സ​ഭ ആ​രെ​യും വി​ധി​ക്കു​ന്നി​ല്ല; ആ​രെ​യും നീ​തീ​ക​രി​ക്കു​ന്നു​മി​ല്ല: കെ​സി​ബി​സി::Syro Malabar News Updates സ​ഭ ആ​രെ​യും വി​ധി​ക്കു​ന്നി​ല്ല; ആ​രെ​യും നീ​തീ​ക​രി​ക്കു​ന്നു​മി​ല്ല: കെ​സി​ബി​സി
14-September,2018

കൊ​ച്ചി: ജ​ല​ന്ധ​ർ ബി​ഷ​പ്പി​നെ​തി​രേ ഉ​യ​ർ​ന്ന ആ​രോ​പ​ണ വി​ഷ​യ​ത്തി​ൽ ക​ത്തോ​ലി​ക്കാ​സ​ഭ ആ​രെ​യും വി​ധി​ക്കു​ന്നി​ല്ല; ആ​രെ​യും നീ​തീ​ക​രി​ക്കു​ന്നു​മി​ല്ലെ​ന്ന് കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ൺ​സി​ൽ (കെ​സി​ബി​സി). 
 
പോ​ലീ​സ് നി​യ​മാ​നു​സൃ​തം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും കോ​ട​തി നി​യ​മാ​നു​സൃ​തം വി​ചാ​ര​ണ ന​ട​ത്തി കു​റ്റ​വാ​ളി​യെ - അ​താ​രാ​യാ​ലും - ശി​ക്ഷി​ക്ക​ട്ടെ. അ​ത​നു​വ​ദി​ക്കാ​തെ മാ​ധ്യ​മ​ങ്ങ​ൾ സ​മാ​ന്ത​ര അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും ന​ട​ത്തി കു​റ്റ​വാ​ളി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത് അ​ധാ​ർ​മി​ക​വും അ​ന​ധി​കൃത​വു​മാ​ണ്: കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​സൂ​സ​പാ​ക്യം പ​റ​ഞ്ഞു. 
 
മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച അ​ജ​ൻ​ഡ​യ്ക്ക​നു​സ​രി​ച്ചു ചാ​ന​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന ചി​ല മാ​ധ്യ​മ​ങ്ങ​ളു​ടെ ഗൂ​ഢ​ല​ക്ഷ്യം നി​ഷ്പ​ക്ഷ​മ​തി​ക​ൾ മ​ന​സി​ലാ​ക്കു​ന്നു​ണ്ട്. അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നും കോ​ട​തി​യെ സ്വാ​ധീ​നി​ക്കാ​നും അ​തി​നി​ടെ ക​ത്തോ​ലി​ക്കാ​സ​ഭ​യെ ക​ല്ലെ​റി​യാ​നും ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ തി​ക​ച്ചും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.
 
നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​മ​ല്ല ബിഷപ് ഡോ. ഫ്രാങ്കോ​യു​ടെ അ​റ​സ്റ്റാ​ണ് സ​മ​ര​ക്കാ​രു​ടെ താ​ത്പ​ര്യ​മെ​ന്നു തോ​ന്നു​ന്നു. ക​ത്തോ​ലി​ക്കാ​സ​ഭ​യെ​യും സ​ന്യാ​സ​ജീ​വി​ത​ത്തെ​യും അ​വ​ഹേ​ളി​ക്ക​ത്ത​ക്ക​വി​ധം കു​റേ സ​ന്യാ​സി​നി​ക​ൾ വ​ഴി​വ​ക്കി​ൽ പ്ലക്കാ​ർ​ഡ് പി​ടി​ച്ച് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത് ഒ​രു​കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കു​ക സാ​ധ്യ​മ​ല്ല - കെ​സി​ബി​സി വ്യ​ക്ത​മാ​ക്കി.

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church