​ക​​ളെ​​യും ക​ന്യാ​സ്ത്രീ​​ക​​ളെ​​യും അ​​വ​​ഹേ​​ളി​​ക്കു​​ന്ന​​തും പു​​തു​​ത​​ല​​മു​​റ​​യി​​ൽ മ​​ത​​നി​​രാ​​സം വ​​ള​​ർ​​ത്താ​​നു​​ള്ള ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ശ്ര​​മ​​വു​​മാ​​ണെ​ന്നു ഐ​​ക്യ​​ജാ​​ഗ്ര​​താ സ​​മി​​തി ചൂ​ണ്ടി​ക്കാ​ട്ടി.
 
ജ​​നാ​​ധി​​പ​​ത്യ മൂ​​ല്യ​​ങ്ങ​​ളും മ​​ത​​സ്വാ​​ത​​ന്ത്ര്യ​​വും ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ ബാ​​ധ്യ​​ത​​യു​​ള്ള സ​​ർ​​ക്കാ​​ർ സ്വ​​ന്തം പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ത്തി​​ലൂ​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ മ​​ത​​വി​​രു​​ദ്ധ ചി​​ന്താ​​ഗ​​തി വ​​ള​​ർ​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​പ്പെ​​ട്ട​​വ​​ർ ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്കു​​ന്ന​​ത് അ​​പ​​ല​​പ​നീ​​യ​​മാ​​ണ്. മാ​​സ​​ങ്ങ​​ൾ​​ക്കു​​മു​​ന്പ് ദേ​​ശീ​​യ വ​​നി​​താ ക​​മ്മീ​​ഷ​​ൻ അ​ധ്യ​ക്ഷ കു​​ന്പ​​സാ​​ര​​മെ​​ന്ന കൂ​​ദാ​​ശ​ നി​​രോ​​ധി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ൾ അ​​തി​​നെ​​തി​​രേ പ്ര​​തി​​ക​​രി​​ച്ച ഇ​​ട​​തു നേ​​താ​​ക്ക​​ൾ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ഒ​​രു പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ത്തെ​​ക്കു​​റി​​ച്ച് പ​​ല ത​​ല​​ങ്ങ​​ളി​​ൽ നി​​ന്നും ആ​​ക്ഷേ​​പം ഉ​​യ​ർ​ന്നി​​ട്ടും ഇ​​തു​​വ​​രെ​ ഒ​​രു നി​​ല​​പാ​​ടും വ്യ​​ക്ത​​മാ​​ക്കാ​​ത്ത​​ത് ദു​​രൂ​​ഹ​​മാ​​ണ്. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് വി​​ജ്ഞാ​​നം പ​​ക​​രു​​ന്നു എ​​ന്ന​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന വി​​ജ്ഞാ​​ന കൈ​​ര​​ളി മാ​​സി​​ക സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ശ്വാ​​സ വി​​രു​​ദ്ധ നി​​ല​​പാ​​ടി​​നെ​​യാ​​ണോ പ്ര​​ച​​രി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത് എ​​ന്ന് ചി​​ന്തി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. മ​​ത​​നി​​ന്ദ​​യും മ​​ത​​വി​​ദ്വേ​​ഷ​​വും സൃ​​ഷ്ടി​​ക്കു​​ന്ന ഇ​​ത്ത​​രം പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ക​​യും വി​​ശ്വാ​​സീ​​സ​​മൂ​​ഹം അ​​തീ​​വ ജാ​​ഗ്ര​​ത പു​​ല​​ർ​​ത്തു​​ക​​യും വേ​​ണ​​മെ​​ന്ന് കെ​​സി​​ബി​​സി ഐ​​ക്യ​​ജാ​​ഗ്ര​​താ സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.
 
കെ​​സി​​ബി​​സി ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ. വ​​ർ​​ഗീ​​സ് വ​​ള്ളി​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church