ചെമ്മലമറ്റം: നാടിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും കരുത്തായി കുടുതല്‍ ശാസ്ത്ര പ്രതിഭകള്‍ വളര്ന്നുവരണമെന്നു മാര്‍ ജേക്കബ് മുരിക്കന്‍. ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അടല്‍ ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം പി.സി. ജോര്‍ജ് എംഎൽഎയും നിര്‍വഹിച്ചു.
സ്കൂൾ മാനേജർ ഫാ. സഖറിയാസ് ആട്ടപ്പാട്ട് അധ്യക്ഷത വഹിച്ചു. അസി. വികാരി ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ഹെഡ്മാസ്റ്റർ പോൾ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ലീനാ ജോർജ്, ജില്ലാ പഞ്ചായത്ത് മെംബർ ലിസി സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ തോമസ് വടകര, പഞ്ചായത്ത് മെംബർമാരായ ഉഷ ശശി, സുജ ബാബു, തിടനാട് സഹകരണബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ വിളയാനി, പിടിഎ പ്രസിഡന്റ് ജിജി ജോസഫ് വെട്ടത്തേൽ, ടീച്ചൻ ഇൻ ചാർജ് ഷേർളി തോമസ് എന്നിവർ പ്രസംഗിച്ചു.