Synod August 2012-Press release::Syro Malabar News Updates Synod August 2012-Press release
02-September,2012

 

 
 
ആഗസ്റ് 20-ന് കാക്കനാട് മൌണ്ട് സെന്റ്െ തോമസില്‍ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ ജോര്‍ജ്ജു കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സീറോ മലബാര്‍ സഭാസിനഡ് സെപ്റ്റബംര്‍ 1-ന് സമാപിച്ചു. 42 മെത്രാ•ാര്‍ പങ്കെടുത്ത സമ്മേളനം സഭയെയും സമൂഹത്തെയും സംബന്ധിക്കുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 
 
 
ജീവന്റെ സംരക്ഷണം എന്ന വിഷയത്തെ സംബന്ധിച്ചു 2010 ല്‍ നടന്ന സീറോ-മലബാര്‍ അസംബ്ളിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ രൂപതകള്‍ കാണിക്കുന്ന താത്പര്യവും ശ്രദ്ധയും ശ്ളാഘനീയമാണന്നും ജീവനും പരിസ്ഥിതിയ്ക്കും എതിരായ ജീവിതശൈലികള്‍ ശക്തിപ്പെടുന്നതുകൊണ്ടു ഇനിയും ഏറെ ശ്രദ്ധ ജീവന്റെ സംരക്ഷണം ഉറപ്പുവരുത്തുന്ന കാര്യത്തില്‍ ഉണ്ടാകണമെന്നും സിനഡ് ആഹ്വാനം ചെയ്തു. 
 
അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ( ഏ.കെ.സി.സി) ശാഖകള്‍ കഴിയുന്നിടത്തോളം ഇടവകകളില്‍ സ്ഥാപിക്കാനും യുവജനങ്ങള്‍ക്കു സഭാത്മകമായ പരിശീലനം നല്കാനും സിനഡ് തീരുമാനിച്ചു. ഏ.കെ.സി.സി യുടെ പരിഷ്ക്കരിച്ച നിയമാവലിക്ക് താത്ക്കാലിക അംഗീകാരം നല്കി.
 
വര്‍ദ്ധമാനമായ അക്രമപ്രവണത, അഴിമതി, സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളെപ്പറ്റി സിനഡിന്റെ പബ്ളിക്ക് അഫയേഴ്സ് കമ്മറ്റി തയ്യാറാക്കിയ കരടു രേഖകള്‍ സിനഡ് ചര്‍ച്ച ചെയ്യത് അംഗീകരിച്ചു. ഇവ ഇന്ത്യയിലെ എല്ലാ സീറോ-മലബാര്‍ രൂപതകളിലും വിവിധ സമിതികളില്‍ അവതരിപ്പിച്ചു പഠിക്കണമെന്നും നിദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്നും തീരുമാനിച്ചു. അഴിമതി, അക്രമം, കുറ്റകത്യങ്ങള്‍ തുടങ്ങിയവയുടെ വളര്‍ച്ച സാമൂഹ്യജീവിതത്തിന്റെ ഭദ്രത നഷടപ്പെടുത്തുകയും വികസനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇവയ്ക്കു പരിഹാരം കണ്ടെത്താന്‍ മത-സാമുദായ സംഘടനകളും സര്‍ക്കാരും കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു സിനഡ് നിരീക്ഷിച്ചു. 
 
പ്രവാസികളായ സഭാഗംങ്ങള്‍ക്ക് അജപാലന ശുശ്രൂഷ നല്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിനെപ്പറ്റി ആലോചനകള്‍ നടന്നു. ഇതിനകം പല വിദേശ രാജ്യങ്ങളിലും സീറോ-മലബാര്‍ വൈദീകരുടെ ശുശ്രൂഷ കുറച്ചെങ്കിലും ലഭ്യമാക്കാന്‍ കഴിഞ്ഞതില്‍ സിനഡ് സംതൃപ്തി പ്രകടിപ്പിച്ചു. 
 
വിദേശരാജ്യങ്ങളിലുളള സീറോ-മലബാര്‍ വിശ്വാസികളെ സംഘടിപ്പിക്കുന്നതിനും അവരുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനും അല്മായ കമ്മീഷന്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സ്തുത്യര്‍ഹമായ സേവനം കൂടതല്‍ വ്യാപിപ്പിക്കണമെന്നും എല്ലാ രൂപതകളിലും അല്മായ കമ്മീഷന്റെ ഓഫീസ് ആരംഭിക്കണമെന്നും സിനഡു നിര്‍ദ്ദേശിച്ചു.
 
സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നതും മൂല്യധിഷ്ഠിതവും നീതി പുലര്‍ത്തുന്നവയും ആയിരിക്കണമെന്നു സിനഡ് നിര്‍ദ്ദേശിച്ചു. ഇതിനുമുമ്പു നല്കപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായവിധം നടപ്പാക്കണമെന്നു ബന്ധപ്പെട്ടവരോടു സിനഡ് ആവശ്യപ്പെട്ടു..
 
ബെനെഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശാനുസരണം ഒക്ടോബര്‍ 11 ന് ആരംഭിക്കുന്ന വിശ്വാസവര്‍ഷാചരണത്തിന്റെ വിശദമായ പരിപാടികള്‍ ചര്‍ച്ച ചെയ്തു. ഭൌതീകത ശക്തിപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ വിശ്വാസജീവിതം ആഴപ്പെടുത്തതിനും സുവിശേഷ പ്രഘോഷണത്തില്‍ കൂടതല്‍ ശ്രദ്ധിക്കുന്നതിനും സിനഡ് എല്ലാ സഭാഗംങ്ങളെയും സ്നേഹപൂര്‍വ്വം ആഹ്വാനം ചെയ്തു.
 
കരിസ്മാറ്റിക്കു നവീകരണം വഴി വിശ്വാസജീവിതത്തിനുണ്ടായ ഉണര്‍വു സിനഡ് അനുസ്മരിച്ചു. അതോടൊപ്പം അബദ്ധ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നതു തടയാനുളള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നു സിനഡു നിരീക്ഷിച്ചു. സീറോ-മലബാര്‍ രൂപതകളിലെ എല്ലാ ധ്യാനകേന്ദ്രങ്ങളുടെയും മേലധികാരികളെയും ഡയറക്റ്ററ•ാരെയും വിളിച്ചുകൂട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാന്‍ കൂരിയാ മെത്രാന്‍ മാര്‍ ബോസ്ക്കോ പുത്തൂരിനെ ചുമതലപ്പെടുത്തി.
 
ഇരിട്ടി, പുല്ലൂരാംപാറ, കടവൂര്‍ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍മൂലം കൃഷിസ്ഥലങ്ങളും വീടുകളും നഷ്ടപ്പെട്ടവര്‍ക്കു ആവശ്യമായ സംരക്ഷണവും സഹായവും നല്കണമെന്നു സര്‍ക്കാരിനോടു സിനഡ് ആവശ്യപ്പെട്ടു. പത്തു ലക്ഷം രൂപ അടിയന്തര സഹായം നല്കാന്‍ സിനഡ് തീരുമാനിച്ചു.
 
കേരളത്തിന്റെ വികസനത്തിനും യാത്രാക്ളേശം കുറയ്ക്കുന്നതിനും ഏറെ സഹായമാകാവുന്ന അതിവേഗ റെയില്‍വേ പദ്ധതിയെ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍
ആവശ്യമായ നടപടികള്‍ കഴിയുംവേഗം എടുക്കണം. പദ്ധതി നടപ്പാക്കുന്ന സാഹചര്യത്തില്‍ കൃഷിസ്ഥലവും വീടുകളും നഷ്ടപ്പെടുന്നവര്‍ക്കു ന്യായമായ പ്രതിഫലവും പുനരധിവാസവും  ഉറപ്പാക്കണമെന്നും സിനഡ് നിര്‍ദ്ദേശിച്ചു.
 
മാര്‍ തോമാശ്ളീഹ സ്ഥാപിച്ച പളളികളിലേക്കും മലയാറ്റൂര്‍ കുരുശുമുടിയിലേക്കും പ്രത്യേകിച്ചു മാര്‍ തോമ്മാശ്ളീഹായുടെ കബിറിടം സ്ഥിതി ചെയ്യുന്ന മയലാപ്പൂരിലേക്കുമുളള തീര്‍ത്ഥാടനം പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചു.
 
ഫാദര്‍ ജേക്കബ് എറനാട്ടിനു വൈദികരത്നം എന്ന സ്ഥാനവും മോണ്‍സിഞ്ഞോര്‍ മാത്യു വെളളാനിക്കലിനു മല്പ്പാന്‍ എന്ന സ്ഥാനവും നല്കി ആദരിക്കാന്‍ തീരുമാനിച്ചു. ശ്രീ. പി. റ്റി കുര്യാക്കോസ്, പ്രൊഫസര്‍ കെ.ടി സെബാസ്റ്യന്‍, ഡോക്ടര്‍ സിറിയക് തോമസ്, ശ്രീ. ഏ. റ്റി. ദേവസ്യാ, ശ്രീ ജോണ്‍ കച്ചിറമറ്റം എന്നിവര്‍ക്കു സീറോ മലബാര്‍ സഭാതാരം എന്ന സ്ഥാനവും നല്കാന്‍ തീരുമാനിച്ചു.
 
കണ്ണൂരില്‍ സംഭവിച്ച ടാങ്കര്‍ ദുരന്തത്തില്‍ സിനഡ് ദു:ഖം പ്രകടിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാഗംങ്ങളക്ക് സിനഡ് അനുശോചനം രേഖപ്പെടുത്തി.

Source: SMCIM

Attachments
Back to Top

Never miss an update from Syro-Malabar Church