സ്വവർഗ അനുരാഗം: വിധി നൈയാമിക- ധാർമിക പ്രത്യാഘാതങ്ങളുണ്ടാക്കും- കെസിബിസി ::Syro Malabar News Updates സ്വവർഗ അനുരാഗം: വിധി നൈയാമിക- ധാർമിക പ്രത്യാഘാതങ്ങളുണ്ടാക്കും- കെസിബിസി
09-September,2018

പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ ത​മ്മി​ൽ ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള സ്വ​വ​ർ​ഗ​ര​തി കു​റ്റ​ക​ര​മ​ല്ലെ​ന്ന സു​പ്രീം കോ​ട​തി വി​ധി നി​ർ​ണാ​യ​ക​മാ​ണ്. ഇ​ത് ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ ദൂ​ര​വ്യാ​പ​ക​ഫ​ല​ങ്ങ​ളു​ണ്ടാ​ക്കും.

വ്യ​ക്തി​ക​ൾ പ​ര​സ്യ​മാ​യോ ര​ഹ​സ്യ​മാ​യോ ഏ​ർ​പ്പെ​ടു​ന്ന സ്വ​വ​ർ​ഗ​ര​തി​പ​ര​മാ​യ പെ​രു​മാ​റ്റ​വും പ്ര​വൃ​ത്തി​യും കു​റ്റ​ക​ര​മാ​ക്കു​ന്ന ഐ​പി​സി 377-ൽ ​മാ​റ്റം വ​രു​ത്തി​ക്കൊ​ണ്ടാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഭ​ര​ണ​ഘ​ട​നാ​ബെഞ്ച് വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ നി​ന്ന് പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ ത​മ്മി​ൽ ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​രം ഏ​ർ​പ്പെ​ടു​ന്ന സ്വ​വ​ർ​ഗ ലൈം​ഗി​ക പെ​രു​മാ​റ്റ​ങ്ങ​ളും പ്ര​വൃ​ത്തി​ക​ളും ഒ​ഴി​വാ​ക്കി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​മാ​യു​ള്ള സ്വ​വ​ർ​ഗ​ര​തി​പ​ര​മാ​യ പ്ര​വൃ​ത്തി​ക​ളും പെ​രു​മാ​റ്റ​ങ്ങ​ളും കു​റ്റ​ക​ര​മാ​യി തു​ട​രും. 

വി​ധി ഉ​യ​ർ​ത്തു​ന്ന ധാ​ർ​മി​ക​വും സാ​മൂ​ഹ്യ​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കോ​ട​തി വേ​ണ്ട​ത്ര പ​രി​ഗ​ണി​ച്ച​താ​യി കാ​ണു​ന്നി​ല്ല എ​ന്ന​താ​ണ് ഈ ​വി​ധി​യു​ടെ പ​രി​മി​തി​യും പോ​രാ​യ്മ​യും. ഭ്രൂ​ണ​ഹ​ത്യ​യും ദ​യാ​വ​ധ​വും പോ​ലെ സ്വ​വ​ർ​ഗ​ര​തി​യും നി​യ​മ​പ​ര​മാ​യി കു​റ്റ​ക​ര​മ​ല്ലാ​ത്ത പ്ര​വൃ​ത്തി​യാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്നു. എ​ന്നാ​ൽ ഭ്രൂ​ണ​ഹ​ത്യ​യ്ക്കും ദ​യാ​വ​ധ​ത്തി​നും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​മ​പ​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സ്വ​വ​ർ​ഗ​ര​തി​യു​ടെ കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​മി​ല്ല. 

സ്വ​വ​ർ​ഗ​ലൈം​ഗി​കാ​ഭി​മു​ഖ്യ​മു​ള്ള വ്യ​ക്തി​ക​ളു​ടെ മാ​നു​ഷി​ക മ​ഹ​ത്ത്വ​വും മൂ​ല്യ​വും സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. വ്യ​ക്തി​ക​ളെ​ന്ന നി​ല​യി​ൽ സ്വ​വ​ർ​ഗ​ര​തി​ക്കാ​രു​ടെ മ​നു​ഷ്യാ​ന്ത​സി​നെ​യും അ​തി​ൽ നി​ന്നു​ത്ഭ​വി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ​യും രാ​ജ്യ​ത്തെ പൗ​ര·ാ​രെ​ന്ന നി​ല​യ്ക്കു​ള്ള അ​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ​യും സ​ഭ ആ​ദ​രി​ക്കു​ന്നു. പ്ര​സ്തു​ത അ​വ​കാ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ക​ത്തോ​ലി​ക്കാ​സ​ഭ പ്ര​തി​ജ്ഞാ​ബ​ദ്ധ​വു​മാ​ണ്. എ​ന്നാ​ൽ സ്വ​വ​ർ​ഗ​ലൈം​ഗി​ക​ത​യെ​ന്ന അ​വ​സ്ഥ അ​വ​രു​ടെ ലൈം​ഗി​ക​ത​യി​ൽ വ​രു​ത്തി​യി​ട്ടു​ള്ള പ​രി​മി​തി​ക​ൾ അ​വ​രും സ​മൂ​ഹ​വും അം​ഗീ​ക​രി​ക്കു​ക​യും അ​ത​നു​സ​രി​ച്ചു​ള്ള ജീ​വി​ത​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കു​ക​യും ചെ​യ്യു​ന്പോ​ഴാ​ണ് വ്യ​ക്തി​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും നന്മയും സു​സ്ഥി​തി​യും ഉ​റ​പ്പു​വ​രു​ത്താ​ൻ ക​ഴി​യു​ന്ന​ത്. വ്യ​ക്തി​ജീ​വി​ത​ത്തി​ലും കു​ടും​ബ​ജീ​വി​ത​ത്തി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും ഉ​ന്ന​ത​മാ​യ ധാ​ർ​മി​ക നി​ല​വാ​രം പ്ര​തീ​ക്ഷി​ക്കു​ന്ന ഭാ​ര​തീ​യ​സ​മൂ​ഹ​ത്തി​ന് ഈ ​കോ​ട​തി വി​ധി ഉ​യ​ർ​ത്തു​ന്ന ധാ​ർ​മി​ക പ്ര​ശ്ന​ങ്ങ​ളും നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കാ​നാ​വി​ല്ല.

നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ

സ്വ​വ​ർ​ഗ​ര​തി നി​യ​മ​പ​ര​മാ​യി കു​റ്റ​ക​ര​മ​ല്ലാ​താ​കു​ന്പോ​ൾ എ​തി​ർ ലിം​ഗ​ത്തി​ൽ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ ത​മ്മി​ൽ പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ ര​ഹ​സ്യ​മാ​യോ പ​ര​സ്യ​മാ​യോ ഉ​ള്ള ലൈം​ഗി​ക​പെ​രു​മാ​റ്റ​ങ്ങ​ളും പ്ര​വൃ​ത്തി​ക​ളും നി​യ​മ​പ​ര​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക​തീ​ത​മാ​യി​രി​ക്ക​ണ​മെ​ന്ന വാ​ദം ശ​ക്തി​പ്പെ​ടാം. ഇ​ത് വി​വാ​ഹ​പൂ​ർ​വ-​വി​വാ​ഹേ​ത​ര ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളെ​യും അ​നി​യ​ന്ത്രി​ത​മാ​യ സ്വ​വ​ർ​ഗ​ലൈം​ഗി​ക​ത​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കും. ഇ​ത് ഭാ​ര​തീ​യ​സം​സ്കാ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​ണോ​യെ​ന്നും സാ​മൂ​ഹ്യ​ജീ​വി​ത​ത്തി​നും കു​ടും​ബ​ഭ​ദ്ര​ത​യ്ക്കും ധാ​ർ​മി​ക പു​രോ​ഗ​തി​ക്കും സ​ഹാ​യ​ക​മാ​ണോ​യെ​ന്നും കോ​ട​തി ഗൗ​ര​വ​പൂ​ർ​വം പ​രി​ഗ​ണി​ച്ച​താ​യി കാ​ണു​ന്നി​ല്ല.

സ്വ​വ​ർ​ഗ​ലൈം​ഗി​ക പ​ങ്കാ​ളി​ക​ളു​ടെ വി​വാ​ഹ അ​വ​കാ​ശ​വാ​ദ​ത്തി​ലേ​ക്കും കൂ​ടി​ത്താ​മ​സം, കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്ക​ൽ തു​ട​ങ്ങി​യ അ​വ​കാ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ച​വി​ട്ടു​പ​ടി​യാ​യും ഈ ​വി​ധി​യെ കാ​ണാ​വു​ന്ന​താ​ണ്. ഇ​തു വി​വാ​ഹം, കു​ടും​ബം, കു​ട്ടി​ക​ളു​ടെ പ​രി​പാ​ല​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലും നി​യ​മ​പ​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കും. കു​ടും​ബ​വും സ​മൂ​ഹ​വും രാ​ഷ്ട്ര​വും നി​ല​നി​ല്ക്കു​ന്ന​തി​ന്‍റെ ധാ​ർ​മി​ക അ​ടി​ത്ത​റ പ്ര​കൃ​തി നി​യ​മ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ സ്ത്രീ ​പു​രു​ഷ ബ​ന്ധ​ത്തി​ലും സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്‍റെ​യും വ്യ​ത്യ​സ്ത​മാ​യ ലൈം​ഗി​ക​ത​യു​ടെ പാ​ര​സ്പ​ര്യ​ത്തി​ലു​മാ​ണ്. ഇ​പ്ര​കാ​ര​മു​ള്ള ധാ​ർ​മി​ക അ​ടി​ത്ത​റ​യി​ലാ​ണ് വി​വാ​ഹ​ബ​ന്ധ​ത്തി​ലേ​ക്കും ദാ​ന്പ​ത്യ​സ്നേ​ഹ​ത്തി​ലേ​ക്കും കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്കും സ​ന്താ​നോ​ല്പാ​ദ​ന​ത്തി​ലേ​ക്കും ന​യി​ക്കു​ന്ന സ്ത്രീ ​പു​രു​ഷ ബ​ന്ധം നി​ല​നി​ല്ക്കേ​ണ്ട​ത്. പ്ര​കൃ​തി​നി​യ​മ​ത്തി​നും അ​തി​ൽ​നി​ന്നു​ള​വാ​കു​ന്ന ധാ​ർ​മി​ക​ത​യ്ക്കു​മെ​തി​രാ​യ നി​യ​മം സ​മൂ​ഹ​ത്തെ നേ​ർ​വ​ഴി​ക്കു ന​ട​ത്തും എ​ന്നു ക​രു​താ​നാ​വി​ല്ല.


 

കൂ​ടാ​തെ സ്വ​വ​ർ​ഗ​ലൈം​ഗി​ക​ത ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു. എ​ച്ച്ഐ​വി/​എ​യ്ഡ്സ് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ര​ക​രോ​ഗ​ങ്ങ​ളു​ടെ വ്യാ​പ​ന​ത്തി​ന് ഇ​ത് കാ​ര​ണ​മാ​കാ​മെ​ന്ന് സ​മീ​പ​കാ​ല​പ​ഠ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ്വ​വ​ർ​ഗ ജോ​ഡി​ക​ളു​ടെ കൂ​ടി​ത്താ​മ​സ​വും വി​വാ​ഹ​വും കു​ട്ടി​ക​ളെ ദ​ത്തെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള അ​വ​കാ​ശ​ങ്ങ​ളും സ്വാ​ഭാ​വി​ക സ്ത്രീ​പു​രു​ഷ​ബ​ന്ധ​ത്തി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ള​രാ​നു​ള്ള കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്വ​വ​ർ​ഗ​ര​തി​യും ധാ​ർ​മി​ക​ത​യും

നി​യ​മ​പ​ര​മാ​യി കു​റ്റ​ക​ര​മാ​കു​ന്നി​ല്ല​യെ​ന്ന​തു​കൊ​ണ്ട് സ്വ​വ​ർ​ഗ​ര​തി ധാ​ർ​മി​ക​മാ​യി ശ​രി​യോ സ്വീ​കാ​ര്യ​മോ ആ​ണെ​ന്നു വ​രു​ന്നി​ല്ല. സ്വ​വ​ർ​ഗ​ര​തി​പ​ര​മാ​യ പെ​രു​മാ​റ്റ​വും പ്ര​വൃ​ത്തി​യും മ​നു​ഷ്യ​ന്‍റെ ലൈം​ഗി​ക​ത​യു​ടെ സ്വാ​ഭാ​വി​ക ല​ക്ഷ്യ​ത്തെ ലം​ഘി​ക്കു​ന്നു. ര​തി​യു​ടെ ല​ക്ഷ്യം വി​വാ​ഹ​ത്തി​ൽ സ്ത്രീ​യും പു​രു​ഷ​നും ത​മ്മി​ലു​ള്ള സ്നേ​ഹ​പൂ​ർ​ണ​മാ​യ ശാ​രീ​രി​ക ഒ​ത്തു​ചേ​ര​ലി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​പ്പെ​ടു​ന്ന പ്ര​ജ​ന​ന​വും സ്നേ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യു​മാ​ണ്. ഇ​താ​ണ് ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ധാ​ർ​മി​ക നി​ല​പാ​ട്. ക​ത്തോ​ലി​ക്കാ ധാ​ർ​മി​ക വീ​ക്ഷ​ണ​ത്തി​ൽ, സ്വ​വ​ർ​ഗ​ര​തി​പ​ര​മാ​യ പെ​രു​മാ​റ്റ​വും പ്ര​വൃ​ത്തി​ക​ളും ധാ​ർ​മി​ക​മാ​യി സ്വീ​കാ​ര്യ​മ​ല്ല. ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​മ​നു​സ​രി​ച്ച് വി​വാ​ഹം ഒ​രു കൂ​ദാ​ശ​യും സ്ത്രീ​യും പു​രു​ഷ​നും ത​മ്മി​ലു​ള്ള ബ​ന്ധ​വു​മാ​ണ്. സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ൾ ത​മ്മി​ലു​ള്ള “വി​വാ​ഹ’’ ബ​ന്ധ​ത്തെ സ​ഭ അം​ഗീ​ക​രി​ക്കു​ന്നി​ല്ല.

ജന്മനാ സ്വ​വ​ർ​ഗ ലൈം​ഗി​ക ചാ​യ്‌വുള്ള ചു​രു​ക്കം ചി​ല വ്യ​ക്തി​ക​ളു​ണ്ട്. സ്വ​വ​ർ​ഗ​ര​തി ഒ​രു പ്ര​വ​ണ​ത അ​ഥ​വാ ആ​ഭി​മു​ഖ്യം എ​ന്ന നി​ല​യി​ൽ ഈ ​വ്യ​ക്തി​ക​ളി​ൽ കാ​ണ​പ്പെ​ടു​ന്ന​ത് കു​റ്റ​ക​ര​മോ പാ​പ​മോ അ​ല്ല. 

എ​ന്നാ​ൽ സ്വ​വ​ർ​ഗ​ര​തി​യു​ടെ പ്ര​വൃ​ത്തി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള അ​ഭി​നി​വേ​ശം ക്ര​മ​ര​ഹി​ത​വും നി​യ​ന്ത്രി​ക്ക​പ്പെ​ടേ​ണ്ട​തു​മാ​ണ്. ധാ​ർ​മി​ക​വും നി​യ​മ​പ​ര​വു​മാ​യു​ള്ള ഇ​ത്ത​രം നി​യ​ന്ത്ര​ണ​മാ​ണ് മ​നു​ഷ്യ​സ​മൂ​ഹ​ത്തെ സാം​സ്കാ​രി​ക പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. സ്വ​വ​ർ​ഗ​ര​തി​യെ മ​ഹ​ത്വ​വ​ത്ക്ക​രി​ക്കാ​നും ആ​ഘോ​ഷി​ക്കാ​നു​മു​ള്ള പ്ര​വ​ണ​ത​യും സ​മൂ​ഹ​ത്തി​നു ഗു​ണ​ക​ര​മ​ല്ല. 

ധാ​ർ​മി​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ പു​രോ​ഗ​മ​ന​ത്തി​ന്‍റെ പേ​രി​ലോ ലി​ബ​റ​ലി​സ​ത്തി​ന്‍റെ പേ​രി​ലോ പാ​ശ്ചാ​ത്യ ചി​ന്താ​ധാ​ര​ക​ളെ, അ​വ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ അ​ന്ധ​മാ​യി സ്വീ​ക​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്.

ഫാ. ​വ​ർ​ഗീ​സ് വ​ള്ളി​ക്കാ​ട്ട്  ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ, ഒൗ​ദ്യോ​ഗി​ക വ​ക്താ​വ്, കേ​ര​ള കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ണ്‍സി​ൽ (കെ​സി​ബി​സി)


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church