റവ. ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍ സിബിസിഐ കമ്മീഷന്‍ സെക്രട്ടറി::Syro Malabar News Updates റവ. ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍ സിബിസിഐ കമ്മീഷന്‍ സെക്രട്ടറി
09-October,2018

ന്യൂ​​ഡ​​ൽ​​ഹി: സി​​ബിസിഐ ഓ​​​ഫീ​​​സ് ഫോ​​​ര്‍ ഡ​​​യ​​​ലോ​​​ഗ് ആ​​​ന്‍ഡ് ഡ​​​സ്‌​​​ക് എ​​​ക്യു​​​മെ​​​നി​​​സം സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി റ​​​വ. ഡോ. ​​​ചെ​​​റി​​​യാ​​​ന്‍ (ജോ​​​ബി) ക​​​റു​​​ക​​​പ്പ​​​റ​​​മ്പി​​​ല്‍ നി​​​യ​​​മി​​​ത​​​നാ​​​യി. സെ​​​പ്റ്റം​​​ബ​​​റി​​ൽ ബംഗളൂരുവിൽ ചേ​​​ര്‍ന്ന സിബി​​സി​​ഐ സ്റ്റാ​​​ന്‍ഡിം​​ഗ് ക​​​മ്മി​​​റ്റി​​​യു​​ടെ​​താ​​ണ് ​തീ​​​രു​​​മാ​​​നം. ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം എ​​​ക്യു​​​മെ​​​നി​​​ക്ക​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍റെ ചെ​​​യ​​​ര്‍മാ​​​നും അ​​​ല​​​ഹ​​​ബാ​​​ദ് ബി​​​ഷ​​​പ് ഡോ. ​​​റാ​​​ഫി മ​​​ഞ്ഞളി, പൂ​​​ന ബി​​​ഷ​​​പ് ഡോ. ​​​തോ​​​മ​​​സ് ഡാ​​​ബ്രേ എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ്. മ​​​താ​​​ന്ത​​​ര​​​സം​​​വാ​​​ദം, സ​​​ഭൈ​​​ക്യം എ​​​ന്നി​​​വ​​​യാ​​​ണ് ഈ ​​​ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​വ​​​ര്‍ത്ത​​​ന​​​മേ​​​ഖ​​​ല​​​ക​​​ള്‍. 
 
ഓ​​​സ്ട്രി​​​യാ​​​യി​​​ലെ സാ​​​ള്‍ സ്ബു​​​ര്‍ഗ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍ നി​​​ന്നു സ​​​ഭൈ​​​ക്യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ ഡോ​​​ക്ട​​​റേ​​​റ്റ് നേ​​​ടി​​​യി​​​ട്ടു​​​ള്ള ഫാ. ​​​ജോബി 2011 മു​​​ത​​​ല്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍കി എ​​​പ്പി​​​സ്‌​​​കോ​​​പ്പ​​​ല്‍ സി​​​ന​​​ഡ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ഫോ​​​ര്‍ എ​​​ക്യു​​​മെ​​​നി​​​സം സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ച്ചു വ​​​രി​​ക​​യാ​​ണ്. ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​മാ​​​യ അ​​​ദ്ദേ​​​ഹം 2011 മു​​​ത​​​ല്‍ 2018 വ​​​രെ സ​​​ന്ദേ​​​ശ​​​നി​​​ല​​​യ​​​ത്തി​​ന്‍റെ​​യും അ​​​തി​​​രൂ​​​പ​​​ത മി​​​ഷ​​​ന്‍ലീ​​​ഗ്- വൊ​​​ക്കേ​​​ഷ​​​ന്‍ ബ്യൂ​​​റോ​​​യു​​​ടെ​​​യും ഡ​​​യ​​​റ​​​ക്ട​​​റായിരുന്നു. വ​​​ട​​​വാ​​​തൂ​​​ര്‍ പൗ​​​ര​​​സ്ത്യ വി​​​ദ്യാ​​​പീ​​​ഠം, കു​​​ന്നോ​​​ത്ത് ഗു​​​ഡ് ഷെ​​​പ്പേ​​​ഡ് മേ​​​ജ​​​ര്‍ സെ​​​മി​​​നാ​​​രി, ച​​​ങ്ങ​​​നാ​​​ശേ​​​രി മാ​​​ര്‍ തോ​​​മ്മാ വി​​​ദ്യാ​​​നി​​​കേ​​​ത​​​ന്‍, അ​​​മ​​​ല തി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ കോ​​​ള​​​ജ് തു​​​ട​​​ങ്ങി​​യ ദൈ​​​വ​​​ശാ​​​സ്ത്ര പ​​​ഠ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​നാ​​​ണ്. കു​​​റി​​​ച്ചി ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ അ​​ദ്ദേ​​ഹം പാ​​​റ​​​മ്പു​​​ഴ ബ​​​ത്‌​​​ല​​​ഹം ഇ​​ട​​വ​​ക വി​​​കാ​​​രി​​​യാ​​​ണ്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church