2019 സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: കിക്കോഫ് 16ന് ഹൂസ്റ്റണിൽ::Syro Malabar News Updates 2019 സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: കിക്കോഫ് 16ന് ഹൂസ്റ്റണിൽ
10-September,2018

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ 2019 ഓഗസ്ത് ഒന്ന് മുതൽ നാലു വരെ നടക്കുന്ന  നടക്കുന്ന ഏഴാമത് സിറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്റെ റജിസ്‌ട്രേഷൻ  കിക്കോഫ്  സെപ്റ്റംബർ 16 ഞായറാഴ്ച  ഹൂസ്റ്റൺ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിൽ  നടക്കും. സിറോ മലബാര്‍ രൂപതാ സഹായ മെത്രാനും കൺവൻഷൻ  ജനറൽ കൺവീനറുമായ  മാർ. ജോയ് ആലപ്പാട്ട് കിക്കോഫ്  നിർവഹിക്കും.   
 
ചടങ്ങിൽ  ഫൊറോനാ വികാരിയും കൺവൻഷൻ കണ്‍വീനറുമായ  വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, യൂത്ത്  കൺവീനർ ഫാ. രാജീവ് വലിയവീട്ടിൽ,  കൺവൻഷൻ ഭാരവാഹികൾ തുടങ്ങിയവർക്കൊപ്പം റീജണിലെയും ഇടവകയിലെയും വിശ്വാസി സമൂഹവും പങ്കെടുക്കും. കൺവൻഷനായി തയാറാക്കിയിരിക്കുന്ന പ്രത്യക വെബ്സൈറ്റിന്റെ ഉദ്ഘാടനവും മാർ ജോയ് ആലപ്പാട്ട്‌ ചടങ്ങിൽ നിർവഹിക്കും. 
 
ഫൊറോനായിൽ നിന്നു  പരമാവധി കുടുംബങ്ങളെ  രജിസ്‌ട്രേഷൻ കിക്കോഫിൽ പങ്കെടുപ്പിക്കുമെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടർ കുടക്കച്ചിറ , വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട് , ജോസ് മണക്കളത്തിൽ എന്നിവർ പറഞ്ഞു. തുടർന്ന് രൂപതയിലെ മറ്റു ഇടവകകളിലും കൺവൻഷന്റെ കിക്കോഫുകൾ സംഘടിപ്പിക്കും. 
 
നോർത്ത് അമേരിക്കയിലെ നാൽപതോളം സിറോ മലബാർ ഇടവകകളിൽ നിന്നും,  നാൽപ്പത്തഞ്ചോളം മിഷനുകളിൽ നിന്നുമായി  അയ്യായിരത്തിൽപ്പരം  വിശാസികൾ പങ്കെടുക്കുന്ന 2019 സിറോ മലബാര്‍  ‍ദേശീയ  ‍കണ്‍വന്‍ഷന്‍  ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.  

Source: Manaorama Online

Attachments
Back to Top

Never miss an update from Syro-Malabar Church