മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പ്രളയ ദുരിതാശ്വാസ ഫണ്ട് കൈമാറി::Syro Malabar News Updates മെല്‍ബണ്‍ സീറോ മലബാര്‍ രൂപത പ്രളയ ദുരിതാശ്വാസ ഫണ്ട് കൈമാറി
18-September,2018

മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ സമാഹരിച്ച ഒരു ലക്ഷത്തി എണ്‍പതിനായിരത്തി ഒരു നൂറ്റി എഴുപത്തിനാല് ഡോളര്‍ (1,80,174.00) സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. ദുരിതാശ്വാസ ഫണ്ടുമായി ഔദാര്യപൂര്‍വ്വം സഹകരിച്ച എല്ലാവരോടും രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നന്ദി രേഖപ്പെടുത്തി. രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ജാതിമതഭേദമെന്യേ സംഘടനകളുടെയും ഇടവകകളുടെയും നല്ല മനസ്സുള്ള എല്ലാവരുടെയും സഹകരണത്തോടെ സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മുന്നോട്ട് വന്ന കേരളജനതയെ അഭിനന്ദിക്കുന്നതായി സര്‍ക്കുലറിലൂടെ ബോസ്‌കോ പിതാവ് അറിയിച്ചു. പ്രളയസമയത്ത് കേരളത്തിലുണ്ടായിരുന്ന പിതാവ് വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയിരുന്നു.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍


Source: SMCIM

Attachments
Back to Top

Never miss an update from Syro-Malabar Church