കൊച്ചി: സീറോ മലബാര്‍ സഭ മെത്രാന്മാര്‍ കുടമാളൂരിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹം സന്ദര്‍ശിക്കും. പ്രേഷിതവര്‍ഷാചരണത്തിന്റെ ഭാഗമായി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ 26ന് ഉച്ചകഴിഞ്ഞാണു സന്ദര്‍ശനം. അന്നു രാവിലെ പത്തിനു മാന്നാനം ചാവറ തീര്‍ഥാടന കേന്ദ്രം സന്ദര്‍ശിക്കുന്ന മെത്രാന്മാര്‍ അവിടെ ദിവ്യബലി അര്‍പ്പിക്കും.
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തിലാണു ദിവ്യബലി. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന പ്രേഷിതസമ്മേളനത്തിലും മെത്രാന്മാര്‍ പങ്കെടുക്കും. വടക്കേ ഇന്ത്യയിലെ സീറോ മലബാര്‍ രൂപതകളില്‍നിന്നുള്ള വൈദികരും സന്യസ്തരും അല്മായരും ഉള്‍പ്പെടുന്ന പ്രതിനിധികളെ പ്രേഷിത സമ്മേളനത്തില്‍ ആദരിക്കും.