സ​നാ​ത​ന​മൂ​ല്യ​ങ്ങ​ൾ ഉന്മൂ​ല​നം ചെ​യ്യരുത്: സി​എം​സി സ​മ​ർ​പ്പി​ത സ​മൂ​ഹം::Syro Malabar News Updates സ​നാ​ത​ന​മൂ​ല്യ​ങ്ങ​ൾ ഉന്മൂ​ല​നം ചെ​യ്യരുത്: സി​എം​സി സ​മ​ർ​പ്പി​ത സ​മൂ​ഹം
09-September,2018

കൊ​​​ച്ചി: സ്വ​​​വ​​​ർ​​​ഗ​​​ര​​​തി സം​​​ബ​​​ന്ധി​​​ച്ച കോ​​​ട​​​തി​​​വി​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പ​​​ക്വ​​​മാ​​​യ വ​​​ള​​​ർ​​​ച്ച​​​യ്ക്കു​​​ത​​​കു​​​ന്ന സ​​​നാ​​​ത​​​ന​​​മൂ​​​ല്യ​​​ങ്ങ​​​ൾ ഉ​​ന്മൂ​​​ല​​​നം ചെ​​​യ്തു നാ​​​ശ​​​ത്തി​​​ലേ​​​ക്കു പ​​​തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്നു സി​​​എം​​​സി സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മ​​​ദ​​​ർ ജ​​​ന​​​റ​​​ൽ സി​​​സ്റ്റ​​​ർ സി​​​ബി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 

ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ​​​നി​​​യ​​​മം മാ​​​റ്റി​​​യെ​​​ഴു​​​തി പ​​​ര​​​സ്പ​​​ര സ​​​മ്മ​​​ത​​​ത്തോ​​​ടെ​​​യു​​​ള്ള സ്വ​​​വ​​​ർ​​​ഗ​​​ര​​​തി നി​​​യ​​​മ​​​വി​​​ധേ​​​യ​​​മാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള ച​​​രി​​​ത്ര​​​വി​​​ധി ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ന​​ന്മ​​​യ്ക്കാ​​​ണോ ശി​​​ഥി​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​ണോ എ​​​ന്നു ഗൗ​​​ര​​​വ​​​മാ​​​യി ചി​​​ന്തി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. 

മ​​​നു​​​ഷ്യ​​​ജീ​​​വി​​​ത​​​ത്തി​​​ൽ ലൈം​​​ഗി​​​ക​​​ബ​​​ന്ധ​​​ത്തി​​​ന്‍റെ സ്വാ​​​ധീ​​​ന​​​ത്തെ​​​യും മ​​​നു​​​ഷ്യ​​​ന്‍റെ വ്യ​​​ക്തി​​​ത്വ​​​സ​​​മ​​​ഗ്ര​​​ത​​​യി​​​ൽ ലൈം​​​ഗി​​​ക പ​​​ക്വ​​​ത​​​യ്ക്കു​​​ള്ള പ്രാ​​​ധാ​​​ന്യ​​​ത്തെ​​​യും​​കു​​റി​​​ച്ച് ആ​​​ഴ​​​ത്തി​​​ൽ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യാ​​​ൻ ഈ ​​​വി​​​ധി​​​ക്കു ക​​​ഴി​​​യ​​​ണം. സ്വ​​​വ​​​ർ​​​ഗ​​​ര​​​തി കു​​​റ്റ​​​മ​​​ല്ല എ​​​ന്ന വി​​​ധി​​​യി​​​ൽ സാ​​​മൂ​​​ഹി​​​ക​​​മാ​​​യ അ​​​പ​​​ഭ്രം​​​ശ​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ക്കു​​​ന്ന അ​​​നേ​​​കം പ​​​ഴു​​​തു​​​ക​​​ൾ ഒ​​​ളി​​​ഞ്ഞി​​​രി​​​പ്പു​​​ണ്ട്.


 

നി​​​യ​​​മ​​​സാ​​​ധു​​​ത​​​യെ ദു​​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​തി​​​രി​​​ക്കാ​​​നും സാ​​​മൂ​​​ഹി​​​ക​​​വും കു​​​ടും​​​ബ​​​പ​​​ര​​​വും വ്യ​​​ക്തി​​​മ​​​ഹ​​​ത്വ​​​വും ഉ​​​യ​​​ർ​​​ത്തി​​​പി​​​ടി​​​ക്കു​​​ന്ന​​​തി​​​നും സ​​​ഹാ​​​യ​​​ക​​​മാ​​​യ രീ​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​വും വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ൻ സു​​​പ്രീം കോ​​​ട​​​തി​​​ക്കു സാ​​​ധി​​​ക്ക​​​ണം. ആ​​​ർ​​​ഷ​​​ഭാ​​​ര​​​ത പൈ​​​തൃ​​​കം, കെ​​​ട്ടു​​​റ​​​പ്പാ​​​ർ​​​ന്ന കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ൾ, വി​​​ശു​​​ദ്ധി​​​യാ​​​ർ​​​ന്ന സ്ത്രീ-​​​പു​​​രു​​​ഷ ബ​​​ന്ധ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ന​​​മ്മു​​​ടെ സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ ത​​​നി​​​മ​​​യാ​​​ണ്. ഭാ​​​വി​​​ത​​​ല​​​മു​​​റ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള ന​​​ല്ല സ്വ​​​പ്ന​​​ങ്ങ​​​ളാ​​​ണു ഫ​​​ല​​​മ​​​ണി​​​യേ​​​ണ്ട​​​തെ​​​ന്നും സി​​​സ്റ്റ​​​ർ സി​​​ബി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church