സിറോമലബാർ സഭ ലോകം മുഴുവനും വിശ്വാസത്തിന്റെ മാതൃക: മാർ ജോർജ് ആലഞ്ചേരി. ::Syro Malabar News Updates സിറോമലബാർ സഭ ലോകം മുഴുവനും വിശ്വാസത്തിന്റെ മാതൃക: മാർ ജോർജ് ആലഞ്ചേരി.
02-October,2018

തങ്ങൾ ആയിരിക്കുന്ന വിദേശ സമൂഹങ്ങളിൽ വിശ്വാസത്തിന്റെ വലിയ മാതൃകയാണ് സിറോമലബാർ സഭ നൽകുന്നത് എന്ന് സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി.  സൗത്ത് ഇറ്റലിയിലെ നോച്ചെര-പഗാനി സിറോമലബാർ കൂട്ടായ്മയിൽ സെപ്റ്റംബർ 30 നു വി. ബലിയർപ്പണ മദ്ധ്യേയാണ് വിശ്വാസ കൈമാറ്റത്തിന്റെ      പ്രാധാന്യത്തെക്കുറിച്ചു പിതാവ് പറഞ്ഞത്. നമ്മുടെ കൂട്ടായ്മയും സന്തോഷം നിറഞ്ഞ ജീവിതവും, വി. കൂദാശകളുടെ ഒരുങ്ങിയുള്ള സ്വീകരണവും ജീവിതത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം വലിയ സാക്ഷ്യത്തിന്റെ സന്ദർഭം കൂടിയാണെന്ന് പിതാവ് ഓർമിപ്പിച്ചു. വിദേശത്തു ആയിരിക്കുമ്പോഴും കുഞ്ഞുങ്ങളെ സഭയുടെ വിശ്വാസത്തിലും പാരമ്പര്യത്തിലും വളർത്താൻ നമ്മുടെ ഇടവക കൂട്ടായ്മകൾ ഒരുപാട് അനുഗ്രഹമാണെന്നു പിതാവ് അനുസ്മരിച്ചു. സഭ കുറവുകൾ ഉള്ളവൾ എങ്കിലും എല്ലാ കുറവുകളേയും അതിജീവിച്ചു മുന്നോട്ടു പോകുവാൻ പ്രാർത്ഥനയുടെ ഐക്യത്തിലൂടെ സാധിക്കുമെന്ന് പിതാവ് ഓർമിപ്പിച്ചു.  കുഞ്ഞുങ്ങളിലൂടെ വിശ്വാസം വിദേശ സമൂഹങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെടണം എന്നും പിതാവ് ഓർമിപ്പിച്ചു. ഇടവകയിലേക്കുള്ള പിതാവിന്റെ ആദ്യത്തെ സന്ദർശനത്തെ ഏറെ സന്തോഷത്തോടെ ആണ് വിശ്വാസികൾ സ്വീകരിച്ചത്.  ഇടവകയുടെ സന്തോഷസൂചകമായി പിതാവിന് പോംപെയി മാതാവിന്റെ ചിത്രം വിശ്വാസികൾ സമ്മാനിച്ചു.
 
വി. കുർബാനയിൽ ഫാ. ജോബി ചേർക്കോട്ട് ഫാ. ജെയ്സൺ കോക്കാട്ട്, ഫാ. ജോണി കൈതാരത്ത്   എന്നിവർ സഹ കാർമ്മികർ ആയിരുന്നു.

Source: smcim

Attachments
Back to Top

Never miss an update from Syro-Malabar Church