പ്രളയക്കെടുതിയിൽ വലയുന്നവർക്ക് കൈത്താങ്ങായി തക്കല രൂപത മക്കൾ ::Syro Malabar News Updates പ്രളയക്കെടുതിയിൽ വലയുന്നവർക്ക് കൈത്താങ്ങായി തക്കല രൂപത മക്കൾ
10-August,2018

സർവ്വ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർത്തു കൊണ്ട് ഒരു ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തിയ വെള്ളപ്പൊക്കകെടുതികൾ പടിയിറങ്ങാതെ നിൽക്കുമ്പോൾ അതിർത്തികൾ കടന്നു തക്കല രൂപതയിലെ മക്കളും ജാതി മത ഭേദമെന്യേ സ്കൂൾ കുട്ടികളും സഹായ ഹസ്തവുമായി അഭിവന്ദ്യ ജോർജ് രാജേന്ദ്രൻ പിതാവിനോടൊപ്പം കുട്ടനാടിന്റെ ദുരിത തീരങ്ങളിലേക്ക് യാത്രയാവുന്നു.കഴിഞ്ഞ ദിവസം നടത്തിയ ടീച്ചേഴ്സ് മറ്റും ഇടവക പ്രതിനിധികളുടെ യോഗത്തിലാണ് അഭിവന്ദ്യ പിതാവ് വെള്ളപ്പൊക്ക കെടുതികളുടെ ഭീകരത വർണ്ണിച്ചത്. ഉടൻ തന്നെ സദസിൽ നിന്നും സഹായം നൽകാനുള്ള തീരുമാനം കൈകൊള്ളുകയായിരുന്നു.സ്കൂളുകളിലെല്ലാം "ചാരിറ്റി വീക്ക് " എന്ന പേരിൽ കുട്ടികളുടെ സഹകരണത്തോടെ പാവങ്ങൾക്ക് വേണ്ടി സമാഹരണം തുടങ്ങി കഴിഞ്ഞു.തങ്ങളുടെ ഇല്ലായ്മയിൽ നിന്നും കഷ്ടപ്പെടുന്ന ആയിരങ്ങൾക്ക് പങ്കുവയ്ക്കലിന്റെ സുവിശേഷമായാണ് തക്കല ജനത ഈ ദൗത്യത്തെ ഏറ്റെടുത്തിരിക്കുന്നത്. കുട്ടികളുടെ ഈ സ്നേഹവായ്‌പിന്‌ പിന്തുണയുമായി മാതാപിതാക്കളും, സ്കൂൾ അധികൃതരും ഒപ്പമുണ്ട്.


Source: Thuckalay Diocese

Attachments
Back to Top

Never miss an update from Syro-Malabar Church