ക്രൈ​സ്ത​വ പാ​ര​മ്പര്യ​ത്തി​ൽ അ​ഭി​മാ​നം, പ​ങ്കു​വ​യ്ക്ക​ൽ ദൈ​വ​പൂ​ജ: രാഷ്‌ട്ര​പ​തി::Syro Malabar News Updates ക്രൈ​സ്ത​വ പാ​ര​മ്പര്യ​ത്തി​ൽ അ​ഭി​മാ​നം, പ​ങ്കു​വ​യ്ക്ക​ൽ ദൈ​വ​പൂ​ജ: രാഷ്‌ട്ര​പ​തി
08-August,2018

തൃ​​​ശൂ​​​ർ: രാ​​​ജ്യ​​​ത്തെ ക്രൈ​​​സ്ത​​​വ പാ​​​ര​​​മ്പ​​​ര്യ​​​ത്തി​​​ൽ രാ​​​ജ്യം അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്നെ​​​ന്നും മ​​​റ്റു​​​ള്ള​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ക​​​യും വി​​​ജ്ഞാ​​​നം പ​​​ക​​​രു​​​ക​​​യു​​​മാ​​​ണ് ദൈ​​​വ​​​ത്തി​​​നു​​​ള്ള ഏ​​​റ്റ​​​വും ന​​​ല്ല സേ​​​വ​​​ന​​​മെ​​​ന്നും രാ​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ്. സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ന്‍റെ ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മ​​​ഹ​​​ത്താ​​​യ ആ ​​​ദൗ​​​ത്യ​​​മാ​​​ണു സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്. സ​​​മൂ​​​ഹ​​​ത്തെ ജ്ഞാ​​​നി​​​ക​​​ളാ​​​ക്കി രാ​​ഷ്‌​​ട്ര​​നി​​​ർ​​​മി​​​തി​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കു​​​ന്ന ഈ ​​​ദൗ​​​ത്യം തു​​​ട​​​ര​​​ണം. വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ മൂ​​​ല്യം പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലും ബി​​​രു​​​ദ​​​ങ്ങ​​​ളി​​​ലു​​​മ​​​ല്ല. ഇ​​​ല്ലാ​​​ത്ത​​​വ​​​രെ സ​​​ഹാ​​​യി​​​ക്കാ​​​നും പ​​​ങ്കു​​​വ​​​യ്ക്കാ​​​നു​​​മാ​​​ണു നാം ​​​പ​​​ഠി​​​ക്കേ​​​ണ്ട​​​ത്- രാ​​​ഷ്ട്ര​​​പ​​​തി പ​​​റ​​​ഞ്ഞു.
 
കോ​​​ള​​​ജി​​​നു സാ​​​ര​​​ഥ്യ​​​മേ​​​കു​​​ന്ന ക​​​ത്തോ​​​ലി​​​ക്കാ​​സ​​​ഭ​​​യെ അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹം ഇ​​​ന്ത്യ​​​യി​​​ലെ മാ​​​ത്ര​​​മ​​​ല്ല, ലോ​​​ക​​ത്തി​​ലെ​​ത​​​ന്നെ ഏ​​​റ്റ​​​വും പു​​​രാ​​​ത​​​ന​​​മാ​​​യ സ​​​മു​​​ദാ​​​യ​​​മാ​​​ണ്. അ​​​തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലും പാ​​​ര​​​മ്പ​​​ര്യ​​​ത്തി​​​ലും രാ​​​ജ്യം ഒ​​​ന്നാ​​​കെ അ​​​ഭി​​​മാ​​​നം കൊ​​​ള്ളു​​​ന്നു. രാ​​​ജ്യ​​​ത്തി​​​ന്‍റെ നാ​​​നാ​​​ത്വ​​​ത്തി​​​ന്‍റെ​​​യും ബ​​​ഹു​​​സ്വ​​​ര​​​ത​​​യു​​​ടേ​​​യും അ​​​ട​​​യാ​​​ള​​​മാ​​​ണി​​​ത്. 
 
വി​​​ദ്യാ​​​ഭ്യാ​​​സം, ആ​​​രോ​​​ഗ്യ​​​പ​​​രി​​​പാ​​​ല​​​നം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കേ​​​ര​​​ളം കൈ​​​വ​​​രി​​​ച്ച നേ​​​ട്ട​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നി​​​ൽ ക്രൈ​​​സ്ത​​​വ സ​​​മു​​​ദാ​​​യ​​​ത്തി​​​ന്‍റെ സേ​​​വ​​​ന​​​ങ്ങ​​​ളാ​​​ണ്. ഈ ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ ലോ​​​ക പ്ര​​​ശ​​​സ്ത​​​വു​​​മാ​​​ണ്. ഞാ​​​ൻ ഈ​​​യി​​​ടെ എ​​​ത്യോ​​​പ്യ​​​യി​​​ലേ​​​ക്കു പോ​​​യ​​​പ്പോ​​​ൾ അ​​​മ്പ​​​തു വ​​​ർ​​​ഷം​​​മു​​മ്പ് അ​​​വ​​​ർ​​​ക്കു വി​​​ദ്യാ​​​ഭ്യാ​​​സം പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കി​​​ത് ഇ​​​ന്ത്യ​​​ൻ അ​​​ധ്യാ​​​പ​​​ക​​​രാ​​​ണെ​​​ന്നു ന​​​ന്ദി​​​യോ​​​ടെ അ​​​വ​​​ർ അ​​​നു​​​സ്മ​​​രി​​​ച്ചു. ആ ​​​അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ ഏ​​​റെ​​​പ്പേ​​​രും കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്, ക്രൈ​​​സ്ത​​​വ സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ്. 
 
പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​നും രാ​​​ജ്യ​​​ത്തി​​​നും കോ​​​ള​​​ജ് ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ വി​​​ല​​​മ​​​തി​​​ക്കാ​​​നാ​​​വാ​​​ത്ത​​​താ​​​ണ്. അ​​​ടു​​​ത്ത നൂ​​​റു വ​​​ർ​​​ഷ​​​ത്തേ​​​ക്കു മി​​​ക​​​ച്ച സേ​​​വ​​​ന​​​ങ്ങ​​​ൾ ചെ​​​യ്യാ​​​നു​​​ള്ള അ​​​ടി​​​ത്ത​​​റ​​​യാ​​​ണ​​​ത്. തൃ​​​ശൂ​​​രി​​​ന്‍റെ പ്ര​​​ഥ​​​മ​​​മെ​​​ത്രാ​​​ൻ ഡോ. ​​​അ​​​ഡോ​​​ൾ​​​ഫ് മെ​​​ഡ്‌​​​ലി​​​ക്കോ​​​ട്ട് 1889ൽ, ​​​താ​​​മ​​​സി​​​ക്കാ​​ൻ ബി​​​ഷ​​​പ്സ്ഹൗ​​​സ് നി​​​ർ​​​മി​​​ക്കാ​​​തെ​​​യാ​​​ണ് സ്കൂ​​​ളും കോ​​​ള​​​ജും നി​​​ർ​​​മി​​​ച്ച​​​ത്. ഇ​​​എം​​​എ​​​സ്, അ​​​ച്യു​​​ത​​​മേ​​​നോ​​​ൻ എ​​​ന്നീ മു​​​ൻ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ര​​​ട​​​ക്ക​​​മു​​​ള്ള ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളും സ്വാ​​​മി ചി​​​ന്മ​​​യാ​​​ന​​​ന്ദ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​പ്പാ​​​ട്ട് എ​​​ന്നി​​​വ​​​ര​​​ട​​​ക്ക​​​മു​​​ള്ള ആ​​​ത്മീ​​​യാ​​​ചാ​​​ര്യ​​​ന്മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ മ​​​ഹാ​​​ന്മാ​​​രാ​​​യ അ​​​നേ​​​ക​​​ർ പ​​​ഠി​​​ച്ച കോ​​​ള​​​ജാ​​​ണി​​​ത്./” രാ​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദ് അ​​​നു​​​സ്മ​​​രി​​​ച്ചു. ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജാ​​​തി​​​ഭേ​​​ദ​​​മി​​​ല്ലാ​​​തെ എ​​​ല്ലാ​​​വ​​​ർ​​​ക്കും വി​​​ദ്യ​​​പ​​​ക​​​ർ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ ക്രി​​​സ്ത്യ​​​ൻ കോ​​​ള​​​ജ് രാ​​​ഷ്‌​​ട്ര​​നി​​​ർ​​​മി​​​തി​​​ക്കു ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ൾ വ​​​ലു​​​താ​​​ണെ​​​ന്ന് കോ​​​ള​​​ജി​​​ന്‍റെ ര​​​ക്ഷാ​​​ധി​​​കാ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് പ​​​റ​​​ഞ്ഞു. മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, സി.​​​എ​​​ൻ. ജ​​​യ​​​ദേ​​​വ​​​ൻ എം​​​പി, മേ​​​യ​​​ർ അ​​​ജി​​​ത ജ​​​യ​​​രാ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
 
കോ​​​ള​​​ജി​​​ന്‍റെ മാ​​​നേ​​​ജ​​​ർ​​​കൂ​​​ടി​​​യാ​​​യ അ​​​തി​​​രൂ​​​പ​​​താ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ സ്വാ​​​ഗ​​​ത​​​വും പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​ഇ​​​ഗ്നേ​​​ഷ്യ​​​സ് ആ​​​ന്‍റ​​​ണി ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. ശ​​​താ​​​ബ്ദി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ത​​​പാ​​​ൽ വ​​​കു​​​പ്പ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ത​​​പാ​​​ൽ ക​​​വ​​​റി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം രാ​​​ഷ്‌​​ട്ര​​പ​​​തി നി​​​ർ​​​വ​​​ഹി​​​ച്ചു. ചീ​​​ഫ് പോ​​​സ്റ്റ് മാ​​​സ്റ്റ​​​ർ ജ​​​ന​​​റ​​​ൽ ശാ​​​ര​​​ദ സ​​​മ്പ​​​ർ​​​ക്ക് ആ​​​ദ്യ കോ​​​പ്പി സ്വീ​​​ക​​​രി​​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church