പുണ്യ പിതാക്കന്മാരുടെ അനുസ്മരണാഘോഷം പൂഞ്ഞാറില്‍ നടന്നു::Syro Malabar News Updates പുണ്യ പിതാക്കന്മാരുടെ അനുസ്മരണാഘോഷം പൂഞ്ഞാറില്‍ നടന്നു
23-October,2018

പൂഞ്ഞാര്‍ : സിറോ മലബാർ  മാർത്തോമ്മാ നസ്രാണി ‍ സഭയുടെ അഖിലേന്ത്യാ അജപാലന അധികാരം പുനസ്ഥാപിക്കുന്നതിനായി പ്രയത്നിച്ച മാർ ജോണ്‍ ബോസ്ക്കോ തോട്ടക്കര (മാർ ഗുരു യോഹെന്ദ്) , സുറിയാനി പണ്ഡിതനായ മാർ തെള്ളി മാണി മല്പാൻ 
  എന്നിവരുടെ കബറിടത്തിലേക്കുള്ള തീര്‍ത്ഥാടനവും അനുസ്മരണാഘോഷവും പൂഞ്ഞാറില്‍ നടന്നു.  പൂഞ്ഞാര്‍ ഫൊറോന പള്ളിയില്‍, വികാരി ഫാ. അഗസ്റ്റിന്‍ തെരുവത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കുശേഷം ഈ പിതാക്കന്‍മാരുടെ  കബറിടം സ്ഥിതിചെയ്യുന്ന പൂഞ്ഞാര്‍ സി.എം.ഐ. ചെറുപുഷ്പാശ്രമ ദൈവാലയത്തിലേക്ക് വിശ്വാസികൾ സിറോ മലബാർ പതാകയും വഹിച്ചുകൊണ്ട് തീര്‍ത്ഥാടന പദയാത്ര നടന്നു. സിറോ മലബാർ മാർത്തോമാ നസ്രാണി ‍ യൂത്ത് നേതൃത്വം നല്‍കിയ ഈ തീര്‍ഥാടനം, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ ഫ്ലാഗ് ഓഫ് ചെയ്തു. 
ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ നടന്ന അനുസ്മരണാഘോഷത്തില്‍, പാലാ രൂപതാധ്യക്ഷന്‍  കല്ലറങ്ങാട്ട് മാർ ‍ഔസേപ്പ് മെത്രാൻ അനുസ്മരണ സന്ദേശം നല്‍കുകയും സുറിയാനി പാട്ടുകുര്‍ബാനയ്ക്ക്  മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. മാർ പാലക്കൽ തോമ മല്പാൻ സ്ഥാപിച്ച സി.എം.ഐ. സഭയുടെ ആരംഭകാലംമുതല്‍ സി.എം.ഐ. സഭാംഗങ്ങളായ മാർ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ ,ഏഴു വ്യാകുലങ്ങള്‍, മാർ പ്ലാസിഡ് ജെ. പൊടിപ്പാറ സി.എം.ഐ., മാർ ജോണ്‍ ബോസ്കോ സി.എം.ഐ., മാർ തെള്ളി മാണി മൽപ്പാൻ സി.എം.ഐ. എന്നിവര്‍  മാര്‍തോമ്മാ നസ്രാണി സഭയുടെ അജപാലനാധികാര പുനസ്ഥാപനത്തിനായി നല്‍കിയ ത്യാഗപൂര്‍ണ്ണമായ സേവനങ്ങളെ അഭിവന്ദ്യ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേകം സ്മരിച്ചു.
        വിശുദ്ധ കുര്‍ബാനക്കുശേഷം, ഫാ. അലക്സാണ്ടര്‍ പൈകട സി.എം.ഐ. രചിച്ച 'ചരിത്രം സൃഷ്ടിച്ച സഭാസ്നേഹികള്‍ ' എന്ന ഗ്രന്ഥം,  കല്ലറങ്ങാട്ട് മാര്‍ ഔസേപ്പ് മെത്രാൻ
വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടിന് നല്‍കി പ്രകാശനം ചെയ്തു.    
തുടര്‍ന്ന്, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ചാവറ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി മണ്ണംപ്ലാക്കല്‍, പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ ഫാ. ബോബി വടയാറ്റുകുന്നേല്‍ സി.എം.ഐ., കോട്ടയം സീറി ഡയറക്ടര്‍ ഫാ. ജേക്കബ് തെക്കേപ്പറമ്പില്‍ , മുന്‍ വികാരി ജനറാള്‍ ഫാ. ഫിലിപ്പ് ഞരളക്കാട്ട്, വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠം മുന്‍ ഡീന്‍ ഫാ. തോമസ് മണ്ണൂരാംപറമ്പില്‍, ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ പൈകട സി.എം.ഐ.,   ചെറുപുഷ്പാശ്രമ പ്രിയോര്‍ ഫാ. ജെയിസ് നീണ്ടൂശ്ശേരി സി.എം.ഐ., ഫാ. കുര്യാക്കോസ് ഏലിയാ വടക്കേത്ത് സി.എം.ഐ.,  തോമാ മത്തായി തളികസ്ഥാനം, പ്രിന്‍സിപ്പല്‍ എ.ജെ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 
         ഫാ. ജോബി മംഗലത്തുകരോട്ട് സി.എം.ഐ., ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ജോബി പടന്നമാക്കല്‍, ആല്‍വിന്‍ മണിയങ്ങാട്ട്, അമല്‍ പുല്ലുതുരുത്തിയില്‍, ഫെബിന്‍ മൂക്കാംതടത്തില്‍ , റിജോ സ്രാമ്പിക്കല്‍,ആകാശ് കിഴക്കേത്തലക്കൽ  തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 

Source: SMCIM

Attachments
Back to Top

Never miss an update from Syro-Malabar Church